കേരളം

kerala

ETV Bharat / opinion

ചെലവ് കുറഞ്ഞ ഒരു പ്രണയദിനം.. 'ഗാലന്‍റൈൻസ് ഡേ' ക്കും സൗഹൃദത്തിനും പ്രാധാന്യം നൽകി പ്രണയദിനമെത്തുന്നു

പ്രണയദിനത്തിൽ സ്വാഭാവികമായി നേരിടേണ്ടിവരുന്ന ചെലവുകൾ, ആസൂത്രണങ്ങൾ, മുൻഗണനകൾ എന്നിവയെ കുറിച്ചുള്ള ഒരു ഡേറ്റിങ് ആപ്പിന്‍റെ സർവേ വിവരങ്ങൾ അറിയാം

By

Published : Feb 10, 2023, 3:21 PM IST

daters prefer a budget friendly v day  daters  budget friendly v day  valentines day  lovers  singles  Self Love  communication  Valentine Week  പ്രണയ വാരം  പ്രണയദിനം  പ്രണയിതാക്കൾ  സിങ്കിൾസ്  ഡേറ്റിങ് ആപ്പ്  love  പ്രണയം  പങ്കാളികൾ  സുഹൃത്തുക്കൾ  ഡേറ്റിങ് ആപ്പിന്‍റെ സർവേ
ചെലവ് കുറഞ്ഞ ഒരു പ്രണയദിനം

ന്യൂഡൽഹി: പ്രണയദിനം പ്രണയിതാക്കൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. സ്‌നേഹിക്കുന്നവരുമായി അൽപം സമയം പങ്കിടാനും കഴിയുമെങ്കിൽ ഒരു സ്‌നേഹ സമ്മാനം നൽകാനും ഈ ദിവസം ഓർമപ്പെടുത്തുന്നു. ഇങ്ങനെ ലളിതമായി പറയാമെങ്കിലും ചിലപ്പോഴൊക്കെ പ്രണയദിനം പലരുടെയും പോക്കറ്റ് കാലിയാക്കാറുമുണ്ട്.

എല്ലാ വർഷവും പ്രണയവാരത്തോടടുക്കുമ്പോൾ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഒരു വർധനവ് കാണുന്നതായി ഇന്ത്യൻ നിർമിത ഡേറ്റിങ് ആൻഡ് ഫ്രണ്ട്‌ഷിപ്പ് ആപ്പിന്‍റെ സിഇഒയും സ്ഥാപകനുമായ രവി മിത്തൽ അഭിപ്രായപ്പെട്ടു.

അടുത്ത കാലത്ത് പ്രണയദിനം ആഘോഷിക്കാനുള്ള താത്‌പര്യത്തെ കുറിച്ച് ഡേറ്റിങ് ആന്‍ഡ് ഫ്രണ്ട്ഷിപ്പ് ആപ്പ് പ്രണയിതാക്കൾക്കിടയിൽ സർവേ നടത്തി. 18 നും 32 നും ഇടയിൽ പ്രായമുള്ള 15,000 പേരെ ഉൾപ്പെടുത്തിയായിരുന്നു സർവേ നടത്തിയത്. ഇതിൽ ഭൂരിഭാഗം പേരും വിദ്യാർഥികളും പ്രൊഫഷണലുകളുമാണ്.

പ്രണയദിനവും ചെലവും: പ്രണയദിനത്തിന്‍റെ ആശയം തന്നെ പരസ്‌പര സ്‌നേഹത്തെ ഓർമപ്പെടുത്തുക എന്നതാണ്. അതുകൊണ്ട് ഫാൻസി ഡൈനിങ്ങിനും വിലകൂടിയ സമ്മാനങ്ങൾ കൈമാറുന്നതിനുമപ്പുറം പണ ചെലവ് കുറഞ്ഞ ഡേറ്റാണ് ഒരു പ്രണയദിനത്തിൽ ഡേറ്റേർസ്‌ ഇഷ്‌ടപ്പെടുന്നത്. 47 ശതമാനം ഡേറ്റർമാരും ആഗ്രഹിക്കുന്നത് അത്തരമൊരു വാലന്‍റൈൻസ്‌ ഡേ ആണെന്ന് സർവേ കാണിക്കുന്നു.

പണ ചെലവ് കുറഞ്ഞ ഡേറ്റിങ്

അതേസമയം 23 വയസിന് താഴെ പ്രായമുള്ള ഡേറ്റേഴ്‌സിൽ ഭൂരിഭാഗം പേർക്കും ഇടയിൽ പ്രണയദിനത്തിൽ പ്രായോഗികമായ സമ്മാനങ്ങൾ കൈമാറുന്നതിന് ഒരു നിശ്ചിത ബജറ്റ് ഉടമ്പടിയുണ്ട്. അതുകൊണ്ട് തന്നെ പ്രണയദിനത്തിൽ അധിക ചെലവിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയം: ഡേറ്റിങ് ആപ്പിലെ ഏറ്റവും തിരക്കേറിയ സമയം വാലന്‍റൈൻസ് ഡേയ്ക്ക് മുമ്പുള്ള വാരാന്ത്യമാണെന്ന് സർവേ പറയുന്നു. പ്രണയദിനത്തിന് തൊട്ടുമുൻപുള്ള ദിവസം ഒരു പങ്കാളിയെ കണ്ടെത്താൻ സിംഗിൾ ആയ ഉപഭോക്താക്കൾ ആപ്പിൽ കിടഞ്ഞു പരിശ്രമിക്കും. കൂടാതെ 35 ശതമാനം പങ്കാളികളും ഡേറ്റിങ്ങ് തീയതിയായി തെരഞ്ഞെടുക്കുന്നത് ഫെബ്രുവരി 13 രാത്രി ലക്ഷ്യമാക്കിയാണ്.

വർഷത്തിലെ തിരക്കേറിയ സമയമായി പ്രണയവാരം

പങ്കാളികളെ തേടി സിംഗിൾസ്: എല്ലാ വർഷവും ഈ സമയത്ത് അവിവാഹിതർ ഡേറ്റിങ് ആപ്പുകളിൽ ചേരുന്നത് ഒരു പങ്കാളിയെ കണ്ടെത്തുക എന്ന ആഗ്രഹത്തോടെയാണ്. സർവേ പ്രകാരം 22 ശതമാനം സ്‌ത്രീകളും ആപ്പിലൂടെ ഇണയെ കണ്ടെത്താൻ ശ്രമിക്കുന്നത് ഏകാന്തത മൂലമാണ്. മറ്റ് മാസങ്ങളെ അപേക്ഷിച്ച് 13 ശതമാനം ആളുകളാണ് ആപ്പ് ഈ മാസം കൂടുതലായി ഉപയോഗിക്കുക.

പങ്കാളികളെ തേടി സിങ്കിൾസ്

ആശയവിനിമയം:സർവേയിൽ പങ്കെടുത്ത 25 നും 30 നും ഇടയിൽ പ്രായമുള്ളവരിൽ 37 ശതമാനം പേരും പ്രത്യേകിച്ച് പ്രൊഫഷണൽ ജോലി ചെയ്യുന്നവർ തങ്ങളുടെ ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ ആശയവിനിമയത്തിനായാണ് ആപ്പിൽ പങ്കാളികളെ തേടുന്നത്. പ്രണയ ബന്ധങ്ങൾക്കപ്പുറം പുതിയ സുഹൃത്തുക്കളെ കണ്ടെത്താനുള്ള പ്രവണതയാണ് ഡേറ്റർ ആപ്പ് ഉപഭോക്താക്കളിൽ കൂടുതലായി കാണുന്നത്.

പ്രണയമല്ല ആശയവിനിമയം ആണ് വേണ്ടത്

വീണ്ടും ഒന്നിക്കാൻ ആഗ്രഹിച്ച് നിരവധിപേർ: 25 വയസിന് മുകളിൽ പ്രായമുള്ള 11 ശതമാനം പുരുഷന്മാരും 23 വയസിന് താഴെ പ്രായമുള്ള 18 ശതമാനം പേരും ഈ ദിവസം തങ്ങളുടെ പഴയ പങ്കാളികളുമായി ഒന്നിക്കാൻ ആഗ്രഹിക്കുന്നതായി സർവേ വെളിപ്പെടുത്തി. 28 വയസിന് മുകളിലുള്ള സ്‌ത്രീകളിൽ 15 ശതമാനത്തിലധികം പേരും പ്രണയദിനത്തിൽ തന്‍റെ മുൻ പങ്കാളിയുമായുള്ള ഒന്നിക്കലാണ് ആഗ്രഹിക്കുന്നത്.

പങ്കാളികളെ തിരികെ നേടാൻ ചിലർ

പ്രണയദിനം സുഹൃത്തുക്കൾക്കൊപ്പം: പങ്കാളികൾ ഇല്ലാത്തവർ പ്രണയദിനത്തിൽ മുൻഗണന നൽകുന്നത് സെൽഫ് കെയറിനും മീ ടൈമിനുമാണ്. സർവേയിൽ 18 നും 23 നും വയസിനിടയിൽ പ്രായമുള്ളവരിൽ സിങ്കിളായ ഭൂരിഭാഗം പേരും സുഹൃത്തുക്കളുമൊത്തുള്ള ഒരു രസകരമായ ഒരു രാത്രിയാണ് ആസൂത്രണം ചെയ്യുന്നത്. 12 ശതമാനം സ്‌ത്രീകളും സഹതപിച്ചിരിക്കുന്നതിനേക്കാൾ 'ഗാലന്‍റൈൻസ് ഡേ' (പെൺസുഹൃത്തുക്കളുമൊത്ത് ആഘോഷങ്ങളിൽ ഏർപ്പെടുക) ആണ് ആഗ്രഹിക്കുന്നത്.

സഹതാപമല്ല പകരം ആഘോഷമാണ്

ABOUT THE AUTHOR

...view details