കറാച്ചി : സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്‍റെ മൗനം ലജ്ജാകരമെന്ന് ദിനപത്രമായ ദ ഡോണ്‍. വനിതാദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് രൂക്ഷവിമര്‍ശനം. സ്ത്രീകള്‍ പൂര്‍ണമായും സമാധാനപരമായി അവരുടെ അവകാശങ്ങള്‍ ആവശ്യപ്പെടുന്നതിനെ ഭരണകൂടം സഹിഷ്ണുതയോടെ കാണുന്നില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഔറത് മാര്‍ച്ചിനെതിരെ (വനിതാമാര്‍ച്ച്) തീവ്ര ഇസ്ലാമിക സംഘടനകളുടെ എതിര്‍പ്പ് ഉയരുന്നത് ചൂണ്ടിക്കാട്ടിയുമാണ് വിമര്‍ശനം.
പാകിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടിയായ തരീഖ്-ഐ-ലബൈഖ് പാകിസ്ഥാന്‍ (Tehreek-i-Labbaik Pakistan) നേരത്തെ തന്നെ ഔറത് മാര്‍ച്ചിനെതിരെ രംഗത്ത് വന്നിരുന്നു. ഇത് സമൂഹത്തിന്‍റെയും ഇസ്ലാമിന്‍റെയും മാനദണ്ഡങ്ങള്‍ക്കെതിരാണെന്നാണ് അവരുടെ നിലപാട്. ഔറത് മാര്‍ച്ചിനെതിര നിലപാട് സ്വീകരിച്ച് തരീഖ്-ഇ-ഇന്‍സാഫ്(Tehreek-e-Insaf) ,ജാമിയത് ഉലെമ ഐ ഇസ്ലാം ഫസല്‍ (Jamiat Ulema-i-Islam Fazl) എന്നീ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. അധികാരത്തിലില്ലെങ്കിലും സമൂഹത്തിലെ പിന്തിരിപ്പന്‍ നയങ്ങളെ വിമര്‍ശിച്ച ഇമ്രാന്‍ ഖാന്‍റെ കാപട്യത്തെയും എഡിറ്റോറിയല്‍ നിശിതമായി വിമര്‍ശിക്കുന്നു.
പാകിസ്ഥാന്‍ സമൂഹത്തിന്‍റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ കൃത്യമായി തന്നെ എഡിറ്റോറിയലില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി പാകിസ്ഥാനില്‍ നടപ്പിലാക്കിയ നിയമങ്ങള്‍,യഥാര്‍ഥത്തില്‍ അവരുടെ ഇടുങ്ങിയ ചിന്താഗതികളിലും പാരമ്പര്യങ്ങളിലും ചുറ്റപ്പെട്ടതാണെന്നും മുഖപ്രസംഗം പറയുന്നു.
പാകിസ്ഥാനും ആഗോളലിംഗവ്യത്യാസ സൂചികയും