ഇറാന്‍ ഭരണകൂടവും ട്രംപ് ഭരണകൂടവും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ചബഹാര്‍-സഹീദാര്‍ റെയില്‍ ലിങ്ക് നിര്‍മാണത്തിലുള്ള ഇന്ത്യയുടെ സാന്നിധ്യവും ചബഹാർ തുറമുഖ പദ്ധതിയുടെ അനിശ്ചിതത്വവും നീട്ടുന്ന വിവാദങ്ങൾക്കിടയില്‍ അമേരിക്കയുടെ നിർദേശങ്ങൾ അംഗീകരിക്കില്ലെന്ന് ഇന്ത്യ.
ടെഹ്‌റാനിലെ ഇന്ത്യൻ അംബാസഡർ ഗദ്ദാം ധർമേന്ദ്ര മാധ്യമങ്ങളുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലായ് 15 ന് നടന്ന യോഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ കൂടെ പുറത്തു വന്നിരുന്നു. അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടയിൽ പ്രാദേശിക ഇറാനിയൻ കറൻസിയിൽ വ്യാപാരം സുഗമമാക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് ധർമേന്ദ്ര വ്യക്തമാക്കി.
നിലവിൽ തെയ്‌ല, അരി, ചില കാറുകളുടെ ഭാഗങ്ങൾ തുടങ്ങിയവ ഇറാനിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും യുഎസിന്‍റെ സമ്മർദത്തെത്തുടർന്ന് എണ്ണ ഇറക്കുമതി ഗണ്യമായി കുറച്ചിരുന്നു. സെൻട്രൽ ബാങ്ക് ഓഫ് ഇറാനും (സിബിഐ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) യുകോ (യുസിഓ) ബാങ്കും ഇറാനിലെ മറ്റ് ആറ് ബാങ്കുകളും ചരക്ക് കൈമാറ്റത്തിനായി പ്രാദേശിക കറൻസിയിൽ വ്യാപാരം നടത്തുന്നുണ്ട്.
ചബഹറിൽ ഇന്ത്യ എന്തു ചെയ്യണമെന്ന് നിദേശിക്കാനുള്ള അധികാരം യുഎസിനില്ല. അത് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മർദത്തിന്‍റെ കാര്യത്തിൽ താന്‍ പറയുന്നതാണ് വസ്തുത. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന് ധനസഹായം നൽകുന്ന രൂപ-റിയൽ വ്യാപാര ക്രമീകരണം തുടരുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഇന്ത്യ ചബഹാറില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ചബഹാറിലെ പദ്ധതിക്കായി ഇന്ത്യ ഉപകരണങ്ങൾ വാങ്ങുന്നുണ്ട് അതിനായി തെയ്യാറെടുക്കുന്നുമുണ്ടെന്നതാണ് വസ്‌തുതയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിൽ 2018 ലും 2019 ലും ഒപ്പുവച്ച വാർഷിക അടിസ്ഥാന കരാർ പ്രകാരം ചബഹാർ വഴി കയറ്റുമതിയിൽ ഗണ്യമായ വർധനയുണ്ടായതായി ഗദ്ദാം വിശദീകരിച്ചു.
2018 ലും 2019 ലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടക്കാല കരാറുകൾക്ക് ശേഷം ഇന്ത്യ ചരക്ക് നീക്കം 6000 ടൺ കണ്ടെയ്‌നറുകളിലേക്കും ഒരു ദശലക്ഷം ടൺ ചരക്ക്, അരി, പഞ്ചസാര, ഗോതമ്പ് എന്നിവയിലേക്കും ഉയർത്തി. ഒരു വർഷത്തിനുള്ളിൽ ട്രാഫിക് വൻതോതിൽ വർധിച്ചു. എന്നാൽ ഇത് ഒരു പുതിയ തുറമുഖമാണ്. വികസിപ്പിക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെഹ്‌റാൻ ബെയ്‌ജിങ്ങുമായി 25 വർഷത്തെ സമഗ്ര സഹകരണ കരാർ ഒപ്പിടാൻ തീരുമാനിക്കുന്നതായി വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇന്ത്യൻ അംബാസഡർ ഗദ്ദാം ധർമേന്ദ്ര മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറഞ്ഞു.
ചബഹാർ തുറമുഖത്തിന്‍റെ വികസനത്തിനുള്ള ഉപകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇറ്റലി, ഫിൻലാൻഡ്, ജർമനി, ചൈന തുടങ്ങിയ രാജ്യങ്ങളാണ് പ്രധാന വിതരണക്കാരെന്നും അംബാസഡർ ധർമേന്ദ്ര പറഞ്ഞു. ഈ വർഷം ഒക്ടോബറിൽ ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ പൊതു സാമ്പത്തിക ചട്ടങ്ങൾ 2017 എന്ന നിയമം ഭേദഗതി ചെയ്‌തത് രാജ്യത്തിന്‍റെ ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള ലേലക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായിരിന്നു. ചൈനയിൽ നിന്നുള്ള പൊതു സംഭരണങ്ങളിൽ അധിക പരിശോധന നടത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനുള്ള നീക്കമാണിതെന്ന് മനസിലാക്കാം. നേരത്തെ ജൂലായ് 20ന് ഇറാനിയൻ ജൂനിയർ മന്ത്രിയുമായി അംബാസഡർ കൂടിക്കാഴ്‌ച നടത്തിയ ശേഷം ഇന്ത്യൻ എംബസി അടുത്തിടെ വിവാദ റിപ്പോർട്ടുകൾക്ക് ഇറാന്‍ പക്ഷം ‘നിക്ഷിപ്‌ത ഘടകങ്ങളെ’ കുറ്റപ്പെടുത്തിയെന്ന് പറഞ്ഞു.
ചബഹാർ-സഹീദാൻ റെയിൽവേയിൽ തുടരുന്ന സഹകരണം അവലോകനം ചെയ്യാൻ അംബാസഡർ ഗദ്ദാം ധർമേന്ദ്രയെ ഗതാഗത വകുപ്പ് ഉപമന്ത്രിയും ഇറാൻ റെയിൽവേ മേധാവിയുമായ സയീദ് റസൂലി ക്ഷണിച്ചിരിന്നു. ഇറാൻ ഇന്ത്യയെ ചബഹാർ-സഹീദാൻ റെയിൽവേയിൽ നിന്ന് ഒഴിവാക്കിയതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾക്ക് പിന്നിൽ നിക്ഷിപ്ത താത്‌പര്യമുണ്ടെന്ന് റസൂലി പറഞ്ഞതായി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഹാൻഡിൽ ട്വീറ്റ് ചെയ്തു.
തെക്കുകിഴക്കൻ ഇറാനിലെ ചബഹാർ തുറമുഖ വികസന പദ്ധതിയെ മധ്യേഷ്യയിലേക്കുള്ള ഒരു തന്ത്രപ്രധാന കവാടമായും അഫ്‌ഗാനിസ്ഥാനിലേക്കുള്ള മാനുഷിക സഹായത്തിനുള്ള ഗതാഗത മാർഗമായും ഇന്ത്യ കാണുന്നു. ആദ്യ ഘട്ടത്തിൽ ചബഹാറിലെ ഷാഹിദ് ബെഹെസ്‌തി തുറമുഖം വികസിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. അടിസ്ഥാനപരമായി ചബഹാർ ഒരു പുതിയ തുറമുഖമായി പ്രവർത്തിക്കുന്നു. ഇത് ഇപ്പോഴും അതിന്‍റെ വികസന ഘട്ടത്തിലാണ്, മുന്നോട്ട് പോകുമ്പോൾ ഗതാഗതം വർധിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. പാത അസർബൈജാൻ വഴി മധ്യേഷ്യയിലെ അഫ്‌ഗാനിസ്ഥാനിലേക്ക് പോകും. ഇറാന്‍റെ പ്രധാന തുറമുഖം ബന്ദർ അബ്ബാസാണ്. ഇറാനിലെ എല്ലാ തുറമുഖ കൈകാര്യം ചെയ്യലുകളുടെയും 90 ശതമാനം ഇപ്പോൾ ബന്ദർ അബ്ബാസ് വഴിയാണ്. ഒരു വർഷത്തിനുള്ളിൽ ഇന്ത്യക്ക് 3 ശതമാനം ഗതാഗത ഓഹരി ചബഹറിൽ ലഭിച്ചു. ഇന്ത്യ ചബഹാർ തുടര്‍ന്നും മെച്ചപ്പെടുത്തും. പക്ഷേ ഇതിന് സമയമെടുക്കുമെന്നും ടെഹ്‌റാൻ ടൈംസുമായി നടത്തിയ അഭിമുഖത്തില്‍ ഇന്ത്യൻ അംബാസഡർ ഉറപ്പ് നൽകി.