പ്ലാന്‍റുകളില്‍(ചെറുസസ്യങ്ങള്‍) നിന്നുള്ള ഫലങ്ങള്‍ പോഷക സമൃദ്ധമാണ്. കാരണം ഇവയില്‍ ധാരാളം നാരുകളും മൂലകങ്ങളും വിവിധ തരത്തിലുള്ള വിറ്റാമിനുകളും ഫൈട്ടോന്യൂട്രിയന്‍സുകളും അടങ്ങിയിരിക്കുന്നു. രോഗാണുക്കളെ ചെറുക്കാനും വളര്‍ച്ചയ്‌ക്ക് സഹായകമാകുന്നതിനുമാണണ് സസ്യങ്ങള്‍ ഫൈട്ടോന്യൂട്രിയന്‍സുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട നാല് പ്രധാനപ്പെട്ട പ്ലാന്‍റ് ഉത്‌പന്നങ്ങള്‍:
തക്കാളി
തക്കാളിയില്‍ ധാരാളം വിറ്റാമിന്‍ സിയും ലയിക്കോപ്പിനും (lycopene) അടങ്ങിയിരിക്കുന്നു. ഫലങ്ങള്‍ക്ക് നിറം നല്‍കുന്ന കാര്‍ട്ടെനോയിഡ്‌സിലുകളില്‍ ഒന്നാണ് ലയിക്കോപിന്‍. പഠനങ്ങളില്‍ തെളിഞ്ഞത് തക്കാളി രക്തത്തിലെ ട്രൈഗിളിസറൈഡിന്‍റെ അളവ്‌കുറയ്‌ക്കുന്നു എന്നാണ്.
ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന രക്‌തത്തിലെ ഒരു തരം കൊഴുപ്പാണ് ട്രൈഗിളിസറൈഡ്. തക്കാളി നല്ല കൊളസ്ട്രോളിന്‍റെ അളവ് വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ വ്യക്‌തമാക്കുന്നു.
തക്കാളി ദിവസവും കഴിക്കുന്നത് സിസ്‌റ്റോളിക് രക്തസമ്മര്‍ദം കുറയ്‌ക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഹൃദയം രക്‌തം പമ്പ് ചെയ്യുമ്പോഴുള്ള സമ്മര്‍ദ്ദമാണ് സിസ്‌റ്റോളിക് രക്‌തസമ്മര്‍ദം. തക്കാളി ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് പ്രൊസ്‌ട്രേറ്റ് കാന്‍സറിന്‍റെ സാധ്യതകള്‍ കുറയ്‌ക്കുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.
മത്തങ്ങ
ബീറ്റാകരോട്ടിനാല്‍ സമ്പന്നമാണ് മത്തങ്ങ. ബീറ്റകരോട്ടില്‍ വിറ്റാമിന്‍ എ ആയി ശരീരത്തില്‍ പരിവര്‍ത്തനം ചെയ്യുന്നു. രോഗാണുക്കളെ ചെറുക്കുന്നതിനുവേണ്ടി നമ്മുടെ ശരീരം ഉത്‌പാദിപ്പിക്കുന്ന ആന്‍റീബോഡികളുടെ ഉത്‌പാദനത്തിലും