കേരളം

kerala

ETV Bharat / opinion

ചൈനയിലെ മഹാമാരി 'ഏവിയന്‍ ഇൻഫ്‌ളുവന്‍സ'; ലക്ഷണങ്ങള്‍ എന്തൊക്കെ? അറിയേണ്ടതെല്ലാം - who

H9N2 virus: ചൈനയില്‍ എച്ച് 9 എന്‍ 2 പടരുന്നു. കുട്ടികളാണ് വൈറസ് ബാധിച്ചവരില്‍ ഭൂരിഭാഗവുമെന്ന് റിപ്പോര്‍ട്ട്. ന്യൂമോണിയ്‌ക്ക് സമാനമായ ലക്ഷണങ്ങളാണ് എച്ച് 9 എന്‍ 2വിന്‍റേത്. ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം.

avian influenza H9N2 viruses  എച്ച് 9 എന്‍ 2  H9N2 virus  9N2 virus In China  Phylogeography  H9N2 Characterization  H9N2  Covid  ചൈനയിലെ എച്ച് 9 എന്‍ 2  കൊവിഡ് മഹാമാരി  എച്ച് 9 എന്‍ 2  ചൈനയില്‍ എച്ച് 9 എന്‍ 2  സൂനോട്ടിക് ഏജന്‍റ്  ഡബ്ല്യൂഎച്ച്‌ഒ  WHO  എച്ച്‌ 9എന്‍ 2 രോഗ ലക്ഷണങ്ങള്‍  എച്ച്‌ 9എന്‍ 2 വൈറസ് ബാധ  എച്ച്‌ 9എന്‍ 2 വൈറസ് ചികിത്സ  Zoonotic Diseases  Zoonotic agents  covid 19  who  avian influenza zoonotic  2 virus In China  Phylogeography  H9N2 Characterization  H9N2  Covid  ചൈനയിലെ എച്ച് 9 എന്‍ 2  കൊവിഡ് മഹാമാരി  എച്ച് 9 എന്‍ 2  ചൈനയില്‍ എച്ച് 9 എന്‍ 2  സൂനോട്ടിക് ഏജന്‍റ്  ഡബ്ല്യൂഎച്ച്‌ഒ  WHO  എച്ച്‌ 9എന്‍ 2 രോഗ ലക്ഷണങ്ങള്‍  എച്ച്‌ 9എന്‍ 2 വൈറസ് ബാധ  എച്ച്‌ 9എന്‍ 2 വൈറസ് ചികിത്സ
H9N2 virus In China; Characterization And Phylogeography

By ETV Bharat Kerala Team

Published : Nov 29, 2023, 6:52 PM IST

ഹൈദരാബാദ്: ലോകാരാജ്യങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കൊവിഡ് മഹാമാരി പതിയെ പടിയിറങ്ങുമ്പോള്‍ ജനങ്ങളില്‍ ഭീതി പടര്‍ത്തി പുതിയ വൈറസ്. കൊവിഡിനെ പോലെ ചൈന തന്നെയാണ് ഈ വൈറസിന്‍റെയും ഉറവിടമെന്ന് പറയാം. വടക്കന്‍ ചൈനയിലാണ് ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസ് അഥവ എച്ച് 9 എന്‍ 2 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കുട്ടികളിലാണ് കൂടുതലായും വൈറസ് ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ഇനത്തില്‍ ചേര്‍ക്കാവുന്ന ഒരു രോഗമാണിത്. വൈറസ് ബാധയുണ്ടായവരിലെ ലക്ഷണങ്ങള്‍ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം കൂടുതല്‍ പഠനം നടത്തികൊണ്ടിരിക്കുകയാണ്. ചൈനയിലെ ജനങ്ങളില്‍ ശ്വാസകോശം സംബന്ധിച്ചുള്ള അസുഖങ്ങളെ കുറിച്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രത്യേക പഠനങ്ങള്‍ നടന്ന്കൊണ്ടിരിക്കുകയാണ്.

ഇതൊരു സൂനോട്ടിക് ഏജന്‍റ്: മനുഷ്യരില്‍ പടര്‍ന്ന് പിടിച്ച എച്ച് 9 എന്‍ 2 വൈറസ് ഒരു സൂനോട്ടിക് ഏജന്‍റാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിേലക്കെത്തുന്ന പകര്‍ച്ച വ്യാധികളെയാണ് സൂനോട്ടിക് ഏജന്‍റ് എന്ന് പറയുന്നത്. ബാക്‌ടീരിയ, വൈറസ് എന്നിവയിലൂടെയെല്ലാം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ പകരാറുണ്ട്.

മൃഗങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ അല്ലെങ്കില്‍ വെള്ളം, ഭക്ഷണം എന്നിവയിലൂടെയോ ഇത്തരം അസുഖങ്ങള്‍ പകരും. ഇത്തരത്തില്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന മുഴുവന്‍ അസുഖങ്ങളെയും സൂനോട്ടിക് ഏജന്‍റ് (Zoonotic agents) എന്നാണ് അറിയപ്പെടുന്നത്.

ഡബ്ല്യൂഎച്ച്‌ഒ പറയുന്നത്:ഇന്‍ഫ്ലുവന്‍സ എ വൈറസുകളാണ് മനുഷ്യരില്‍ ഭൂരിഭാഗം അസുഖങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്. ഏവിയൻ ഇൻഫ്ലുവൻസ വൈറസുകൾ പകരുന്നത് (avian influenza zoonotic) ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. എന്നാല്‍ ലോകാരോഗ്യ സംഘടന നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഈ വൈറസിന് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്നതിനുള്ള സാധ്യത കൊവിഡിനെക്കാള്‍ കുറവാണെന്നാണ്. മാത്രമല്ല വൈറസ് ബാധിതരുടെ മരണ നിരക്കും കുറവാണ്. മനുഷ്യന്‍, മൃഗസംരക്ഷണം, വന്യജീവി മേഖലകള്‍ക്കിടയിലെ നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നുണ്ട്.

പകര്‍ച്ച സാധ്യത കുറവാണെന്ന് ഡബ്ല്യൂഎച്ച്‌ഒ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചൈനയില്‍ കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കാരണം ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ആഗോള ആരോഗ്യ വിദഗ്‌ധര്‍ക്കിടയില്‍ ഇത് വലിയ ആശങ്ക തന്നെയാണ് സൃഷ്‌ടിക്കുന്നത്.

also read:ചൈനക്ക് ശ്വാസം മുട്ടുന്നു,രാജ്യത്ത് ശ്വാസകോശ രോഗം പടരുന്നു; ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

എച്ച്‌ 9എന്‍ 2 രോഗ ലക്ഷണങ്ങള്‍:

  • കടുത്ത പനി
  • തലവേദന
  • ജലദേഷം
  • കടുത്ത ചുമ
  • ശ്വാസകോശത്തിലെ അണുബാധ

തുടങ്ങിയവയാണ് എച്ച്‌ 9എന്‍ 2 വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ വൈറസ് ബാധയുള്ളവരില്‍ മേല്‍ പറഞ്ഞ മുഴുവന്‍ ലക്ഷണങ്ങളും ഉണ്ടാകണമെന്നില്ല. ചൈനയില്‍ ചികിത്സയിലുള്ള ചിലര്‍ക്ക് ജലദോഷമോ ചുമയോ ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വൈറസ് ബാധിച്ചവരിലെ ലക്ഷണങ്ങള്‍ പരിശോധിച്ചാല്‍ ന്യൂമോണിയ ബാധിതരുടേതിന് സമാനമായിരിക്കും. അതുകൊണ്ട് തന്നെ വൈറസ് ബാധ തിരിച്ചറിയാന്‍ വൈകുകയും ചെയ്യും.

ചൈനയില്‍ നിരവധി കുട്ടികളാണ് വൈറസ് ബാധ കാരണം ചികിത്സയിലുള്ളത്. കുട്ടികള്‍ക്ക് പുറമെ അധ്യാപകരും ചികിത്സയിലുണ്ട്. ബീജിങും ലിയോണിങ് പ്രവിശ്യയുമാണ് ആരോഗ്യ അടിയന്തരാവസ്ഥയുടെ പ്രഭവകേന്ദ്രങ്ങളെന്നാണ് ലഭിക്കുന്ന വിവരം. ചൈനയില്‍ നിരവധി വിദ്യാര്‍ഥികളും അധ്യപകരും വൈറസ് ബാധിച്ച് ചികിത്സ തേടിയ സ്‌കൂളുകളില്‍ ചിലത് താത്‌കാലികമായി അടച്ചു.

ആശങ്കയില്‍ ലോകരാജ്യങ്ങള്‍:ഏതാണ്ട് കൊവിഡ് മഹാമാരി കാലത്തെ വിസ്‌മരിക്കുന്നതാണ് നിലവിലെ സാഹചര്യം. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ആദ്യം മുതലാണ് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. കൊവിഡ് ആരംഭ കാലത്ത് വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ ചൈന പുറത്ത് വിടാതിരുന്നത് വ്യാപനത്തിന്‍റെ തോത് വര്‍ധിപ്പിച്ചിരുന്നു. എച്ച്‌ 9എന്‍ 2 വൈറസിനെ കുറിച്ച് ലഭിക്കുന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ അധികം പ്രയാസങ്ങള്‍ സൃഷ്‌ടിക്കില്ലെന്നാണെങ്കിലും നേരത്തെയുണ്ടായ അനുഭവം കാരണം ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.

കൃത്യ സമയത്ത് ചികിത്സ തേടുക: കൊവിഡിനെ പോലെ തന്നെ എച്ച്‌ 9എന്‍ 2 വൈറസ് ബാധ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ കഴിയും. വൈറസ് ബാധയുടെ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്നോ അല്ലെങ്കില്‍ മുഴുവനായോ ഉണ്ടായാല്‍ കൃത്യ സമയത്ത് ചികിത്സ തേടണം. മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ചും ചെറിയ കുട്ടികളില്‍ നിന്നും. ലക്ഷണങ്ങളും അസുഖങ്ങളും പൂര്‍ണമായും വിട്ടൊഴിഞ്ഞെന്ന് ആരോഗ്യ വിദഗ്‌ധര്‍ റിപ്പോര്‍ട്ട് നല്‍കും വരെ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നത് വൈറസിന്‍റെ പകര്‍ച്ച സാധ്യത കുറയ്‌ക്കും.

also read:ശ്വാസകോശ അസുഖങ്ങളുടെ വ്യാപനം; ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കേന്ദ്രസര്‍ക്കാര്‍

ABOUT THE AUTHOR

...view details