ശരീരത്തിൽ വളരെ എളുപ്പത്തിൽ വന്ന് ചേരുന്ന ഒന്നാണ് അടിവയറ്റിലെ കൊഴുപ്പ്. വ്യായാമങ്ങൾക്കൊണ്ടും ഡയറ്റുകൾ കൊണ്ടുമെല്ലാം ഇത് ഒഴിവാക്കാൻ ശ്രമിച്ചാൽ പോലും ശരീരത്തിൽ നിന്നും പിടിവിടാതെ കൊഴുപ്പ് അതേപടി നിലനിൽക്കാറുണ്ട്. ആദ്യ ഘട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുമെങ്കിലും ശരീരത്തിൽ ദൃശ്യമായ വ്യത്യാസം കാണുന്നത് മുതൽ പലരും ഈ പ്രശ്‌നത്തിൽ വലിയ ആശങ്ക പ്രകടമാക്കാറുമുണ്ട്. ഇത്തരത്തിൽ, അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ നമ്മൾ വ്യായാമവും ഭക്ഷണക്രമവും നല്ലരീതിയിൽ സംയോജിപ്പിക്കേണ്ടതുണ്ട്. ഇതിൽ ശരീരത്തിലെത്തുന്ന ദ്രാവകവും വലിയ പങ്ക് വഹിക്കുന്നു.
ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ
നാരങ്ങയും തേനും ചേർത്ത ചൂടുവെള്ളം (Warm water with lime and honey)
നാരങ്ങയിൽ ആന്‍റിഓക്‌സിഡന്‍റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ അര നാരങ്ങയുടെ നീര് ചെറുചൂടുള്ള വെള്ളത്തിൽ ചേർക്കുമ്പോൾ ഇതിലെ ആന്‍റിഓക്‌സിഡന്‍റുകളും പെക്‌റ്റിൻ ഫൈബറും (pectin fibres) കൊഴുപ്പ് ഇല്ലാതാക്കുന്നതോടൊപ്പം ശരീരത്തിൽ നിന്ന് വിഷവസ്‌തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പിനും രുചിക്കുമായാണ് തേൻ ചേർക്കുന്നത്. പ്രഭാതത്തിൽ ഒഴിഞ്ഞ വയറ്റിലാണ് ഇത് കുടിക്കേണ്ടത്.
ജീരക വെള്ളം (Jeera water )
മിക്ക ഇന്ത്യൻ വിഭവങ്ങൾക്കും പ്രത്യേക സ്വാദും മണവും നൽകുന്ന സുഗന്ധവ്യഞ്ജനമായ ജീരകത്തിന് കലോറി വളരെ കുറവാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും ദഹനത്തിനും രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് അത്യുത്തമാണ്. കൂടാതെ ദിവസവും ഭക്ഷണത്തിന് ശേഷം 2-3 തവണ കുടിക്കുന്നതും നല്ലതാണ്. ഒരു ടീസ്‌പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് രാവിലെ തിളപ്പിച്ച ശേഷമാണ് കുടിക്കേണ്ടത്.
പെരുംജീരക വെള്ളം (Fennel water)