കേരളം

kerala

ETV Bharat / opinion

ഡേറ്റിങ് ആപ്പുകളിൽ ജോലിയും വിദ്യാഭ്യാസ വിവരവും നൽകാറില്ലേ?, ഇല്ലെങ്കില്‍ അത് നിങ്ങളെ നിരസിക്കുന്നതിന് കാരണമാകും

സർവേയിൽ പങ്കെടുത്ത 24 ശതമാനം പേരും പറഞ്ഞത് ജോലിയുടെയും വിദ്യാഭ്യാസ യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് ഒരാളുമായി ഡേറ്റിങ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എന്നാണ്.

Valentines Week 2023  Dating 2023  Dating and Deal breakers  fundamentals of dating in 2023  relationships  lifestyle  Moral Values  dating app profile  dating  dating survey  ഡേറ്റിങ്  ഡേറ്റിങ് ആപ്പുകളിൽ എന്തോക്കെ ശ്രദ്ധിക്കണം
ഡേറ്റിങ് ആപ്പ്

By

Published : Feb 6, 2023, 8:03 PM IST

ന്യൂഡൽഹി: ഡേറ്റിങ് ആപ്പുകളുടെ കാലമാണിത്. യുവതി യുവാക്കൾ മാത്രമല്ല മധ്യവയസ്‌കരും ഇത്തരം ആപ്പുകളിൽ സജീവമാണ്. രണ്ടുപേർക്കിടയിലെ പൊതുവായ താത്‌പര്യങ്ങള്‍ നോക്കി മനസറിഞ്ഞ് സ്നേഹിക്കാൻ ഡേറ്റിങ് ആപ്പുകൾ സഹായിക്കുന്നുണ്ട്.

എന്നാൽ എല്ലാവരും പറയുന്നത് തങ്ങൾക്ക് ചേരുന്ന ആരെയും കണ്ടുമുട്ടുന്നില്ല എന്നാണ്. മാച്ചുകൾ കിട്ടാനായി കാത്തിരിക്കുന്നവരും ഏറെയാണ്. ഡേറ്റിങ് ആപ്പിൽ കാണുന്ന പ്രൊഫൈലിൽ ഓരോരുത്തരും എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്.

എന്തൊക്കെ മാനദണ്ഡങ്ങളാണ് ഒരു പ്രൊഫൈൽ മാച്ച് ചെയ്യണോ വേണ്ടയോ എന്നതിന് മുൻപ് ഉപയോക്താക്കൾ ശ്രദ്ധിക്കുന്നത്. ഇന്ത്യയിലെ മുൻനിര ഡേറ്റിങ് ആപ്പ് അടുത്തിടെ നടത്തിയ സർവേയിലെ റിപ്പോർട്ട് രസകരമാണ്.

രാജ്യത്തെ ടയർ 1, ടയർ 2 നഗരങ്ങളിലെ 25നും 35 നും ഇടയിലുള്ള 12,000 ഉപയോക്താക്കളിലാണ് സർവേ നടത്തിയത്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രൊഫൈൽ മാച്ച് ചെയ്യുന്നത് എന്ന ചോദ്യത്തിന് 30 വയസിന് മുകളിലുള്ള 24 ശതമാനം പേരും പറഞ്ഞത് ജോലിയുടെയും വിദ്യാഭ്യാസ യോഗ്യതയുടെയും അടിസ്ഥാനത്തിലാണെന്നാണ്. ഈ വിവരങ്ങൾ രേഖപ്പെടുത്താത്ത പ്രൊഫൈൽ മാച്ച് ചെയ്യാനായി ആരും പരിഗണിക്കുകയേ ഇല്ല എന്നാണ് സർവേ ഫലം.

അതുപോല തന്നെ 29 ശതമാനം പുരുഷന്മാരും സ്‌ത്രീകളും പറയുന്നത് ഡേറ്റിങ് ആപ്പുകളിൽ രണ്ട് പേർ തമ്മിലുള്ള വിശ്വാസ്യത നേടിയെടുക്കാൻ കഴിയാത്തതാണ് ബന്ധങ്ങൾ മുന്നോട്ട് പോകാൻ പ്രയാസമാണെന്നാണ്. സർവേ പ്രകാരം മറ്റുള്ളവർ നിങ്ങളുടെ പ്രൊഫൈലിൽ എന്തൊക്കെ നോക്കുമെന്ന് നോക്കാം.

ഒരേ താത്‌പര്യങ്ങൾക്ക് മുൻഗണന: സർവേയിൽ പങ്കെടുത്ത 34 ശതമാനം പേരും പറയുന്നത് ഒരേ താത്‌പര്യങ്ങളുള്ള സുഹൃത്തിനെ കണ്ടെത്താനാണ് ശ്രമിക്കുന്നത് എന്നാണ്. വ്യത്യസ്‌ത താത്‌പര്യങ്ങളുള്ളവരുമായി സമയം ചെലവിടുന്നത് സന്തോഷം നൽകില്ല എന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. ഇത്തരം വ്യത്യാസങ്ങൾ പിന്നീട് വലിയ സംഘർഷത്തിലേക്ക് നയിക്കും.

പ്രായം പ്രധാന്യം: 26നും 29 നും ഇടയിൽ പ്രായമുള്ള 26 ശതമാനം സ്‌ത്രീകളും ആഗ്രഹിക്കുന്നത് തങ്ങളെക്കാൾ അഞ്ചോ അതിൽകൂടുതലോ പ്രായമുള്ളവരുമായി സമയം ചെലവിടാനാണ്.

എവിടെ താമസിക്കുന്നു:ഡേറ്റിങിൽ ലോങ് ഡിസ്‌റ്റൻസ് ബന്ധങ്ങൾ അധികം പേരും ആഗ്രഹിക്കുന്നില്ല. തങ്ങളുടെ അടുത്ത് താമസിക്കുന്ന പ്രൊഫൈലുകൾ മാച്ച് ചെയ്യാനാണ് ഏവർക്കും ഇഷ്‌ടം. അതുപോലെ തന്നെ ഡൽഹി ബെംഗളുരു തുടങ്ങി മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്നുള്ള 22 ശതമാനം പുരുഷന്മാരും പറയുന്നത് അവർക്ക് മറ്റിടങ്ങളിൽ നിന്നുള്ള സ്‌ത്രീകളുമായി ഡേറ്റിങ് ചെയ്യാൻ താത്‌പര്യമില്ല എന്നാണ്.

ഇതിൽ 13 ശതമാനം പേർക്കും ലോങ് ഡിസ്‌റ്റൻസ് ബന്ധങ്ങൾക്ക് താത്‌പര്യമില്ല എന്നതാണ് കാരണം. ഒമ്പത് ശതമാനം പേർക്ക് ജീവിതരീതിയിലെ വ്യത്യാസങ്ങളാണ് പ്രശ്‌നം.

ചീറ്റിങിനോട് താത്‌പര്യമില്ല: 29 ശതമാനം പേർക്കും പ്രശ്‌നം വിശ്വാസക്കുറവാണ്. ഏതൊരു ബന്ധത്തിന്‍റെയും അടിസ്ഥാനം വിശ്വാസമാണ്. എന്നാൽ അത്തരത്തിലുള്ള ബന്ധങ്ങൾ ലഭിക്കാൻ പ്രയാസമാണെന്നാണ് ഇവർ പറയുന്നത്.

ABOUT THE AUTHOR

...view details