കേരളം

kerala

ETV Bharat / opinion

ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യം; കണക്കുകളിലെ മുന്‍തൂക്കം പ്രയോജനപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ?

2030 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമായി ഇന്ത്യ തുടരും. രാജ്യത്തെ തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനവ് പ്രയോജനപ്പെടുത്തണമെങ്കില്‍ സാമ്പത്തികവും വ്യവസായപരവുമായ നയങ്ങള്‍ ഭരണകൂടം നടപ്പിലാക്കണമെന്ന് ഐഐടി ഡല്‍ഹിയിലെ ഇക്കണോമിക്ക്‌സ് വിഭാഗം പ്രൊഫസർ ജയന്‍ ജോസ് തോമസ് പറയുന്നു

By

Published : Nov 17, 2022, 11:21 AM IST

ലോക ജനസംഖ്യ  demographic dividend  benefits of demographic dividend  india reap the benefits of demographic dividend  india population rate  india most populous country  ഇന്ത്യ ജനസംഖ്യ നിരക്ക്  തൊഴിലവസരം  ഇന്ത്യ തൊഴിലവസര നിരക്ക്  ഇന്ത്യ  ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യം
ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യം; കണക്കുകളിലെ മുന്‍തൂക്കം പ്രയോജനപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ?

ന്യൂഡല്‍ഹി:നവംബർ 15ന് ലോക ജനസംഖ്യ 800 കോടി തികഞ്ഞു. പന്ത്രണ്ട് വര്‍ഷം കൊണ്ടാണ് ലോക ജനസംഖ്യ 700 കോടിയില്‍ നിന്ന് 800 കോടിയിലെത്തിയത്. ഇതില്‍ 17.7 കോടി ഇന്ത്യയുടെ സംഭാവനയാണ്. നിലവില്‍ 141.2 കോടി ജനത അധിവസിക്കുന്ന ഇന്ത്യ അടുത്ത വര്‍ഷം ജനസംഖ്യ നിരക്കില്‍ ഒന്നാമതുള്ള ചൈനയെ (145.2 കോടി) മറികടക്കുമെന്നാണ് പ്രവചനം.

യുഎന്‍എഫ്‌പിഎയുടെ കണക്കനുസരിച്ച് നിലവില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 68 ശതമാനം 15നും 64നുമിടയില്‍ പ്രായമുള്ളവരാണ്. ജനസംഖ്യയുടെ 27 ശതമാനം 15നും 29 ഇടയില്‍ പ്രായമുള്ളവരും അവശേഷിക്കുന്ന ഏഴ് ശതമാനം 65ന് മുകളില്‍ പ്രായമുള്ളവരുമാണ്. 2030 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമായി ഇന്ത്യ തുടരും.

അടുത്ത രണ്ട് ദശാബ്‌ദത്തില്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ തേടുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടാകും. 2020-2040 കാലയളവില്‍ ലോകത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവില്‍ 20 ശതമാനത്തോളം ഇന്ത്യയില്‍ നിന്നായിരിക്കും. തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് ഉത്‌പാദന ക്ഷമത വര്‍ധിപ്പിക്കുകയും അതുവഴി ആ രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുകയുമാണ് ചെയ്യുക.

ലോക ബാങ്കിന്‍റെ കണക്ക് പ്രകാരം, 2020 മുതല്‍ 2040 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ 15നും 59നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണം 134.6 ദശലക്ഷമായി വര്‍ധിക്കാനാണ് സാധ്യത. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവ് ഗുണം ചെയ്യുമെങ്കിലും അതിനനുസരിച്ച് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നയെന്ന വെല്ലുവിളിയാണ് ഭരണകൂടം നേരിടുക.

നഗരങ്ങളിലേയ്ക്ക് ചേക്കേറുന്നവരുടെ എണ്ണം വര്‍ധിക്കും:ഘടനപരമായ മാറ്റങ്ങളിലൂടെയാണ് രാജ്യത്തെ തൊഴില്‍ മേഖല കടന്നുപോകുന്നത്. 2017-18 കാലഘട്ടത്തില്‍ രാജ്യത്ത് ജോലി ചെയ്‌തവരില്‍ 41.8 ശതമാനവും (457.6 ദശലക്ഷം ജനങ്ങള്‍) കൃഷി അനുബന്ധ തൊഴിലുകളിലാണ് ഏര്‍പ്പെട്ടിരുന്നത്. രണ്ടായിരത്തിന്‍റെ മധ്യത്തോടെയാണ് കാര്‍ഷിക മേഖല ഉപേക്ഷിച്ച് മറ്റ് തൊഴില്‍ തേടി പോകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് വര്‍ധിക്കാനാണ് സാധ്യത. ഇതോടെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ കൃഷി ഇതര ജോലികള്‍ക്കായി നഗരങ്ങളിലേയ്ക്ക് ചേക്കേറും.

2018ല്‍ രാജ്യത്തെ വിദ്യാർഥികളുടെ എണ്ണം 350.4 ദശലക്ഷമാണ്. അതായത് രാജ്യത്തിന്‍റെ ആകെ ജനസംഖ്യയുടെ നാലിലൊന്ന്. ജനസംഖ്യ നിരക്ക് ഉയര്‍ന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ യുപിയിലും ബിഹാറിലുമാണ് ഏറ്റവുമധികം യുവജനങ്ങളുള്ളത്. 2021നും 2036നും ഇടയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തിലെ വര്‍ധനവില്‍ 41.9 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളാണ് ഇവയെന്നത് മറ്റൊരു വസ്‌തുത.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍: യുവജനങ്ങളുടെ എണ്ണത്തിലെ ഈ വര്‍ധനവ് ഇന്ത്യയ്ക്ക് ഗുണം ചെയ്യണമെങ്കില്‍ സാമ്പത്തികമായും വ്യവസായികപരമായും അതിനനുസരിച്ചുള്ള തന്ത്രപരമായ നയങ്ങള്‍ ഭരണകൂടം നടപ്പിലാക്കണം. ഇതിന് പുറമെ രാജ്യത്തിന്‍റെ പുരോഗതിക്കായി ആരോഗ്യ, വിദ്യാഭ്യാസ, മറ്റ് സാമൂഹിക മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ഭരണകൂടം തയ്യാറാവുകയും വേണം.

ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഭരണകൂടം തയ്യാറായാല്‍ മാനവിക വികസനത്തില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ പിന്നിലുള്ള ബിഹാർ, യുപി, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ചത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് അത് ഗുണം ചെയ്യും. ജീവിത നിലവാരവും ഭാവി സാമ്പത്തിക വളർച്ചയും മെച്ചപ്പെടാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും ഇത് സഹായിക്കും.

Also Read:‘എയ്റ്റ് ബില്യൻ ഡേ’: ലോക ജനസംഖ്യ 800 കോടിയിലേക്ക്, 2023ല്‍ ഇന്ത്യ ഒന്നാമതാകും!

ABOUT THE AUTHOR

...view details