How To Start Sukanya Samriddhi Yojana Account : സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ എങ്ങനെ ചേരാം ? ; അറിയേണ്ടതെല്ലാം - Sukanya Samriddhi Yojana Account Interest rates
How To Start Sukanya Samriddhi Yojana Account : സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുടങ്ങാൻ വേണ്ട കാര്യങ്ങള്‍, വ്യവസ്ഥകള്‍ പലിശ നിരക്ക്, കാലാവധി തുടങ്ങിയവ അറിയാം
ലിംഗസമത്വത്തിനായി പെൺകുട്ടികൾ പോരാടുന്ന കാലമാണ്. തുല്യതാനിഷേധമുള്‍പ്പടെയുള്ള ദുരനുഭവങ്ങളില്‍ നിന്ന് അവർക്ക് കൈത്താങ്ങാകാന്‍ കേന്ദ്രസര്‍ക്കാര്‍ 2015 ജനുവരിയിൽ ബേഠി ബച്ചാവോ, ബേട്ടി പഠാവോ ('പെൺകുട്ടികളെ സംരക്ഷിക്കൂ, പെൺകുട്ടികളെ പഠിപ്പിക്കൂ') (BBBP) എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതിന് അനുഗുണമായ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana). വനിത ശിശു വികസന മന്ത്രാലയം (Ministry of Women and Child Development), മാനവ വിഭവശേഷി വികസന മന്ത്രാലയം(Ministry of Human Resource Development), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (Ministry of Health and Family Welfare) എന്നിവ സംയുക്തമായാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
പെൺകുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസ മേഖലയിലെ ഉറച്ച പങ്കാളിത്തം, ലിംഗ വിവേചനം തടയല്‍ എന്നിവയാണ് സുകന്യ സമൃദ്ധി യോജന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ (SSY Goals). ഇതിന് പുറമെ പെൺകുട്ടികളുടെ വിദ്യാഭ്യാസം (Girls Education), വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ അവരുടെ മാതാപിതാക്കൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനും ഈ പദ്ധതി തുണയാകുന്നു. ഇതിനായുള്ളതാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് (Sukanya Samriddhi Yojana Account).
പലിശ നിരക്ക് (Interest rate)
8 ശതമാനം
നിക്ഷേപ തുക (Investment Amount)
കുറഞ്ഞ തുക: 250 രൂപ
കൂടിയ തുക : 1.50 ലക്ഷം
കാലാവധി (Maturity Amount)
21 വർഷം
കാലാവധി എത്തുമ്പോൾ ലഭിക്കുന്ന തുക (Maturity Amount)
നിക്ഷേപ തുകയെ ആശ്രയിച്ചിരിക്കും
സുകന്യ സമൃദ്ധി യോജന പദ്ധതിയുടെ പ്രയോജനങ്ങൾ(Benefits of Sukanya Samriddhi Yojana Account)
താങ്ങാവുന്ന നിക്ഷേപ തുക : 250 രൂപയാണ് ഒരു എസ്‌എസ്‌വൈ (SSY) അക്കൗണ്ട് നിലനിർത്താൻ വേണ്ട ഏറ്റവും കുറഞ്ഞ ബാലൻസ് (SSY Account Minimum Balance). ഒരു വർഷത്തേക്ക് 1.5 ലക്ഷം രൂപ വരെ (SSY Account Maximum Deposit) ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഏതെങ്കിലും സാഹചര്യത്തിൽ നിക്ഷേപം നടത്താൻ കഴിയാതെ പോയാലും വർഷത്തേക്ക് 50 രൂപ പിഴ അടച്ചാൽ മതിയാകും. ശേഷം അക്കൗണ്ട് നിങ്ങൾക്ക് തുടർന്നും ഉപയോഗിക്കാം.
വിദ്യാഭ്യാസ ചെലവിന് സഹായം : പെൺകുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾക്കായി അവരുടെ സ്‌കൂൾ/ കോളജ് പ്രവേശനം തെളിയിക്കുന്ന രേഖകൾ നൽകി മുൻ സാമ്പത്തിക വർഷാവസാനം വരെയുള്ള നിക്ഷേപത്തിന്‍റെ 50 ശതമാനം പിൻവലിക്കാം.
ഉയർന്ന പലിശനിരക്ക് : എട്ട് ശതമാനമാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് (Sukanya Samriddhi Yojana Account Interest)
അക്കൗണ്ട് ട്രാൻസ്‌ഫർ സൗകര്യപ്രദം :സുകന്യ സമൃദ്ധി യോജന അക്കൗണ്ട് നിലവിലുള്ള ബാങ്കിൽ നിന്നോ പോസ്‌റ്റ് ഓഫിസിൽ നിന്നോ യഥേഷ്‌ടം മറ്റൊന്നിലേക്ക് മാറ്റാം.
നികുതി ആനുകൂല്യങ്ങൾ : 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾ ആദായ നികുതി വകുപ്പ് നികുതി ഈടാക്കില്ല. ഇതേ അക്കൗണ്ടിന് വർഷാവസാനം ലഭിക്കുന്ന പലിശയ്‌ക്കോ, കാലാവധി എത്തി തുക പിൻവലിക്കുമ്പോഴത്തെ പലിശയ്‌ക്കോ നികുതി ഈടാക്കില്ല.
പണം തിരികെ നൽകും : എസ്‌എസ്‌വൈ സർക്കാർ പരിരക്ഷയിലുള്ള അക്കൗണ്ട് ആയതുകൊണ്ട് തന്നെ കാലാവധിയെത്തുമ്പോൾ പണം തിരികെ ലഭിക്കും.
ഒരു പെൺകുട്ടിയുടെ പേരിൽ ഒരു എസ്‌എസ്‌വൈ അക്കൗണ്ട് മാത്രമേ തുറക്കാൻ പാടുള്ളൂ
പെൺകുട്ടിയുടെ ജനന ദിവസം മുതൽ 10 വയസ് തികയുന്നത് വരെ ഏപ്പോൾ വേണമെങ്കിലും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
ഏതെങ്കിലും അംഗീകൃത ബാങ്കിലോ പോസ്‌റ്റ് ഓഫിസിലോ ആണ് ബാങ്ക് അക്കൗണ്ട് തുറക്കേണ്ടത്
പെൺകുട്ടിക്ക് 18 വയസ് തികയുന്നത് വരെ രക്ഷിതാവിന് പണം നിക്ഷേപിക്കാം
18 വയസ് തികയുന്നതോടെ പെൺകുട്ടികൾ അക്കൗണ്ടിന്‍റെ നിക്ഷേപ ചുമതല ഏറ്റെടുക്കണം
ഒരു വർഷത്തേക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും ഉയർന്ന തുക 1,50,000 രൂപയാണ്
ചെക്കായോ ഡിഡിയായോ ഓൺലൈൻ മുഖേനയോ പണം നിക്ഷേപിക്കാം
സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന്‍റെ കാലാവധിയും പലിശയും (Maturity Period & Interest)
അക്കൗണ്ട് ആരംഭിച്ച് 21 വർഷം വരെ അല്ലെങ്കിൽ 18 വയസ് കഴിഞ്ഞ് വിവാഹം വരെ ഉപയോഗിക്കാം
15 വർഷം വരെയാണ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കേണ്ടതായിട്ടുള്ളൂ. തുടർന്ന് കാലാവധി എത്തും വരെ നിക്ഷേപം നടത്തിയില്ലെങ്കിൽ കൂടി നിലവിലുള്ള നിക്ഷേപ തുകയുടെ പലിശ ലഭിച്ചുകൊണ്ടിരിക്കും
പെൺകുട്ടി ഇന്ത്യൻ പൗരത്വത്തിൽ നിന്നും മാറുന്ന സാഹചര്യമുണ്ടായാൽ നിക്ഷേപത്തിന് പലിശ ലഭിക്കില്ല
വാർഷിക നിക്ഷേപം 1,50,000 ത്തിൽ കൂടുതലായാൽ അധിക പണത്തിന് പലിശ ലഭിക്കില്ല
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാൻ വേണ്ട രേഖകൾ (Documents Required to Open SSY Account)
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാനുള്ള അപേക്ഷ ഫോം
പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്
നിക്ഷേപകന്‍റെ തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖയും
ഒറ്റപ്രസവത്തിൽ ഒന്നിലധികം കുട്ടികൾ ജനിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട മെഡിക്കൽ രേഖ
സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ സമർപ്പിക്കേണ്ട രേഖകൾ (Documents Required to Withdraw Money From SSY Account)
തുക പിൻവലിക്കുന്നതിനുള്ള അപേക്ഷ ഫോം
വിലാസം തെളിയിക്കുന്ന രേഖ
പൗരത്വ രേഖ
തിരിച്ചറിയൽ രേഖ
പത്താം ക്ലാസ് പൂർത്തിയായി ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർഥിനിക്ക് മാത്രമാണ് പണം പിൻവലിക്കാനാവുക. അഡ്‌മിഷൻ സംബന്ധമായ കാര്യങ്ങൾക്ക് മാത്രമേ പണം ഉപയോഗിക്കാൻ സാധിക്കൂ എന്നതിനാൽ അഡ്‌മിഷനുമായോ ഫീസ് അടയ്ക്കുന്നതുമായോ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം
സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ നിന്ന് കാലാവധി തീരും മുൻപ് പണം പിൻവലിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ
പെൺകുട്ടിയുടെ മരണം
പെൺകുട്ടിയുടെ വിവാഹം
ചികിത്സ ആവശ്യം
ഇന്ത്യൻ പൗരത്വം മാറുന്ന സാഹചര്യം
അഞ്ച് വർഷം പൂർത്തിയാവുകയും മുന്നോട്ട് നിക്ഷേപം നടത്താൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യം.