ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുമ്പോള്‍, 50 വർഷത്തിലേറെ നീണ്ടു നിന്ന ഏറ്റവും സങ്കീർണ്ണവും അക്രമപരവും സാമുദായികവുമായ പ്രശ്‌നങ്ങള്‍ക്ക് തിരശീല വീഴുമെന്ന് കരുതാം. രാമക്ഷേത്രം നിര്‍മ്മിക്കുന്നത് എല്ലാ കാലത്തും സംഘപരിവാറിന്‍റെ മുഖ്യ ആവശ്യങ്ങളില്‍ ഒന്നായിരിന്നു. അതിനാൽ സമീപകാലത്തെ എല്ലാ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിലും ഇതിന് പ്രാധാന്യം നല്‍കപ്പെട്ടിരിന്നു. എന്നിരുന്നാലും, അവരുടെ ലക്ഷ്യം എങ്ങനെ നേടാമെന്നതിനെക്കുറിച്ച് അവർക്ക് വ്യക്തതയില്ലായിരുന്നു. അതിനെ പറ്റിയുള്ള മിക്ക ചര്‍ച്ചകളും വട്ടമേശ ചർച്ചകളില്‍ ഒതുങ്ങുകയായിരിന്നു. അന്തിമവിധിക്ക് കളമൊരുക്കാൻ നരേന്ദ്ര മോദി മികച്ച ഭൂരിപക്ഷത്തോടെ രണ്ടാം തവണയും മടങ്ങി വന്നു. പക്ഷേ ഇത്തവണ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സുപ്രീം കോടതിയിൽ പോകാൻ കേന്ദ്രം തീരുമാനിച്ചു. പതിറ്റാണ്ടുകളായി തീർപ്പാക്കാൻ കഴിയാത്ത കേസ് ഏകകണ്ഠമായി തീരുമാനിക്കാൻ ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് 40 ദിവസം മാത്രമാണ് എടുത്തത്. 1980കളുടെ തുടക്കത്തിൽ സംഘപരിവാർ ഒരു ഹിന്ദുത്വ ലക്ഷ്യമായി രാം മന്ദിർ / ബാബ്രി മസ്ജിദ് പ്രശ്നം തിരഞ്ഞെടുക്കുകയായിരിന്നു. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) 1984 ജനുവരിയിൽ അയോധ്യയില്‍ സരയു നദിയുടെ തീരത്ത് സംഘപരിവാർ പ്രവര്‍ത്തകരുടെ വിപുലമായ പ്രകടനം നടത്തി. പ്രകടനത്തിന്‍റെ പ്രമേയം "താലാ ഖോലോ താലാ ഖോലോ, ജന്മഭൂമി കാ താലാ ഖോലോ" എന്നതായിരുന്നു. വിഎച്ച്പി നടത്തിയ ഈ പ്രക്ഷോഭം ബിജെപി മുതലെടുത്തു. 1986 ഫെബ്രുവരിയിൽ ഫൈസാബാദ് കോടതി രാം ജന്മഭൂമി തുറന്നു കൊടുക്കുന്നതിനും ഹിന്ദുക്കൾക്ക് പ്രാർത്ഥിക്കാനുള്ള അവകാശം അനുവദിച്ചതും വിഎച്ച്പി പ്രക്ഷോഭത്തിന് കൂടുതൽ ആക്കം നൽകി. രാം ജന്മഭൂമി / ബാബ്രി മസ്ജിദിന്‍റെ ഉടമസ്ഥാവകാശ കേസിന്‍റെ വാദം 1989 ഓഗസ്റ്റിൽ അലഹബാദ് ഹൈക്കോടതി ഏറ്റെടുത്തു. ഈ കേസിന്‍റെ ചരിത്രത്തിൽ നിർണായക വഴിത്തിരിവ് ആയത് 1989 നവംബറിൽ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജീവ് ഗാന്ധി സർക്കാർ തർക്ക സ്ഥലത്തിന് സമീപം പൂജ നടത്താൻ വിഎച്ച്പിയെ അനുവദിച്ചതായിരിന്നു. രാമ ജന്‍മഭൂമി ക്ഷേത്രപ്രശ്നത്തെക്കുറിച്ച് വിഎച്ച്പി കൂടുതല്‍ പരിഭ്രാന്തി കെട്ടിപ്പടുക്കാൻ തുടങ്ങി. 1990 നവംബറിൽ സർക്കാർ നിരോധനം അവഗണിച്ച് ലക്ഷക്കണക്കിന് സംഘപരിവാർ പ്രവർത്തകർ അയോധ്യയിൽ എത്തി. തർക്കമുള്ള പ്രദേശത്ത് അവർ മാർച്ച് തുടങ്ങിയപ്പോൾ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് പ്രശ്നക്കാരായ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടു. പൊലീസ് വെടിവയ്പിൽ മുപ്പതിലധികം പേർ മരിച്ചു.
1991 ലോക്സഭാ തെരഞ്ഞെടുപ്പിൽ 45 സീറ്റുകൾ നേടിയ ബിജെപിയുടെ നേട്ടം നിർണായകമായിരുന്നു, എന്നാൽ വിധാന്‍ സഭയിൽ 57 മുതൽ 193 വരെ സീറ്റുകളിൽ ബിജെപി വമ്പൻ ലീഡ് നേടി. ബിജെപിയുടെ പടയോട്ടം എങ്ങനെ നിർത്താം എന്നതിനെക്കുറിച്ചുള്ള പുതിയ ആശയങ്ങൾ ഇല്ലാതെ കോൺഗ്രസ് നേതൃത്വം കുഴങ്ങി. 1990 സെപ്റ്റംബറിൽ സോമനാഥ് മുതൽ അയോദ്ധ്യ വരെ അദ്വാനിയുടെ രഥയാത്ര വൻ ജനാവലിയെ ആകർഷിക്കുകയും ഒരു ഹിന്ദു തരംഗം തുടങ്ങി വെക്കുകയും ചെയ്തു. തര്‍ക്ക സ്ഥലം തുറക്കുന്നതുൾപ്പെടെയുള്ള കേസിലെ നിർണായക വഴിത്തിരിവുകൾ കോൺഗ്രസ് നൽകിയതാണെങ്കിലും സ്ഥിതിഗതികൾ മുതലെടുക്കുന്നതിൽ സംഘപരിവാർ എപ്പോഴും ജാഗരൂകരായിരുന്നു. പ്രധാനമന്ത്രി വി.പി. സിംഗ് സംഘപരിവാറിന്‍റെ പിന്തുണ തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു. കമാൻഡലിനെ പ്രതിരോധിക്കാൻ അദ്ദേഹം മണ്ഡലത്തെ കൊണ്ടുവന്നു. 1990 ഓഗസ്റ്റ് 7ന് വി.പി. സിംഗ് സര്‍കാര്‍ മണ്ഡൽ കമ്മീഷന്‍റെ ശുപാർശകൾ അംഗീകരിച്ചു കൊണ്ട് സംവരണ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിൽ 27 ശതമാനം ജോലികൾ മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ അംഗങ്ങൾക്ക് നാല്‍കാനായിരിന്നു തീരുമാനം. മണ്ഡൽ കമ്മീഷന്‍ ശുപാര്‍ശകള്‍ ഒരു പരിധിവരെ പ്രവർത്തിച്ചെങ്കിലും ബിജെപിയെ മെരുക്കുന്നതിൽ വി.പി സിംഗ് സര്‍കാര്‍ പരാജയപ്പെട്ടു. 1992 ഡിസംബർ 6ന് ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടത് വളരെ അധികം വാര്‍ത്താ പ്രാധാന്യം നേടിയിരിന്നു. രാഷ്ട്രീയ സ്വയം സേവക് സങ്ഘിന്‍റെ കർ സേവാക്കുമാര്‍ നിരവധി പത്രപ്രവർത്തകരെ ആക്രമിക്കുകയും അവരുടെ ടേപ്പ് റെക്കോർഡറുകളും ക്യാമറകളും തട്ടിയെടുക്കുകയും ചെയ്തു. നാലുമണിക്കൂറിനുള്ളിൽ കൂറ്റൻ മസ്ജിദ് പൂര്‍ണമായി തകര്‍ക്കുന്നത് വരെ പത്ര പ്രവര്‍ത്തകര്‍ ഉപദ്രവിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവുവിന്‍റെ നിഷ്‌ക്രിയത്വം പരിശോധിക്കാവുന്ന ഒന്നാണ്. 1993ൽ പി.വി. നരസിംഹ റാവു തർക്ക സ്ഥലത്തിന് സമീപം 67 ഏക്കർ സ്ഥലം ഏറ്റെടുത്തിരിന്നു. 1992ൽ മസ്ജിദ് പൊളിച്ചുമാറ്റിയതിനെത്തുടർന്ന് തർക്കവിഷയമായ സ്ഥലം പൂർണമായും നിരോധന മേഖലയായി പ്രഖ്യാപിക്കപ്പെട്ടു. ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ്, ഉമാ ഭാരതി എന്നിവരുൾപ്പെടെ 68 സംഘപരിവാർ നേതാക്കളെ കുറ്റക്കാരാക്കി കൊണ്ട് 2009 ജൂണിൽ ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. തർക്കവിഷയമായ സ്ഥലത്തെ രണ്ടായി വിഭജിക്കാന്‍ അലഹബാദ് ഹൈക്കോടതി ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചതോടെ 2010 സെപ്റ്റംബർ 30ന് രാജ്യവ്യാപകമായി മറ്റൊരു കലഹമുണ്ടായി. 2011 മെയ് മാസത്തിൽ സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തു. 2019 ജനുവരിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് കേസ് വാദം കേൾക്കാൻ തുടങ്ങി. മധ്യസ്ഥ ശ്രമങ്ങളുടെ പരാജയത്തിന് ശേഷം സുപ്രീം കോടതി 2019 ഓഗസ്റ്റ് 6 മുതൽ ദൈനംദിന വാദം കേൾക്കുകയും നാല്പതാം ദിവസം നേരെത്തെ പ്രഖ്യാപിക്കപ്പെട്ടത് പ്രകാരം വിധി പ്രസ്താവിക്കുകയും ചെയ്തു. തുടര്ന്ന് അയോധ്യയിൽ പുതിയ രാമക്ഷേത്രത്തിന്‍റെ മേൽനോട്ടത്തിനായി ഒരു ട്രസ്റ്റ് രൂപീകരിച്ചു. പുതിയ രാമ ക്ഷേത്രത്തിന്‍റെ കല്ലിടല്‍ കര്‍മം 2020 ഓഗസ്റ്റ് 5ന് നിര്‍വഹിക്കപ്പെടും
അയോധ്യ കേസിലെ നാഴികക്കല്ലുകൾ
1528:
മുഗള്‍ ചക്ക്രവര്‍ത്തിയായിരുന്ന ബാബറിന്‍റെ സൈനിക മേധാവികളില്‍ ഒരാളായിരുന്ന മിർ ബാക്കി അയോധ്യയിൽ ബാബ്രി മസ്ജിദ് പണിയുന്നു
1853:
ബാബ്രി മസ്ജിദിന്‍റെ പേരില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ആദ്യമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയ അക്രമ സംഘട്ടനം നടക്കുന്നു.
1885:
ബാബ്രി മസ്ജിദിന് സമീപം ക്ഷേത്രം നിർമിക്കാൻ അനുമതി തേടി മഹന്ത് രഘ്‌ബീർ ദാസ് ഫൈസാബാദ് കോടതിയെ സമീപിച്ചു. പക്ഷേ കോടതി അദേഹത്തിന്‍റെ അപേക്ഷ നിരസിച്ചു
ഡിസംബര്‍ 22-23, 1949:
ബാബ്രി മസ്ജിദിനുള്ളിൽ രാമന്‍റെ വിഗ്രഹം ദുരൂഹ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെടുന്നു. പൊലീസ് കേസ് എടുക്കുകയും സിറ്റി മജിസ്‌ട്രേറ്റ് സ്വത്ത് പിടിച്ചെടുക്കുകയും മസ്ജിദ് പൂട്ടിയിടുകയും ചെയ്യുന്നു
1950:
വിഗ്രഹാരാധനയ്ക്കുള്ള അനുമതിക്കായി ഗോപാൽ സിംഗ് വിശാരദും മഹന്ത് രാമചന്ദ്ര ദാസും ഫൈസാബാദ് കോടതിയെ സമീപിച്ചു
1959:
തർക്ക ഭൂമി കൈവശാവകാശം ആവശ്യപ്പെട്ട് നിർമോഹി അഖാര കോടതിയിൽ ഹര്‍ജി സമര്‍പ്പിക്കുന്നു
ഫെബ്രുവരി, 1961:
തർക്കഭൂമിയുടെ അവകാശിയെ പ്രഖ്യാപിക്കാനും പള്ളിക്കുള്ളിലെ വിഗ്രഹങ്ങൾ നീക്കം ചെയ്യാനും ഉത്തർപ്രദേശിലെ സെൻട്രൽ സുന്നി വഖഫ് ബോർഡ് കോടതിയെ സമീപിച്ചു
ഫെബ്രുവരി, 1986:
മസ്ജിദിന്‍റെ പൂട്ടുകൾ തുറക്കാൻ ഫൈസാബാദ് കോടതി ഉത്തരവിട്ടു. തുടര്‍ന്നു ഹിന്ദുക്കൾക്ക് തര്‍ക്ക ഭൂമിയിലേക്ക് പ്രവേശിക്കാനും ആരാധിക്കാനും വഴിയൊരുക്കുന്നു
1986:
ബാബ്രി മസ്ജിദ് ആക്ഷൻ കമ്മിറ്റി (ബിഎംഎസി) രൂപീകരിച്ചു
ഒക്ടോബര്‍, 1989:
അയോധ്യ കൈവശാവകാശ കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഫൈസാബാദ് കോടതിയില്‍ നിന്നു അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിലേക്ക് മാറ്റി
നവംബര്‍, 1989:
തർക്കമുള്ള സ്ഥലത്തിന് സമീപം പൂജ നടത്താൻ വിശ്വഹിന്ദു പരിഷത്തിനെ (വിഎച്ച്പി) മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ സർക്കാർ അനുവദിക്കുന്നു
സെപ്റ്റെംബര്‍, 1990:
ഗുജറാത്തിലെ പുരാതനമായ സോമനാഥ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് അയോദ്ധ്യയിലേക്ക് പോകുന്ന ഒരു രഥയാത്ര ബിജെപിയുടെ അന്നത്തെ അധ്യക്ഷനായിരുന്ന ലാൽ കൃഷ്ണ അദ്വാനി നയിക്കുന്നു.