കേരളം

kerala

ETV Bharat / opinion

ലോകത്തിലെ ഏറ്റവും വലിയ ഭൂചലനം സംഭവിച്ചത് 3,800 വര്‍ഷം മുമ്പ്‌!

Biggest earthquake in human history: മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനത്തെ കുറിച്ച്‌ പുതിയ അവകാശവാദവുമായി ശാസ്‌ത്രലോകം. 3,800 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ലോകത്തിലെ ഏറ്റവും തീവ്രവും ശക്തവുമായ ഭൂചലനം സംഭവിച്ചതെന്ന്‌ ശാസ്‌ത്രജ്‌ഞര്‍.

By

Published : Apr 24, 2022, 9:37 AM IST

Biggest earthquake in human history  ലോകത്തിലെ ഏറ്റവും വലിയ ഭൂചലനം
3,800 വര്‍ഷം മുമ്പ്‌ ലോകത്തിലെ ഏറ്റവും വലിയ ഭൂചലനം...

Biggest earthquake in human history: മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനത്തെ കുറിച്ച്‌ പുതിയ അവകാശവാദവുമായി ശാസ്‌ത്രലോകം. 3,800 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ലോകത്തിലെ ഏറ്റവും തീവ്രവും ശക്തവുമായ ഭൂചലനം സംഭവിച്ചതെന്ന്‌ ശാസ്‌ത്രജ്‌ഞര്‍. തെക്കന്‍ അമേരിക്കന്‍ രാജ്യമായ ചിലിയി‌ലാണ്‌ അതിശക്തമായ ഈ ഭൂചലനം ഉണ്ടായതെന്നാണ് പുതിയ പഠനം. ഈ ഭൂചലനത്തെ തുടര്‍ന്ന്‌ 5000 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യത്തില്‍ സുനാമി ഉണ്ടായെന്നും അക്കാലത്ത്‌ ജീവിച്ചിരുന്ന മനുഷ്യര്‍ക്ക്‌ 1000 വര്‍ഷത്തേയ്‌ക്ക്‌ ചുറ്റുമുള്ള കടല്‍ത്തീരം ഉപേക്ഷിക്കേണ്ടിവന്നുവെന്നും സയന്‍സ്‌ അഡ്വാന്‍സ്‌ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ കുറിപ്പില്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഭൂചലനം

3,800 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വടക്കന്‍ ചിലിയില്‍ ഉണ്ടായ ഈ ഭൂചലനം റിക്‌ടര്‍ സ്‌കെയിലില്‍ 9.5 തീവ്രത അടയാളപ്പെടുത്തിയതായി സയന്‍സ്‌ അഡ്വാന്‍സ്‌ ജേണലിലെ പഠനം പറയുന്നു. ഈ ഭൂചലനത്തിന്‍റെ ഭാഗമായി ഒരു വമ്പന്‍ സുനാമി ഉടലെടുത്തു എന്നാണ് ശാസ്‌ത്ര ലോകത്തിന്‍റെ കണ്ടെത്തല്‍. ഇത്‌ 7500 കിലോമീറ്ററുകളോളം സഞ്ചരിക്കുകയും വിദൂര മേഖലയായ ന്യൂസിലന്‍ഡിന്‍റെ തീരത്ത്‌ വരെ എത്തുകയും ചെയ്‌തു. ഈ ഭൂചലനങ്ങൾ പലപ്പോഴും ഭൂചലനങ്ങളെക്കാള്‍ കൂടുതൽ വിനാശകരമായ സുനാമികൾക്ക് കാരണമാകുന്നു.

ഈ ഭൂചലനം അതിശക്തമായ സുനാമിയിലേയ്‌ക്ക്‌ നയിച്ചു. 66 അടി വരെ ഉയരത്തില്‍ തിരമാലകള്‍ സൃഷ്‌ടിച്ചു. ഇത്‌ വടക്കന്‍ ചിലി മുതല്‍ ന്യൂസിലന്‍ഡ്‌ വരെ എത്തിച്ചതായി പഠനം പറയുന്നു. സതാംപ്‌ടൺ സർവകലാശാലയുടെ റിപ്പോര്‍ട്ട്‌ പ്രകാരം ഈ സുനാമി, സമീപത്തെ തീരപ്രദേശങ്ങളെ 1000 വർഷത്തേക്ക് വാസയോഗ്യമല്ലാതാക്കി. പുരാവസ്‌തു ഗവേഷകർ സമുദ്രത്തില്‍ നിന്നും അവശിഷ്‌ടങ്ങളുടെ തെളിവുകൾ കണ്ടെത്തി.

ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ഭൂകമ്പം 1960ലെ വാല്‍ഡിവിയ ഭൂചലനമായിരുന്നു. 9.4 മുതല്‍ 9.6 വരെ തീവ്രതയില്‍ അനുഭവപ്പെട്ട ഈ ഭൂചലനം തെക്കന്‍ ചിലിയെ വിറപ്പിച്ചു. 6000 പേരാണ് ഈ ഭൂചലനത്തില്‍ മരിച്ചത്‌. ഇതേതുടര്‍ന്ന്‌ പസഫിക്‌ സമുദ്രത്തില്‍ അടിക്കടി സുനാമി ഉണ്ടായി.

വാല്‍ഡിവിയ ഭൂചലനത്തിന് കാരണമായ ടെക്‌റ്റോണിക്‌ പ്ലേറ്റിന് 800 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു. എന്നാല്‍ പുതുതായ കണ്ടെത്തിയ ഈ ഭയാനകമായ ഭൂചലനം ഇതിനേക്കാള്‍ വലുതാണെന്ന്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നു. ഈ ഭൂചലനത്തില്‍ തകര്‍ന്ന ടെക്‌റ്റോണിക്‌ പ്ലേറ്റിന്‍റെ നീളം ഏകദേശം 1000 കിലോമീറ്ററാണെന്നാണ് ശാസ്‌ത്രജ്ഞരുടെ നിഗമനം. ഭൂമിയുടെ ടെക്‌റ്റോണിക്‌ പ്ലേറ്റ്‌ മറ്റൊന്നില്‍ മുകളിലേക്കും താഴേക്കും നീങ്ങുമ്പോഴാണ് ഇത്തരം ഭൂചലനങ്ങള്‍ ഉണ്ടാകുന്നത്‌.

ഈ ഭീമാകാരമായ ഭൂചലനത്തിന്‍റെ തെളിവുകള്‍ സമുദ്ര, തീരദേശ വസ്‌തുക്കളായ പാറ നിക്ഷേപങ്ങള്‍, കല്ലുകള്‍, മണല്‍, കടല്‍, പാറകള്‍, സമുദ്ര ജീവികള്‍ എന്നിവയില്‍ ദൃശ്യമാണെന്ന്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നു. ചിലിയിലെ അറ്റകാമ മരുഭൂമിയില്‍ നിന്നാണ് ഗവേഷകര്‍ ഈ തെളിവുകള്‍ കണ്ടെത്തിയത്‌. ഇവയെല്ലാം എങ്ങനെയാണ് സമുദ്രത്തില്‍ നിന്ന്‌ ഇത്രയും ദൂരം വന്നതെന്നറിയാന്‍ ഗവേഷകര്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ്‌ ഉപയോഗിച്ചുവെന്നും ഗവേഷണ പഠനത്തില്‍ വ്യക്തമാക്കുന്നു.

Also Read: ഒരേസമയം സൂര്യാസ്‌തമയവും ചന്ദ്രോദയവും ; അപൂർവ പ്രതിഭാസം കന്യാകുമാരിയിൽ

ABOUT THE AUTHOR

...view details