കേരളം

kerala

ETV Bharat / opinion

തോന്നുതെല്ലാം സെര്‍ച്ച് ചെയ്യാന്‍ നില്‍ക്കേണ്ട...ഈ കാര്യങ്ങള്‍ ഗൂഗിളില്‍ തപ്പിയാല്‍ പൊലീസ് നിങ്ങളെ തേടിയെത്തും

ഞൊടിയിടയില്‍ നമുക്ക് ആവശ്യമുള്ള എന്ത് വിവരങ്ങളും കൈമാറുന്ന ജനപ്രിയ സെര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍. എന്നാല്‍ ചില വിവരങ്ങള്‍ ഗൂഗിളില്‍ തെരഞ്ഞാല്‍ കാത്തിരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങളാണ്.

google  google search  google search jail  sensitve contents in google  google ban  google police  avoid searching these things in google  ഗൂഗിളില്‍ തപ്പിയാല്‍ പൊലീസ് നിങ്ങളെ തേടിയെത്തും  സെര്‍ച്ച് എഞ്ചിന്‍  സൈബര്‍ സുരക്ഷ  ഗൂഗിള്‍
GOOGLE

By

Published : Jan 14, 2023, 1:24 PM IST

ഇന്നത്തെ ദിവസം ഏതാണ്? ഈ ദിവസത്തെ കാലാവസ്ഥ പ്രവചിക്കുമോ? ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയാണ്...,സ്‌മാര്‍ട്ട് ഫോണ്‍ ഇന്‍റര്‍നെറ്റ് എന്നിവയുടെ ഉപയോഗം സജീവമായ ഈ കാലത്ത് ഇത്തരത്തിലുള്ള എന്ത് ചെറുതും വലുതുമായ കാര്യങ്ങളില്‍ നിന്ന് പോലും ഞൊടിയിടില്‍ വിവരം ശേഖരിക്കാന്‍ പലരും ഉപയോഗിക്കുന്ന ഒരു സെര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍. ഇതിന് വേണ്ടി നമ്മള്‍ അധികം കഷ്‌ടപ്പെടേണ്ട ആവശ്യമൊന്നും തന്നെയില്ല. നമ്മുടെ കൈവശമുള്ള മൊബൈല്‍ ഫോണിലോ, ലാപ്ടോപിലോ, പിസിയിലോ ഗൂഗിള്‍ ഓപ്പണ്‍ ചെയ്‌ത ശേഷം അതിലേക്ക് നമുക്ക് എന്തിനെ കുറിച്ചുള്ള വിവരമാണോ വേണ്ടത് അത് സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്യുക.

അല്ലെങ്കില്‍ സെര്‍ച്ച് ബോക്‌സിനോട് ചേര്‍ന്നുള്ള മൈക്രോഫോണ്‍ തെരഞ്ഞെടുത്ത് വേണ്ട വിവരങ്ങളെ കുറിച്ച് ചോദിക്കൂ. കണ്ണടച്ച് തുറക്കും മുന്‍പ് തന്നെ നമുക്ക് ആവശ്യമുള്ള വിവരങ്ങള്‍ നമ്മുടെ സ്ക്രീനില്‍ തെളിയും. എന്നാല്‍ ചില കാര്യങ്ങള്‍ ഗൂഗിളില്‍ തെരയുന്നത് അത്ര നല്ലതല്ല. അവ നിങ്ങളെ അഴിയെണ്ണിക്കാനും സാധ്യതയുണ്ട്. ഗൂഗിളില്‍ തിരഞ്ഞാല്‍ പൊലീസ് തേടിയെത്തുന്ന ചില കാര്യങ്ങള്‍ ഏതെന്ന് നോക്കാം.

ചൈല്‍ഡ് പോണോഗ്രാഫി (Child Pornography):കുട്ടികളുടെ അശ്ലീലചിത്രങ്ങളും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകളേയും കുറിച്ച് സെര്‍ച്ച് ചെയ്യുന്നത് നിയമപരമായി കുറ്റമാണ്. ഇത് ഗൂഗിള്‍ ഉള്‍പ്പടെയുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ തെരഞ്ഞാല്‍ നിങ്ങള്‍ ഉറപ്പായും നിയമനടപടിക്ക് വിധേയനാകേണ്ടി വരും.

സ്ഫോടക വസ്‌തുക്കള്‍ എങ്ങനെ നിര്‍മ്മിക്കാം (How to make a bomb? How to make a pressure cooker bomb?):പലപ്പോഴും തമാശരൂപേണ ഇത്തരം കാര്യങ്ങല്‍ തെരയുന്നതിനെ കുറിച്ച് പലരും സംസാരിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെയുള്ള വിഷയങ്ങള്‍ ഗൂഗിളിനോട് ചോദിക്കുന്നത് വളരെ ഗുരുതരമായ ഒരു കുറ്റമാണ്. രാജ്യ സുരക്ഷ ഉള്‍പ്പടെയുള്ള വിഷയങ്ങളുമായി ബന്ധമുള്ളതിനാല്‍ ഇങ്ങനെ തെരയുന്നത് പരിശോധനകളില്‍ കണ്ടെത്തിയാല്‍ പൊലീസ് അറസ്റ്റ് ഉള്‍പ്പടെയുണ്ടാകാനാണ് സാധ്യത.

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ (kidnapping and narcotics etc..):തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്നുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ തെരയുന്നതും അപകടം ക്ഷണിച്ചുവരുത്തുന്ന ഒന്നാണ്.

ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ (Abortion Related questions):പതിവായി തിരയുന്നതും ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തെരയുന്നത് ഗുരുതര പ്രശ്‌നമാണ്. മെഡിക്കല്‍ അബോഷന്‍ സംബന്ധിച്ച് രാജ്യത്ത് കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ട്.

ABOUT THE AUTHOR

...view details