കേരളം

kerala

ETV Bharat / opinion

ഗര്‍ഭാവസ്ഥയിലെ കൊവിഡ് കുഞ്ഞുങ്ങളില്‍ അമിതവണ്ണം ഉണ്ടാക്കിയേക്കും ; പഠനം പുറത്ത് - ഗര്‍ഭിണികളിലെ കൊവിഡും പ്രതിരോധവും

കൊവിഡ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്ക് സാധ്യത

COVID 19 during pregnancy may increase obesity risk in children  covid during pregnancy  obesity risk in children  ഗര്‍ഭാവസ്ഥയിലെ കൊവിഡ്  കുഞ്ഞുങ്ങളില്‍ അമിതവണ്ണം ഉണ്ടാക്കിയേക്കും  കൊവിഡ് മഹാമാരി  കുഞ്ഞുങ്ങളില്‍ അമിതവണ്ണം  ഗര്‍ഭിണികളിലെ കൊവിഡും പ്രതിരോധവും  covid
ഗര്‍ഭസ്ഥ ശിശുക്കളും കൊവിഡ് വൈറസും

By

Published : Mar 30, 2023, 7:35 PM IST

വാഷിങ്ടണ്‍ :ലോക രാജ്യങ്ങളെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ കൊവിഡ് മഹാമാരി പൂര്‍ണമായും ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാന്‍ കഴിഞ്ഞിട്ടില്ല. നാല്‌ വര്‍ഷത്തോളമായി കൊവിഡ് വിതച്ച നാശത്തിനൊപ്പം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ് സമൂഹം. തുടക്കം മുതല്‍ നിരവധി ജീവനുകളാണ് ഈ വൈറസ് കവര്‍ന്നത്. അപൂര്‍വമെങ്കിലും ഇപ്പോഴും അത് തുടരുന്നുണ്ടെന്നതാണ് വാസ്‌തവം.

ലോക ജനതയെ മൊത്തം പ്രതിസന്ധിയിലാക്കിയ കൊവിഡ് വൈറസ് എവിടെ നിന്നെത്തി എന്നതിനെ കുറിച്ച് നാല് വര്‍ഷം പിന്നിട്ടിട്ടും ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്. സമൂഹത്തില്‍ മുഴുവന്‍ നാശം വിതച്ച കൊവിഡ് പൂര്‍ണമായി ഒരിക്കലും തുടച്ചുനീക്കാന്‍ സാധിക്കില്ലെന്ന് മാത്രമല്ല ഇതിന്‍റെ ഫലങ്ങള്‍ വരും തലമുറകളിലേക്ക് കൂടി കൈമാറ്റം ചെയ്യപ്പെടുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണികളിലെ കൊവിഡ് 19 സാന്നിധ്യം ജനിക്കുന്ന കുട്ടികളില്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ അമിതവണ്ണം ഉണ്ടാക്കും :ഗര്‍ഭാവസ്ഥയില്‍ കൊവിഡ് ബാധിച്ച അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ പഠനം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജനിക്കുന്ന കുട്ടികളില്‍ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടേക്കാമെന്നും പഠനങ്ങള്‍ പറയുന്നു. അമിത വണ്ണത്തിന് പുറമെ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്‌ക്കുള്ള സാധ്യതയും വര്‍ധിക്കും.

2019 മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ 100 ദശലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ അമ്മമാരിലുണ്ടാകുന്ന കൊവിഡ് വൈറസ് സാന്നിധ്യം കുട്ടികളില്‍ പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്‌ക്ക്‌ കാരണമായേക്കാമെന്ന് ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ ഹോസ്‌പിറ്റല്‍ എംഡി ലിൻഡ്സെ ടി ഫോർമാൻ പറഞ്ഞു. ഗർഭിണികളായ സ്ത്രീകളിലെയും അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിലെയും കൊവിഡ് 19 പ്രത്യാഘാതങ്ങള്‍ മനസിലാക്കാന്‍ ഇനിയും ധാരാളം ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ലിൻഡ്സെ ടി ഫോർമാൻ പറയുന്നു.

ഗര്‍ഭിണികളിലെ പഠനവും കണ്ടെത്തലുകളും : ഗര്‍ഭാവസ്ഥയില്‍ കൊവിഡ് ബാധിച്ച അമ്മമാര്‍ക്ക് ജനിച്ച 150 ശിശുക്കളെയും വൈറസ് ബാധയില്ലാത്ത അമ്മമാര്‍ക്ക് ജനിച്ച 130 കുഞ്ഞുങ്ങളെയുമാണ് പഠനത്തിന് വിധേയരാക്കിയത്. വൈറസ് ബാധയില്ലാത്ത അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞുങ്ങളെ അപേക്ഷിച്ച് മറ്റ് കുഞ്ഞുങ്ങള്‍ക്ക് ഭാരം കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തി. കുട്ടികളിലെ ഭാരക്കൂടുതല്‍ ഭാവിയില്‍ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്നു.

more read:രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ കേരളത്തില്‍; പ്രതിദിന മരണസംഖ്യയും വര്‍ധിക്കുന്നു

ഗര്‍ഭിണികളിലെ കൊവിഡും പ്രതിരോധവും: ഗര്‍ഭാവസ്ഥയില്‍ കൊവിഡ് വൈറസ് സാന്നിധ്യമുണ്ടായ അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ ദീര്‍ഘകാല വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കുന്നതിലൂടെ വിവിധ അസുഖങ്ങള്‍ തടയാന്‍ സാധിക്കും. അതുപോലെ തന്നെ ഗര്‍ഭിണികളായിരിക്കുമ്പോള്‍ കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ലിൻഡ്സെ ടി ഫോർമാൻ പറഞ്ഞു. മതിയായ ചികിത്സയിലൂടെ രോഗം ഭേദമാക്കുകയും കുഞ്ഞിന്‍റെ ആരോഗ്യനില സംബന്ധിച്ച് കൃത്യമായ പരിശോധനകള്‍ നടത്തുകയും വേണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details