വാഷിംഗ്‌ടണ്‍: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മിഷന്‍റെ പുതിയ വാർഷിക റിപ്പോർട്ടിൽ നിരാശ പ്രകടിപ്പിച്ച് ഒരുകൂട്ടം ഇന്ത്യൻ-അമേരിക്കക്കാർ. റിപ്പോര്‍ട്ട് ഇന്ത്യക്കെതിരാണെന്നും അവര്‍ ആരോപിച്ചു. മതസ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ, ചൈന, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെയും മറ്റ് 11 രാജ്യങ്ങളെയും ചേര്‍ത്ത് പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളായി പ്രഖ്യാപിക്കാൻ ബൈഡൻ അഡ്‌മിനിസ്ട്രേഷനോട് റിപ്പോർട്ട് ശുപാർശ ചെയ്‌തു. എന്നാല്‍ ഈ ശിപാർശകൾ യുഎസ് സർക്കാരിന് ബാധകമല്ല.
യുഎസിലെ ഇന്ത്യ വിരുദ്ധ കാമ്പെയ്‌നുകൾ വഴി പൂര്‍ത്തീകരിച്ച ഇന്ത്യയെക്കുറിച്ചുള്ള യുഎസ് സിഐആര്‍എഫിന്റെ റിപ്പോർട്ട് പക്ഷപാതപരമാണെന്നും, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപരമായി പീഡിപ്പിക്കപ്പെട്ട അഭയാർഥികൾക്ക് പൗരത്വം നൽകുന്ന ഒരു നിയമമാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമം (സിഎഎ) എന്ന് തിരിച്ചറിയുന്നതിനു പകരം പൗരത്വം എടുത്തുകളയാനുള്ള നടപടിയായി ഇതിനെ വ്യാഖ്യാനിക്കുന്നുവെന്നും യുഎസ് ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്‌പോറ സ്റ്റഡീസിൽ നിന്നുള്ള ഖണ്ഡേറാവു കാന്ത് ആരോപിച്ചു.
ജനാധിപത്യ രാജ്യങ്ങളിൽ സാധാരണമായ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) ഇന്ത്യയില്‍ കോടതി വിധി പ്രകാരമാണ് നടപ്പാക്കുന്നതെന്ന് പരാമർശിക്കുന്നതിൽ റിപ്പോർട്ട് പരാജയപ്പെട്ടു. കാന്ദ് പറഞ്ഞു. റിപ്പോർട്ടിൽ കശ്‌മീരിൽ നിന്നുള്ള മുസ്‌ലിങ്ങളെ മാത്രം പരാമര്‍ശിച്ചത് നിരാശാജനകമാണ്, അവരുടെ ഭീകരതക്ക് ഇരകളായ കശ്‌മീരി പണ്ഡിറ്റ് ഹിന്ദുക്കളെ അവഗണിച്ചു. 370 റദ്ദാക്കിയതിന് ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലായത് പരാമർശിക്കുന്നതിൽ പരാജയപ്പെട്ടു. ഗ്ലോബൽ കശ്‌മീരി പണ്ഡിറ്റ് ഡയസ്പോറയുടെ സ്ഥാപക അംഗം ജീവൻ സുത്ഷി പറഞ്ഞു.