കേരളം

kerala

By ETV Bharat Kerala Team

Published : Sep 15, 2023, 10:56 PM IST

ETV Bharat / opinion

International Day of Democracy : സമ്പൂർണ ജനാധിപത്യത്തിനും പരിപൂര്‍ണ സ്വേച്ഛാധിപത്യത്തിനും ഇടയിലുള്ള ഇന്ത്യ

Findings Of Evaluative Study Of Todays Indian democracy സമ്പൂർണ ജനാധിപത്യത്തിനും സമ്പൂർണ സ്വേച്ഛാധിപത്യത്തിനും ഇടയിലുള്ള ഇന്ത്യയെ കുറിച്ച് മിസോറാം സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ കൊമേഴ്‌സ് പ്രൊഫസർ ഡോ. എൻ വി ആർ ജ്യോതി കുമാർ എഴുതുന്ന ലേഖനം

International Day of Democracy  അന്താരാഷ്ട്ര ജനാധിപത്യ ദിനം  ഇന്ത്യയുടെ പാർലമെന്‍ററി ജനാധിപത്യ സംവിധാനം  ഇലക്‌ടറൽ സ്വേച്ഛാധിപത്യം  പൗരാവകാശങ്ങളുടെ സുസ്ഥിര ശോഷണം  ജനാധിപത്യ പതനങ്ങൾ  Electoral Dictatorship  Parliamentary  Democracy falls  narendra MODI  നരേന്ദ്ര മോദി
International Day of Democracy on 15th September

ജനാധിപത്യ മൂല്യങ്ങൾ കുറയുന്നു :ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം (International Day of Democracy)! ഇന്ത്യൻ പാർലമെന്‍റിലെ ഇരുസഭകളും സെപ്‌റ്റംബര്‍ 18 മുതൽ 22 വരെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് തയ്യാറെടുക്കുകയാണ്. അമൃത കാലത്തിനിടെ പാർലമെന്‍റില്‍ ഫലപ്രദമായ ചർച്ചകളും സംവാദങ്ങളും നടത്താൻ കാത്തിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. "ജനാധിപത്യം നമ്മുടെ ആത്മാവിലാണ്... നമ്മുടെ സിരകളിൽ ഒഴുകുന്നു..." എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനകത്തും പുറത്തും വിവിധ അവസരങ്ങളിൽ ആവർത്തിക്കുന്നുമുണ്ട് (International Day of Democracy).

ന്ത്യ തീർച്ചയായും ജനാധിപത്യത്തിന്‍റെ മാതാവാണെന്നും ജനാധിപത്യം (Democracy) എന്നത് ഒരു ഘടനയെ മാത്രമല്ല, സമത്വത്തിന്‍റെ ആത്മാവിനെയും സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം വാദിക്കുന്നുണ്ട്. അമൃത കാലത്തിന്‍റെ ഈ പ്രാരംഭ ഘട്ടത്തിൽ, ഇന്ത്യയുടെ പാർലമെന്‍ററി ജനാധിപത്യ സംവിധാനം പ്രായോഗികമായി എത്രത്തോളം യഥാർഥമാണ് എന്നതിനെക്കുറിച്ച് ആത്മപരിശോധന നടത്താനുള്ള ശരിയായ അവസരമാണിത്. നമ്മുടെ നേതാക്കൾ ഇടയ്ക്കിടെ ആവർത്തിച്ചുപറയുന്ന "സബ്‌കാ സാത്ത്, സബ്‌കാ വികാസ്" എന്ന ലക്ഷ്യത്തിനുവേണ്ടിത്തന്നെയാണോ നാം നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെ ശരിക്കും ഉപയോഗപ്പെടുത്തുന്നത്?

രണ്ട് ജനാധിപത്യ പതനങ്ങൾ :സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ രണ്ട് സുപ്രധാന ജനാധിപത്യ പതനങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി രാഷ്ട്രീയ, ഭരണഘടനാ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ഒന്ന്, 1975 ജൂൺ മുതൽ 1977 മാർച്ച് വരെയുള്ള 21 മാസത്തെ അടിയന്തരാവസ്ഥക്കാലത്താണ്. രണ്ടാമത്തേത് 2014 മുതൽ തുടങ്ങിയ എൻ ഡി എയുടെ ഭരണത്തിൽ നടക്കുന്ന സമകാലിക തകർച്ചയാണ്. ആഗോള തലത്തില്‍ ജനാധിപത്യത്തെ നിരീക്ഷിക്കുന്ന സംഘടനകൾ സമകാലിക ഇന്ത്യയിലെ അനൗപചാരിക ജനാധിപത്യ തകർച്ചയെ അടിയന്തരാവസ്ഥക്കാലത്തേതില്‍ നിന്ന് വിഭിന്നമായി കാണുന്നില്ല. ഇന്ദിരാഗാന്ധി എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും ഔപചാരികമായി സ്തംഭിപ്പിച്ചെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് നിരോധനം, പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്, പൗരാവകാശങ്ങൾ അടിച്ചേൽപ്പിക്കല്‍, സ്വതന്ത്ര മാധ്യമങ്ങളെ നിശ്ശബ്ദരാക്കല്‍, കോടതികളുടെ അധികാരത്തെ ദുർബലപ്പെടുത്തുന്ന മൂന്ന് ഭരണഘടനാഭേദഗതികൾ പാസാക്കല്‍ എന്നിവയെല്ലാമാണ്.

"ഇലക്‌ടറൽ സ്വേച്ഛാധിപത്യം" ആയി ഇന്ത്യയുടെ തരംതാഴല്‍ :സമ്പൂർണ ജനാധിപത്യത്തിനും സമ്പൂർണ സ്വേച്ഛാധിപത്യത്തിനും ഇടയിലുള്ള താഴ്ന്ന നിലയിലാണ് ഇന്ന് ഇന്ത്യ എന്നാണ് വിവിധ ജനാധിപത്യ സംരക്ഷകരുടെ വിലയിരുത്തൽ. വിവിധ പഠനങ്ങളുടെ കണ്ടെത്തലുകൾ ഇവര്‍ ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നു. യുഎസ് ഗവൺമെന്‍റിന്‍റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സംഘടനയായ ഫ്രീഡം ഹൗസിന്‍റെ 2023 ലെ വാർഷിക റിപ്പോർട്ടിൽ തുടർച്ചയായി മൂന്നാം വർഷവും ഇന്ത്യയെ "ഭാഗിക സ്വതന്ത്ര" രാജ്യമായി തരംതാഴ്ത്തി. മുസ്ലിം ജനസംഖ്യയെ ബാധിക്കുന്ന വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കും, വിവേചനപരമായ നയങ്ങൾക്കും വേണ്ടി 'ഹിന്ദു ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന' സർക്കാരും സഖ്യകക്ഷികളും കൈക്കൊണ്ട രീതി വിശദീകരിക്കുന്ന തരത്തിലേക്ക് ഈ റിപ്പോർട്ട് പോയി. 2020 മുതല്‍ തന്നെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങാനുള്ള പ്രവണത തീവ്രമാകാൻ തുടങ്ങി. വി-ഡെം (സ്വീഡനിലെ ഗോഥെൻബെർഗ് സർവകലാശാലയിലെ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട്) റിപ്പോർട്ട് 42 രാജ്യങ്ങളെ ഇത്തരത്തില്‍ ലിസ്റ്റ് ചെയ്തു. ഇന്ത്യയും ഈ ട്രെന്‍ഡിന് ഒരപവാദമല്ല.

2023 ലെ വി-ഡെം റിപ്പോർട്ട് ഇന്ത്യയെ “കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മോശം സ്വേച്ഛാധിപത്യ രാജ്യങ്ങളിലൊന്ന്” എന്നും പരാമർശിക്കുന്നു. ലോക ജനസംഖ്യയുടെ 72% (5.7 ബില്യൺ ആളുകൾ) 2022 ലും സ്വേച്ഛാധിപത്യത്തിലാണ് ജീവിച്ചിരിക്കുന്നതെന്ന് വി-ഡെം റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.

അതുപോലെ, 2020 ല്‍ ലണ്ടൻ ആസ്ഥാനമായുള്ള ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ് തയ്യാറാക്കിയ ഏറ്റവും പുതിയ ജനാധിപത്യ ഇൻഡക്‌സ് ആഗോള റാങ്കിംഗിൽ ഇന്ത്യയെ "വികലമായ ജനാധിപത്യം" എന്ന വിഭാഗത്തിലേക്ക് മാറ്റി. 167 രാജ്യങ്ങളിൽ ഇന്ത്യ 53-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എങ്ങനെയാണ് ഇന്ത്യ ജനാധിപത്യ മൂല്യങ്ങളുടെ കാര്യത്തിൽ തുടർച്ചയായി അധഃപ്പതിച്ചുകൊണ്ടിരിക്കുന്നത്? അത്തരമൊരു പരിതാപകരമായ പ്രവണത പഴയപടിയാക്കാവുന്നതാണോ?

പൗരാവകാശങ്ങളുടെ സുസ്ഥിര ശോഷണം :197 രാജ്യങ്ങളിലെ ആഗോള പൗരാവകാശങ്ങൾ ട്രാക്ക് ചെയ്യുന്ന അന്താരാഷ്ട്ര സംഘടനയായ CIVICUS മോണിറ്റർ ഇന്ത്യയുടെ പൗരാവകാശം "അടിച്ചമർത്തപ്പെട്ടതായി" റേറ്റുചെയ്യുന്നത് തുടരുകയാണ്. കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമങ്ങളും തീവ്രവാദ വിരുദ്ധ യു എ പി എയും- വിമർശകരെ നിശ്ശബ്ദമാക്കാൻ ഈ രണ്ട് നിയമങ്ങൾ ദുരുപയോഗം ചെയ്തതിന് ഇന്ത്യൻ സർക്കാര്‍ നിശിത വിമർശനം ഏറ്റുവാങ്ങി.

കൂടാതെ, 2023-ലെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിൽ ഇന്ത്യയുടെ റാങ്കിംഗ് 180 രാജ്യങ്ങളിൽ 161 ആയി കുറഞ്ഞു. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ മാധ്യമസ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ പാകിസ്ഥാൻ 150-ൽ ആണ്.

ABOUT THE AUTHOR

...view details