കേരളം

kerala

ETV Bharat / opinion

Cooking Methods| പാചകം അതീവ ശ്രദ്ധയോടെ; നാവിന് രുചികരമായതെല്ലാം നല്ലതാകണമെന്നില്ല, വെച്ചുവിളമ്പുമ്പോള്‍ ശ്രദ്ധിക്കേണ്ടവ - news updates

പാചക സമയത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമെന്ന് വിദഗ്‌ധ പഠനങ്ങള്‍. അടുപ്പും പാത്രങ്ങളും അടക്കം അപകടകാരികള്‍. പരമ്പരാഗത രീതിയാണ് അത്യുത്തമമെന്ന് പഠനങ്ങള്‍.

Cooking methods is dangerous  Cooking Methods  Cooking like this is dangerous  Cooking Methods  പാചകം അതീവ ശ്രദ്ധയോടെ  നാവിന് രുചികരമായതെല്ലാം നല്ലതാകണമെന്നില്ല  വെച്ചുവിളമ്പുമ്പോള്‍ ശ്രദ്ധിക്കേണ്ടവ  വിദഗ്‌ധ പഠനങ്ങള്‍  പരമ്പരാഗത രീതി  ശരീര സൗന്ദര്യം  news live  news updates  latest news in kerala
വെച്ചുവിളമ്പുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

By

Published : Jun 21, 2023, 4:12 PM IST

രോഗ്യം സംരക്ഷിക്കുവാനായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് ഭക്ഷണം. രോഗങ്ങള്‍ വരാതിരിക്കാനും ശരീര സൗന്ദര്യം വര്‍ധിക്കുന്നതിനും കൂടുതല്‍ ഊര്‍ജ സ്വലരായിക്കുവാനുമാണ് നല്ല ഭക്ഷണം കഴിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കുന്നതിൽ മാത്രമല്ല ആരോഗ്യകരമായ രീതിയിൽ പാചകം ചെയ്യേണ്ടതും അത്യാവശ്യമാണെന്ന് പഠനങ്ങള്‍ പറയുന്നു.

എങ്കില്‍ മാത്രമെ ഭക്ഷണത്തിലെ മുഴുവന്‍ പോഷകങ്ങളും നമ്മുടെ ശരീരത്തില്‍ എത്തുകയുള്ളൂ. എന്നാല്‍ പാചകം ചെയ്യുന്നവരില്‍ അധികവും അധിക രുചി ലഭിക്കുന്നതിനായി വ്യത്യസ്‌ത പാചക രീതി പിന്തുടരാറുണ്ട്. ഇത്തരത്തില്‍ വിവിധ പദാര്‍ഥങ്ങളുടെ അമിത ഉപയോഗവും ഭക്ഷണ പാചക രീതിയും അപകടമാണെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിന് അപകടകരമായ രീതിയിലുള്ള പാചക രീതികള്‍ എതൊക്കയെന്ന് നോക്കാം.

നിങ്ങള്‍ പാചകം ചെയ്യുന്ന രീതി ഇങ്ങനെയൊക്കെയാണോ? എങ്കില്‍ ശ്രദ്ധിക്കുക:

ഡീപ്‌ ഫ്രൈ: എണ്ണയിൽ വറുത്തത് ഭക്ഷണ സാധനങ്ങള്‍ കഴിക്കാൻ ഏറെ ഇഷ്‌ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. ഭക്ഷണ സാധനങ്ങള്‍ വറുക്കുന്നതിനായി എണ്ണ ചൂടാക്കുമ്പോള്‍ അതില്‍ ചില കെമിക്കല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത്തരത്തില്‍ ഓക്‌സിഡൈസ് ചെയ്യപ്പെടുന്ന എണ്ണ ശരീരത്തില്‍ പ്രവേശിച്ചാല്‍ കൊഴുപ്പായി അടിഞ്ഞ് കൂടും. നിരന്തരമായി ഇത്തരം ആഹാരം കഴിക്കുന്നവരില്‍ തുടര്‍ച്ചയായി കൊഴുപ്പ് അടിയുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് കാരണമാകുകയും ചെയ്യുമെന്ന് വിദഗ്‌ധര്‍ പറയുന്നു.

ഫ്രൈസ്: നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ക്കൊപ്പം ഫ്രൈസ് കൂടി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ അവ പൂര്‍ത്തിയാകില്ല. പച്ചക്കറികളും ഇലക്കറികളും വറുത്തെടുക്കുമ്പോള്‍ അക്രിലമൈഡ് എന്ന രാസ വസ്‌തു ഉണ്ടാകുന്നു. ഈ രാസവസ്‌തു അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌ങ്ങള്‍ക്ക് കാരണമായേക്കാമെന്ന് വിദഗ്‌ധര്‍ പറയുന്നു.

ഗ്രില്ലിങ്: യുവതലമുറയ്‌ക്ക് ഏറ്റവും ഇഷ്‌ടപ്പെടുന്ന വിഭവങ്ങളാണ് ഗ്രില്‍ ചെയ്‌തിട്ടുള്ളത്. ഇത്തരത്തില്‍ വേവിച്ചെടുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുണകരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ പച്ചക്കറികളും ഇലക്കറികളും മാത്രം ഇത്തരത്തില്‍ ഗ്രില്‍ ചെയ്‌ത് കഴിക്കുന്നതിനെ പറ്റിയാണ് വിദഗ്‌ധര്‍ പറഞ്ഞത്. അതേ സമയം വിവിധ തരം മാംസങ്ങള്‍ ഗ്രില്‍ ചെയ്‌ത് കഴിക്കുന്നത് അര്‍ബുദത്തിന് കാരണമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. മാംസം പോലുള്ളവ ഗ്രില്‍ ചെയ്യുമ്പോള്‍ ഹെറ്ററോസൈക്ലിക് അമൈന്‍സ് എന്ന രാസവസ്‌തു ഉണ്ടാകുന്നു. ഇതാണ് അര്‍ബുദം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

വിറക് അടുപ്പിലെ പാചകം: വിറക് കത്തിച്ച് അടുപ്പില്‍ പാചകം ചെയ്യുന്ന ഭക്ഷണത്തിന് വളരെയധികം രുചിയാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പാചകം പുകവലി പോലെ തന്നെ ദോഷമാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുക അധികമായി ശ്വസിക്കുന്നതാണ് ഈ പാചക രീതി മികച്ചതല്ലെന്ന് പറയാന്‍ കാരണം. ഭാവിയില്‍ ശ്വാസ കോശ അര്‍ബുദം അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഈ രീതി കാരണമായേക്കും.

മൈക്രോവേവിങ്: സമകാലിക സമൂഹത്തില്‍ ഏറെ ട്രെന്‍ഡിങ് ആയിട്ടുള്ള പാചക രീതി കൂടിയാണിത്. മൈക്രോവേവ് ഓവന്‍ അടക്കുള്ളവയില്‍ പാചകം ചെയ്യുന്നതും ധേഷകരമാണ്. ഈ രീതിയിലൂടെ ഭക്ഷണം പാചകം ചെയ്യുമ്പോള്‍ അതിലുണ്ടാകുന്ന റേഡിയേഷന്‍ മസ്‌തിഷ്‌ക ക്യാന്‍സറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

നോണ്‍ സ്റ്റിക് പാത്രങ്ങള്‍: അടുക്കളയെ ഭംഗിയാക്കുന്നതില്‍ മികച്ച് പങ്ക് വഹിക്കുന്ന ഒന്നാണ് നോണ്‍ സ്റ്റിക് പാത്രങ്ങള്‍ അടക്കമുള്ളവ. അതുകൊണ്ട് ഇവയുടെ വരവോടെ അടുക്കളകളില്‍ നിന്ന് മണ്‍പാത്രങ്ങള്‍ പടിയിറങ്ങുകയും ചെയ്‌തു. ഭംഗി ഏറെയുള്ള നോണ്‍ സ്റ്റിക് പാത്രങ്ങള്‍ക്ക് പിന്നില്‍ പതിയിരിക്കുന്നത് വലിയ അപകടമാണെന്ന് തിരിച്ചറിയേണ്ട സമയം വൈകിയിരിക്കുന്നു. ഈ പാത്രങ്ങളില്‍ ചൂട് തട്ടുമ്പോള്‍ അതിനകത്തെ ടെലഫ്ലോണ്‍ കോട്ടിങ് പതിയെ ഉരുകും. ഏറെ കാലം ഉപയോഗിക്കുമ്പോഴാണ് കോട്ടിങ് ഇളകി പോയതായി നമ്മുക്ക് മനസിലാകുക. താപനില കാരണം ഇളകി വരുന്ന കോട്ടിങ് ഭക്ഷണത്തോടൊപ്പം നമ്മള്‍ കഴിക്കുന്നു. ഇത് ഏറെ അപകടകരമാണെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ആരോഗ്യകരമായ പാചകവും ഭക്ഷണ രീതികളും: അനാരോഗ്യകരമായ പാചക രീതികൾക്ക് പകരം പരമ്പരാഗത രീതികൾ പിന്തുടരുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്ന് വിദഗ്‌ധർ പറയുന്നു. എണ്ണയില്‍ വറുത്തതിന് പകരം ആവിയില്‍ വേവിച്ച ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ഇല്ലാതാക്കും. പാചകത്തിനായി ഒലിവ് ഓയില്‍ പോലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ഉപ്പ്, കൃത്രിമ കളറുകള്‍, പഞ്ചസാര എന്നിവയുടെ അളവ് കുറക്കുക. വിറക് അടുപ്പില്‍ പാചകം ചെയ്യുന്നവര്‍ പുക ശ്വസിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അലുമിനിയം, സെറാമിക്, മണ്‍ പാത്രങ്ങള്‍ എന്നിവ പാചകത്തിനായി ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്.

ABOUT THE AUTHOR

...view details