ഹൈദരാബാദ്:കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ നിരക്ക് ഉയർന്നതാണ്. എങ്കിലും, കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾ കൊവിഡ്-19 ന് എതിരെ വാക്‌സിനേഷൻ എടുക്കുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. വാക്‌സിൻ സ്വീകരിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. അതിനാൽ പലരും വാക്‌സിൻ സ്വീകരിക്കാൻ മടിക്കുന്നു. ഇത് വാക്‌സിൻ എടുക്കുന്നവരിൽ കൂടി അപകട സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ടൊറന്‍റോ സർവകലാശാലയിലെ ഡല്ലാ ലാന സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നിന്നുള്ള ഡേവിഡ് ഫിസ്‌മാൻ പറഞ്ഞു.
വാക്‌സിനേഷൻ എടുക്കാത്തവർ തമ്മിൽ സമ്പർക്കത്തിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന അപകട സാധ്യത കുറവായിരുന്നു. എന്നാൽ, വാക്‌സിനേഷൻ നിരക്ക് ഉയർന്ന സാഹചര്യങ്ങളിൽ പോലും വാക്‌സിൻ എടുത്തവരും വാക്‌സിൻ എടുക്കാത്തവരും തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ വാക്‌സിൻ എടുത്തവരിൽ പുതിയ അണുബാധകൾ ഉണ്ടാവുന്നു എന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.