കേരളം

kerala

ETV Bharat / priya

ഒന്നും ഒഴിവാക്കേണ്ട, ഇവ കഴിച്ചും അമിതഭാരം കുറയ്‌ക്കാം...

അമിതഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷ്യപദാര്‍ഥങ്ങളെ പരിചയപ്പെടാം

weight loss  weight loss foods  foods that helps weight loss  weight loss methods  diet  healthy foods  അമിതഭാരം  ശരീരഭാരം  സമീകൃതാഹരം  ഭാരം കുറയ്‌ക്കാനുള്ള ആഹാരം  പ്രോട്ടീന്‍  കലോറി
ഒന്നും ഒഴിവാക്കേണ്ട, ഇവ കഴിച്ചും അമിതഭാരം കുറയ്‌ക്കാം...

By

Published : Nov 28, 2022, 1:58 PM IST

ണിക്കൂറോളം വ്യായാമം ചെയ്യുന്നത് മാത്രമാണ് അമിതഭാരം കുറയ്‌ക്കാനുള്ള വഴി എന്നാണ് പലരും കരുതുന്നത്. പക്ഷേ ചില സമീകൃതാഹരങ്ങള്‍ കഴിച്ചുകൊണ്ട് തന്നെ ശരീരഭാരം കുറയ്‌ക്കാന്‍ സാധിക്കുമെന്നതാണ് ഫിറ്റ്‌നസ് വിദഗ്‌ദരുടെ അഭിപ്രായം. ഇതിന് വേണ്ടി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ചില ഭക്ഷ്യപദാര്‍ഥങ്ങളെ പരിചയപ്പെടാം.

മുട്ട:നമ്മുടെ ദൈനംദിന ആഹാരക്രമത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രോട്ടീനുകളുടെ പങ്ക്. ദിവസം മുഴുവൻ സജീവമായിരിക്കാൻ ഈ ഭക്ഷണം ഉപയോഗപ്രദമാണ്. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

കാരണം ഒരു മുട്ടയില്‍ ശരാശരി ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 72 കലോറിയും ഇതില്‍ നിന്നും ലഭിക്കും. ശരീരഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും പുഴുങ്ങിയ മുട്ട കഴിക്കുന്നത് എല്ല പോഷകങ്ങള്‍ ലഭിക്കാനും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

ആപ്പിൾ:എല്ലാ കാലത്തും സുലഭമായി ലഭിക്കുന്ന ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയും. ഇവ കൂടാതെ കോളിഫ്ലവര്‍, മത്തങ്ങ, ചീര എന്നിവയെ ശരിയായ അളവില്‍ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

വാൽനട്ട്/ബദാം:ഒരേസമയം വ്യത്യസ്‌ത പ്രവര്‍ത്തികളിലേര്‍പ്പെടുന്നവരിലുണ്ടാകുന്ന ജോലിസമ്മര്‍ദം തലച്ചോറിന്‍റെ പ്രവവര്‍ത്തനത്തേയും ബാധിക്കാനിടയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ ബദാം അല്ലെങ്കില്‍ വാല്‍നട്ടുകള്‍ക്ക് സാധിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, പ്രോട്ടീന്‍, ഒമേഗ ത്രീ ആസിഡുകള്‍ ആരോഗ്യത്തിനും നല്ലതാണ്.

തക്കാളി സോസ്:തക്കാളിയിലെ ലൈക്കോപീൻ പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് കൂടുതൽ ഗുണം ചെയ്യുന്നത്. കാരണം, രക്തത്തിൽ ലൈക്കോപീൻ അടങ്ങിയിട്ടുള്ളതിനാൽ സ്ത്രീകൾക്ക് 32 ശതമാനം ഹൃദ്രോഗങ്ങളും ഒഴിവാക്കാനാകുമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.

ഉണങ്ങിയ ഈന്തപ്പഴം:ഓസ്റ്റിയോപൊറോസിസ് കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. കാൽസ്യത്തിന്‍റെ കുറവ് മൂലം അസ്ഥികള്‍ പൊട്ടുന്ന അവസ്ഥയാണിത്. ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സഹായിക്കും. ഇരുമ്പിനൊപ്പം പ്രോട്ടീനും ധാതുക്കളും അടങ്ങിയ ഇവ ദിവസവും കഴിക്കുന്നത് എല്ലുകളുടെ സാന്ദ്രത ഗണ്യമായി വർധിപ്പിക്കുകയും പേശികളും ശക്തമാക്കാന്‍ സഹായിക്കും.

ABOUT THE AUTHOR

...view details