കേരളം

kerala

ETV Bharat / opinion

ചൈന - ഇന്ത്യ ഏറ്റുമുട്ടലിനിടയിലെ നേപ്പാള്‍ പ്രകോപനം

ഇന്ത്യ- നേപ്പാൾ പ്രശ്‌നങ്ങളെക്കുറിച്ച് ഇടി‌വി ഭാരത് ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ കൃഷ്‌ണാനന്ദ് ത്രിപാഠി എഴുതിയ ലേഖനത്തില്‍ നിന്ന്.

ഇന്ത്യ ചൈന  ഇന്ത്യ ചൈന സംഘര്‍ഷം  ഇന്ത്യ ചൈന ഏറ്റമുട്ടല്‍  ഇന്ത്യ ചൈന വാര്‍ത്ത  നേപ്പാൾ  ഇന്ത്യ നേപ്പാൾ  India  China  India faces Nepal  Ladakh region
ലഡാക്കില്‍ ചൈനയുമായി ഏറ്റുമുട്ടുമ്പോള്‍ തന്നെ ഇന്ത്യക്ക് നേരെ നേപ്പാളും

By

Published : Jun 25, 2020, 8:38 PM IST

ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ ഒരു നദിയില്‍ നടക്കുന്ന വെള്ളപ്പൊക്ക നിയന്ത്രണ ജോലികള്‍ നിര്‍ത്തി വയ്ക്കാന്‍ നേപ്പാള്‍ ഞായറാഴ്ച്ച തീരുമാനിച്ചതോടെ ഇന്ത്യയും നേപ്പാളുമായുള്ള ബന്ധത്തിലും വിള്ളല്‍ വീണു. അതിര്‍ത്തി സംരക്ഷിക്കാനായി ഇന്ത്യ ചൈനയുമായി കടുത്ത സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു വരുന്ന സമയത്താണ് മറ്റൊരു അയല്‍ രാജ്യവുമായുള്ള ബന്ധവും മോശം അവ‌സ്ഥയിലേക്ക് എത്തുന്നത്.

ഇന്ത്യയും നേപ്പാളും തമ്മില്‍ അതിര്‍ത്തിയില്‍ ഇത് രണ്ടാം തവണയാണ് ഈ മാസം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ജൂണ്‍ 12ന് ബിഹാറിലെ സിതാമഡി ജില്ലയില്‍ ഒരു സംഘം ആളുകള്‍ക്ക് നേരെ നേപ്പാള്‍ സായുധ പൊലീസ് വെടി വച്ചതില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തെ ഇന്ത്യന്‍ അധികൃതര്‍ “പ്രാദേശികമായ ക്രമസമാധാന പ്രശ്‌നം'' എന്നാണ് വിശേഷിപ്പിച്ചതെങ്കില്‍, ജൂണ്‍ 21 ഞായര്‍ നടന്ന സംഭവം ഉഭയ കക്ഷി ബന്ധത്തിലെ അതിര്‍ത്തി തര്‍ക്കത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഈ മാസം കാലാപാനിയും, ലിപുലേഖും, ലിമ്പിയാധുരയും തങ്ങളുടെ ഭാഗമായി ചിത്രീകരിച്ചു കൊണ്ടു നേപ്പാള്‍ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുകയതിനു തൊട്ടു പിറകെയാണ് ഇത് സംഭവിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കുറെക്കാലമായി പുകഞ്ഞു കൊണ്ടിരിക്കുന്ന സംഘര്‍ഷത്തിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.

2015ല്‍ ഇന്ത്യ നേപ്പാളിനെതിരെ കൊണ്ടു വന്ന സാമ്പത്തിക ഉപരോധമാണ് ഉഭയ കക്ഷി ബന്ധത്തെ നശിപ്പിച്ചത് എന്നാണ് ഇന്ത്യാ-നേപ്പാള്‍ വിദഗ്ദ്ധര്‍ കുറ്റപ്പെടുത്തുന്നത്. മാത്രമല്ല ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തില്‍ ഈയിടെ ഉണ്ടായ വിള്ളലുകള്‍ മുതലെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ചൈനയും നടത്തി വരുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു മൂന്നാം കക്ഷിയുടെ സ്വാധീനം എപ്പോഴും ഇതില്‍ ഉണ്ട്. മാത്രമല്ല ഈയടുത്ത വര്‍ഷങ്ങളില്‍ ചൈനയുമായുള്ള നേപ്പാളിന്‍റെ ബന്ധം സുദൃഢമായതും പല തരത്തില്‍ നിലവിലുള്ള നേപ്പാള്‍ ഭരണധികാരികള്‍ക്ക് പ്രോത്സാഹനമായിട്ടുണ്ടെന്ന് ഇന്ത്യ- നേപ്പാള്‍ വിഷയത്തില്‍ വിദഗ്ദ്ധനായ മുന്‍ നയതന്ത്ര പ്രതിനിധി എസ്.ഡി മുനി പറയുന്നു.

ഡല്‍ഹിയിലെ ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ മുതിര്‍ന്ന ഫെല്ലോ ആയ കെ.യോം പറയുന്നത്, ഇന്ത്യയും നേപ്പാളും തമ്മിലുള്ള കാലാപാനി തര്‍ക്കം ഏറെക്കാലമായി നില നില്‍ക്കുന്ന ഒന്നാണെന്നും, അത് ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ടതായിരുന്നു എന്നുമാണ്. കാളി നദിയുടെ ഉല്‍ഭവം സംബന്ധിച്ചുള്ളതാണ് പ്രശ്‌നം. ഇന്ത്യ അതിനെ ഒരു രീതിയിലും നേപ്പാള്‍ അതിനെ മറ്റൊരു രീതിയിലും വ്യാഖ്യാനിക്കുന്നു. അതിര്‍ത്തി തര്‍ക്കവും മേഖലാ തര്‍ക്കവും എല്ലാം വൈകാരികമായ പ്രശനങ്ങളാണ്. അതിനാല്‍ ഇരു ഭാഗത്തിനും അത് പരിഹരിക്കാൻ പറ്റാതെ പോകുന്നുവെന്നും കെ.യോം ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

ഇതാദ്യമായല്ല നേപ്പാള്‍ ഈ പ്രശ്‌നം ഉന്നയിക്കുന്നത്. 2015ലും ലിപു ലേഖ് ഇന്ത്യയും ചൈനയും തങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയത് നേപ്പാള്‍ എതിര്‍ത്തിരുന്നു. പരസ്പരം വിനിമയം ചെയ്യാവുന്ന ഉല്‍പന്നങ്ങളുടെ പട്ടിക വിപുലമാക്കുന്നതിനായും, നാഥുലാ/ലിപു ലേഖ് ചുരം, ഷിപ്കി ലാ എന്നിവിടങ്ങളിലൂടെയുള്ള അതിര്‍ത്തി വ്യാപാരം വ്യാപകമാക്കുവാനും ചര്‍ച്ചകള്‍ നടത്താമെന്ന് ഇരു ഭാഗങ്ങളും സമ്മതിച്ചതായി 2015 മേയ് 15ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇന്ത്യയും ചൈനയും പറഞ്ഞു.

പക്ഷെ ഇതൊരു പഴയ തര്‍ക്കമാണെന്ന് അവകാശ വാദത്തെ പ്രൊഫസര്‍ എസ്.ഡി മുനി തള്ളിക്കളയുന്നു. കാരണം 1954ല്‍ ഇന്ത്യയും ചൈനയും ഒപ്പു വച്ച “പഞ്ചശീല്‍ കരാറില്‍” ലിപു ലേഖ് ചുരത്തെ ഉളപ്പെടുത്തിയപ്പോള്‍ ആ രാജ്യം അത് എതിര്‍ത്തില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2015-ല്‍ മാത്രമല്ല, ഇന്ത്യയും ചൈനയും തമ്മില്‍ വ്യാപാര-സാംസ്‌ക്കാരിക വിനിമയം നടത്താവുന്ന എട്ടോ ഒമ്പതോ വഴികളെ കുറിച്ച് പറയുന്ന 1954ലെ സമാധാനപരമായ സഹവര്‍ത്തിത്വ കരാറിലും ചൈന ലിപു ലേഖിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിച്ചതാണെന്നും പ്രൊഫാസര്‍ എസ്.ഡി മുനി പറയുന്നു. “2015ല്‍ ചൈനക്കാര്‍ ചെയ്തത് എന്താണ്, അവര്‍ തങ്ങളുടെ നിലപാട് തറപ്പിച്ചു പറഞ്ഞു കൊണ്ടിരുന്നു. നേപ്പാളിന്‍റെ നിലപാടിലാണ്, ഇന്ത്യയുടെ നിലപാടിലല്ല മാറ്റമുണ്ടായത്.'' പ്രൊഫസര്‍ മുനി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്കില്‍ പല തവണയായി സംഘര്‍ഷം ഉടലെടുത്തു കൊണ്ടിരുന്ന വേളയില്‍ ഇന്ത്യയുടെ പ്രദേശങ്ങളായ കാലാപനിയും ലിപു ലേഖും, ലിമ്പിയാധുരയും ഉള്‍പ്പെടുത്തിക്കൊണ്ട് തങ്ങളുടെ രാഷ്ട്രീയ ഭൂപടത്തിന് സാധുത നല്‍കാന്‍ നേപ്പാള്‍ കാട്ടിയ തിടുക്കമാണ് പലരെയും അല്‍ഭുതപ്പെടുത്തിയതും പുറമെ നിന്നുള്ള സ്വാധീനം അതിലുണ്ടെന്ന് സൂചന ലഭിക്കുന്നതും. കഴിഞ്ഞ ആഴ്ച്ച ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികരാണ് കൊല്ലപ്പെട്ടത്.

നേപ്പാള്‍ അംഗീകരിച്ച പുതിയ ഭൂപടത്തിനു പിറകില്‍ ചൈനയാണോ?

യഥാര്‍ഥ നിയന്ത്രണ രേഖയില്‍(എല്‍.എ.സി) ഇന്ത്യ-ചൈന-നേപ്പാള്‍ തൃകോണ കൂട്ടുപാത വരെ എത്തുന്ന 80 കിലോമീറ്റര്‍ ദൂരമുള്ള ഒരു പുതിയ റോഡ് മേയ് എട്ടിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുകയുണ്ടായി. കൈലാസ്-മാനസ സരോവര്‍ തീര്‍ത്ഥാടനത്തിന് പോകുന്ന ഭക്തര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നാതാണ് ഈ ഹരിത പാത. കാരണം, അത് ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള ലിപു-ലേഖ് ചുരത്തിലേക്ക് നേരിട്ട് എത്തിക്കുന്നു തീര്‍ത്ഥാടകരെ.

ഇന്ത്യയുടെ ഭാഗത്തെ ഗതാഗത ബന്ധം ഏറെ മെച്ചപ്പെടുത്തുന്നു എന്നതിനാല്‍ ആ റോഡ് ഏറെ തന്ത്രപരമായ പ്രാധാന്യവും ഉള്ളതാണ്. പ്രത്യേകിച്ച് ചൈനയുമായി ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ നീക്കം അത് എളുപ്പമാക്കുന്നു എന്നതിനാല്‍. മേയ് അഞ്ചിന് ലഡാക്ക് മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ആദ്യ വട്ട സംഘര്‍ഷം ഉടലെടുത്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ റോഡിന്‍റെ ഉദ്ഘാടനം നടന്നത്. എന്നാല്‍ മേയ് എട്ടിന് ഈ റോഡിന്‍റെ ഉദ്ഘാടനം നടന്ന ഉടന്‍ തന്നെ “ഇന്ത്യയും നേപ്പളും തമ്മിലുള്ള ധാരണകളെ വില കുറച്ചു കാട്ടും അതെന്ന്” പറഞ്ഞുകൊണ്ട് ഒരു കത്ത് നേപ്പാള്‍ ഇന്ത്യക്ക് എഴുതി.

“നേപ്പാളിന്‍റെ മേഖലയിലൂടെ കടന്ന് പോകുന്ന ലിപുലേഖുമായി ബന്ധിപ്പിക്കുന്ന ഒരു ലിങ്ക് റോഡ് ഇന്ത്യ 'ഉദ്ഘാടനം' ചെയ്തു എന്ന വിവരം നേപ്പാള്‍ സര്‍ക്കാര്‍ ദുഃഖത്തോടെ അറിയുന്നു.'' മേയ് എട്ടിന് പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്താവനയില്‍ നേപ്പാള്‍ പറയുന്നു. നേപ്പാളിന്‍റെ ഈ രൂക്ഷമായ പ്രതികരണം നിരവധി പേരെ അത്ഭു‌തപ്പെടുത്തി. കാരണം 2005ല്‍ 81 കോടി ചെലവ് പ്രതീക്ഷിച്ചു കൊണ്ടും പിന്നീട് ചെലവ് 439 കോടിയാക്കി ഉയര്‍ത്തിക്കൊണ്ട് 2018-ലും ഇന്ത്യ അംഗീകരിച്ച് റോഡായിരുന്നു ഇത്. ഈ വര്‍ഷം ഏപ്രില്‍ 17നാണ് ഈ റോഡ് പൂര്‍ത്തിയാക്കിയത് എങ്കിലും മേയ് എട്ടിനാണ് ഉദ്ഘാടനം ചെയ്തത്.

നേപ്പാളിന്‍റെ പ്രതികരണത്തിന് പിറകില്‍ ചൈനയുടെ കരങ്ങള്‍ ഉണ്ടെന്ന് ചൈനയുടെ പേര് എടുത്ത് പറയാതെ തന്നെ സൂചിപ്പിക്കുവാന്‍ ഇത് ഇന്ത്യന്‍ സൈനികമേധാവി ജനറല്‍ എം.എം നരവാനെയെ പ്രേരിപ്പിച്ചു. കാളി നദിക്ക് പടിഞ്ഞാറ് നമ്മള്‍ ഒരു റോഡ് നിര്‍മ്മിച്ചു. കാളി നദിക്ക് കിഴക്കാണ് തങ്ങളുടെ അതിര്‍ത്തി എന്ന് നേപ്പാള്‍ സമ്മതിച്ചതാണ്. ഈ തൃകോണ കൂട്ടുപാത സംബന്ധിച്ച് ഇതു വരെ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ലെന്ന് മേയ് 15ന് ജനറല്‍ നരവാനെ പറഞ്ഞു. അവര്‍(നേപ്പാള്‍) മാറ്റാരുടെയോ ഇംഗിതത്തിന് അനുസരിച്ചാണ് ഈ പ്രശ്‌നം കുത്തിപ്പൊക്കിയത് എന്ന് കരുതുവാന്‍ ന്യായമായും കാരണങ്ങള്‍ ഉണ്ട്. അത് ഏറെ സാധ്യത ഉള്ള കാര്യവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം പുകഞ്ഞതോടെ മേയ് 18ന് ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനെ മറി കടന്നു കൊണ്ട് തന്നെ നേപ്പാള്‍ മന്ത്രിസഭ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചു. കഴിഞ്ഞ ആഴ്ച്ചയാണ് കാലാപാനിയും, ലിപു ലേഖും, ലിമ്പിയാധുരയും തങ്ങളുടെ രാജ്യത്തിന്‍റെ ഭാഗമായി കാട്ടുന്ന പുതിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലിമെന്‍റിന്‍റെ ഇരു സഭകളും അംഗീകാരം നല്‍കിയത്. സ്വന്തം മേഖലയുടെ 'കൃത്രിമമായ വലിപ്പം കൂട്ടല്‍' എന്ന് പറഞ്ഞു കൊണ്ട് ഇന്ത്യ നേപ്പാളിന്‍റെ നീക്കത്തെ എതിര്‍ത്തു കഴിഞ്ഞിരിക്കുന്നു.

പക്ഷെ കാലാപാനിയെ സ്വന്തം സ്ഥലമായി കാട്ടിക്കൊണ്ട് നേപ്പാള്‍ ഒരു പുതിയ ഭൂപടത്തിന് അംഗീകാരം നല്‍കുന്നതു കൊണ്ടൊന്നും അവസാനിക്കുന്നില്ല പ്രശ്നങ്ങള്‍. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളെ പുതിയ മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള ഒരു ശ്രമം കൂടിയാണ്ഈ സമീപകാല സംഭവ വികാസങ്ങള്‍.

ഇന്ത്യയുടെ ഭാഗമായ ബിഹാറിലെ കിഴക്കന്‍ ചമ്പാരൻ ജില്ലയിലുള്ള ലാല്‍ബാകേയ നദിയില്‍ നടന്നു വരുന്ന വെള്ളപ്പൊക്ക നിയന്ത്രണ ജോലികള്‍ നിര്‍ത്തി വയ്പ്പിക്കാന്‍ നേപ്പാള്‍ പൊലിസും ജില്ലാ അധികൃതരും ഞായറാഴ്ച്ച തീരുമാനിച്ചു. ജൂണ്‍ 12-ന് ഒരു ഇന്ത്യക്കാരന്റെ മരണത്തിനും രണ്ട് പേരുടെ പരിക്കിനും ഇടയാക്കിക്കൊണ്ട് നടന്ന പൊലിസ് വെടിവയ്പ്പിനെ പിന്‍പറ്റിക്കൊണ്ടാന് ഈ സംഭവ വികാസങ്ങള്‍ ഒക്കെയും ഉണ്ടായത്. ലാല്‍ബാകേയ നദി നേപ്പാളില്‍ നിന്നും ഉല്‍ഭവിച്ച് ബിഹാറിലെ സിതാമഡി ജില്ലയിലുള്ള ഭാഗമതി നദിയിലേക്ക് ഒഴുകി എത്തുകയാണ് ചെയ്യുന്നത്. നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്കൊഴുകി എത്തുന്ന നദിയിലെ കനത്ത വെള്ളപ്പൊക്കം മൂലം ബിഹാര്‍ ചരിത്രപരമായി തന്നെ ഏറെ ദുരിതങ്ങള്‍ അനുഭവിച്ചു വരികയാണ്. ഇന്ത്യ ഈ നദിയില്‍ നിരവധി തടയണകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും കാലവര്‍ഷത്തിനു മുന്‍പായി അവയൊക്കെയും ശക്തിപ്പെടുത്താറുമുണ്ട്. പക്ഷെ ഈ വര്‍ഷം നേപ്പാള്‍ അധികൃതര്‍ അത് നിര്‍ത്തി വയ്പ്പിച്ചിരിക്കുന്നു.

ABOUT THE AUTHOR

...view details