ഹൈദരാബാദ്: ദുബായിൽ ജ്വല്ലറി ബ്രാൻഡിന്‍റെ പ്രൊമോഷൻ പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയ നടി സാമന്ത റൂത്ത് പ്രഭു ആരാധകർക്കൊപ്പം ആഘോഷമാക്കി (Samantha In Dubai) പരിപാടിയിൽ പങ്കെടുത്ത ശേഷം നടി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ച് തന്‍റെ ആദ്യ ചിത്രമായ യേ മായ ചെസാവേ മുതൽ കൂടെ നിൽക്കുന്ന ആരാധകരോടു നന്ദി പറഞ്ഞു. പ്രൊമോഷൻ പരിപാടിയ്‌ക്കായി ഉടുത്ത സാരിയിൽ മനോഹരിയായി തിളങ്ങുന്ന ചിത്രങ്ങൾ സാമന്ത പങ്കു വച്ചു (Samantha Share Love With Fans). താരം തന്‍റെ പിങ്ക് സാരിയിൽ അതീവ ഗ്ലാമറസ് ആയി കാണപ്പെട്ടു. ദുബായിൽ നിന്നു സാമന്ത പങ്കെടുത്ത പരിപാടിയിൽ വൈറലായ വീഡിയോയിൽ നടി തന്‍റെ ആരാധകരെ അഭിസംബോധന ചെയ്‌തു കൊണ്ട്, തന്നോടുള്ള സ്‌നേഹത്തിനു ഏവരോടും നന്ദി പറഞ്ഞു.
Samantha Share Love With Fans: ലവ് യു ഫോർ എവർ...! ആരാധകരോട് സ്‌നേഹം പങ്കുവച്ച് സാമന്ത - ആരാധകരോട് നന്ദി പറഞ്ഞ് സാമന്ത
Samantha In Dubai : ദുബായിൽ ജ്വല്ലറി ബ്രാൻഡിന്‍റെ പ്രൊമോഷൻ പരിപാടിയ്‌ക്കായി എത്തി സാമന്ത, ആർത്ത് വിളിച്ച് ആരാധകർ
Published : Oct 9, 2023, 6:35 AM IST
അതേസമയം സാമന്തയുടെ മുന്‍ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഫ്രഞ്ച് ബുൾഡോഗ് ഹാഷ് നായ്ക്കുട്ടിയുടെ ചിത്രം പങ്കിട്ടതോടെ ഗോസിപ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം കഴിഞ്ഞ സമയത്ത് വാങ്ങിയ നായ്‌ക്കുട്ടിയായിരുന്നു ഹാഷ്. സമീപ കാലത്തായി നാഗചൈതന്യ നായ്‌ക്കുട്ടിയുമായി കൂടുതൽ സമയം ചെലവഴിക്കുന്നതായി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ താരം അറിയിക്കുന്നുണ്ട്.
ഇത് സാമന്തയും നാഗചൈതന്യയും തമ്മിൽ വീണ്ടും ഒന്നിക്കാനുള്ള സാധ്യതയാണോ എന്ന് ആരാധകർ കമന്‍റുകളിലൂടെ ചോദിക്കുന്നു. സാമന്തയും നാഗചൈതന്യയും 2021ൽ വിവാഹ ബന്ധം വേർപ്പെടുത്തിയതാണ്. എന്നാൽ എന്തിനാണ് ഇരുവരും വിവാഹം എന്തിനാണ് ബന്ധം വേർപ്പെടുത്തിയതിനുള്ള കാരണം ഇരുവരും പുറത്ത് വിട്ടിട്ടില്ല.