കേരളം

kerala

ETV Bharat / opinion

സമാധാനം കൊണ്ടുവരേണ്ടതാര്, മാധ്യമപ്രവർത്തകരോ - national press day of India

യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമപ്രവർത്തകർ നിഷ്‌പക്ഷമായി പ്രവർത്തിക്കണമെന്ന് ഇടിവി ന്യൂസ് എഡിറ്റര്‍ ബിലാല്‍ ഭട്ട്.

Bilal Bhat  Journalists Promoters of peace or only messengers  ഹൈദരാബാദ്  ഉർദു  ബിലാൽ ഭട്ട്  ഉറുദു  ഇടിവി ന്യൂസ് എഡിറ്റര്‍ ബിലാല്‍ ഭട്ട്  ബിലാല്‍ ഭട്ട്  ഇടിവി  സമാധാനം കൊണ്ടുവരേണ്ടതാര് മാധ്യമപ്രവർത്തകരോ  മാധ്യമപ്രവർത്തകരോ  സമാധാനം  journalists supposed to bring peace
സമാധാനം കൊണ്ടുവരേണ്ടതാര്, മാധ്യമപ്രവർത്തകരോ

By

Published : Nov 16, 2022, 12:09 PM IST

Updated : Nov 16, 2022, 12:46 PM IST

യമേതുമില്ലാതെ സത്യവും യാഥാര്‍ഥ്യവും അന്വേഷിച്ചു കണ്ടെത്തി ലോകത്തോടു പറയുക എന്നതാണ് മാധ്യമധര്‍മ്മം. ആരുടെയും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നുണ്ടോ. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലാമത്തെ തൂണ്​ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണല്ലോ മാധ്യമം.

വസ്‌തുതകൾക്ക് പ്രാധാന്യം നൽകിയാണ് മാധ്യമങ്ങൾ പ്രവർത്തിക്കേണ്ടത്. വിവരങ്ങൾ കൈമാറാനുള്ള ഒരു മാധ്യമം മാത്രമായിരിക്കണം ഭാഷ. എന്നാൽ മാധ്യമത്തിന് ഏതെങ്കിലും നിറംനൽകിയാൽ വാർത്തയുടെ വിശ്വാസ്യത തന്നെ തകരാറിലാകും. വാർത്തകൾ എത്രത്തോളം വിശ്വസനീയമാണ് എന്നതിനെ ആശ്രയിച്ചായിരിക്കും ജനങ്ങളെ സ്വാധീനിക്കുക.

ഉര്‍ദു പത്രപ്രവർത്തനത്തിന് രണ്ട് നൂറ്റാണ്ട് പൂർത്തിയാകുന്നതോടനുബന്ധിച്ച് ഹൈദരാബാദിലെ മൗലാന ആസാദ് നാഷണൽ ഉർദു സർവകലാശാലയിൽ നടന്ന സംവാദത്തിലാണ് സമകാലിക ഇന്ത്യയിലെ മാധ്യമപ്രവർത്തനത്തെ കുറിച്ചുള്ള ചർച്ചകൾ ഉടലെടുത്തത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാധ്യമപ്രവർത്തകരാണ് സംവാദത്തിൽ പങ്കെടുത്തത്. ഉർദു പത്രപ്രവർത്തനത്തെ മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു. മറ്റ് ഭാഷകളിലെ മാധ്യമപ്രവർത്തനം പോലെ തന്നെയാണ് ഉര്‍ദു പത്രപ്രവർത്തനവും.

ഉര്‍ദുവിന് മതമില്ല: ഉര്‍ദു മുസ്‌ലിം മതവിശ്വാസികളുടെ മാത്രം ഭാഷയാണെന്ന് ഒരു പൊതുബോധമുണ്ട്. എന്നാൽ അങ്ങനെയല്ല ഉര്‍ദുവിന് മതമില്ല. ഇന്ത്യയിൽ ജനിച്ച്, വളർന്ന് വികാസം പ്രാപിച്ച ഭാഷയാണ് ഉർദു. ലോകത്ത് നാലുകോടിയിലധികം ജനങ്ങളുടെ മാതൃഭാഷ. ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ ഒന്നാം ഭാഷയും പലയിടത്തും രണ്ടാം ഭാഷയുമാണ്. എന്നാൽ ഉർദു ഭാഷയെ മതത്തിന്‍റെ കണ്ണിലൂടെ മാത്രമാണ് കാണുന്നത്.

സാഹിത്യ സമ്പുഷ്‌ടവും താളാത്മവുമാണ് ഉർദു ഭാഷ. 1822 മാർച്ച്​ 27ന്​ കൊൽക്കത്തയിൽ ഇന്ത്യയിലെ ആദ്യ ഉര്‍ദു പത്രമായ 'ജാമേ ജഹാനുമ' തുടങ്ങിയത്​ പണ്ഡിറ്റ്​ ഹരിഹർ ദത്താണ്. പിന്നീട് അദ്ദേഹം തന്നെ ഹിന്ദിയിലും പേർഷ്യയിലും പത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

28 അറബി അക്ഷരങ്ങളും 4 പേർഷ്യനും 3 സ്വതന്ത്ര അക്ഷരങ്ങളും ചേർന്ന് മൊത്തം 35 അക്ഷരങ്ങൾ അടങ്ങിയതാണ് ഉർദു അക്ഷരമാല. അറബിക് ലിപിയില്‍ നിന്നും ഉരിത്തിരിഞ്ഞ പേര്‍ഷ്യന്‍ ലിപി (നസ്‌തലിക് രീതി) ഉപയോഗിച്ച് വലത്ത് നിന്നും ഇടത്തോട്ടാണ് ഉര്‍ദു എഴുതുന്നത്. വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഉപയോഗിക്കുന്ന ഒരു മാധ്യമം മാത്രമാണ് ഭാഷ. എന്നാൽ ഭാഷയെ മതവുമായി ബന്ധിപ്പിക്കുമ്പോൾ അത് വാർത്തയുടെ സത്യസന്ധതയെ ബാധിക്കും.

സ്വാത​ന്ത്ര്യ സമരകാലത്ത് ആവേശം പകർന്ന് ഉര്‍ദു പത്രങ്ങൾ:സ്വാത​ന്ത്ര്യ സമരകാലത്ത്​ രാജ്യമെമ്പാടും നിറഞ്ഞുനിന്നത് ഉര്‍ദു പത്രങ്ങളാണ്. ബ്രിട്ടീഷുകാരുടെ എതിർപ്പ്​ അവഗണിച്ച്​ ജനങ്ങളെ സ്വാതന്ത്ര്യസമരത്തിന്​​ ആവേശം പകരാൻ ഉര്‍ദു പത്രങ്ങൾക്ക് കഴിഞ്ഞു. ദില്ലി അഖ്ബാര്‍, സ്വാദിഖുല്‍ അഖ്ബാര്‍ തുടങ്ങി ഉര്‍ദു പത്രങ്ങളും സ്വാതന്ത്ര്യ സമരത്തിന് ആവേശം പകര്‍ന്നിരുന്നു.

ഉര്‍ദു പത്രപ്രവർത്തനത്തിന്‍റെ ഭാവി, ഇന്നത്തെക്കാലത്ത് നേരിടുന്ന വെല്ലുവിളികൾ സാമ്പത്തിക ഭദ്രത എന്നീ വിഷയങ്ങളെക്കുറിച്ചും സംവാദത്തിൽ ചർച്ചകളുണ്ടായി. മുൻ ബിജെപി പാർലമെന്‍റ് അംഗം സ്വപൻ ദാസ് ഗുപ്‌ത ഉര്‍ദു പത്രപ്രവർത്തനത്തിന്‍റെ വാണിജ്യസാധ്യതകളെക്കുറിച്ച് സംസാരിച്ചു. വാർത്തയുടെ ഉള്ളടക്കത്തേക്കാൾ പ്രാധാന്യം ഭാഷയ്‌ക്കാണെന്നാണ് അദ്ദേഹം സംവാദത്തിൽ വ്യക്തമാക്കിയത്.

പ്രമുഖ പത്രപ്രവർത്തകരും എഴുത്തുകാരും അക്കാദമിക് വിദഗ്‌ദരുമുൾപ്പടെ നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു. പ്രമുഖ മാധ്യമപ്രവർത്തകരായ സഞ്ജയ് കപൂർ, ശ്രീനിവാസൻ ജെയിൻ, സതീഷ് ജേക്കബ്, രാഹുൽ ദേവ്, പങ്കജ് പച്ചൂരി, സുമേര ഖാൻ, രാഹുൽ ശ്രീവാസ്‌തവ, ആനന്ദ് വിജയ് എന്നിവർ സംവാദത്തിൽ സംസാരിച്ചു. ഉര്‍ദു പത്രപ്രവർത്തനത്തിന്‍റെ 200 വർഷത്തെ യാത്രയെ ഓർമിപ്പിക്കുന്ന നിരവധി പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു.

മാധ്യമപ്രവർത്തകർ സത്യത്തിനൊപ്പം നിൽക്കുക:സത്യം തുറന്നു പറയുക എന്നതാണ് മാധ്യമപ്രവർത്തനം, എത്ര അസ്വാര്യസ്യമുണ്ടാക്കുന്ന കാര്യമാണെങ്കിലും അതേപോലെതന്നെ പറയാൻ കഴിയണം, സമാധാന വാഹകരല്ല മാധ്യമപ്രവർത്തകരെന്നും എൻഡിടിവിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീനിവാസൻ ജെയിൻ പറഞ്ഞു. എന്നാൽ സത്യം തുറന്ന് കാണിക്കാൻ മാധ്യമങ്ങൾ മടിക്കുകയാണ്. യുക്രൈനിയൻ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ എത്ര മാധ്യമങ്ങളാണ് ചൂണ്ടിക്കാട്ടിയത് എന്ന ചോദ്യം വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്.

മാധ്യമങ്ങൾ സമാധാന വാഹകരായി പ്രവർത്തിക്കണോ അതോ വാർത്ത നിർമാതാക്കളായി മാത്രം പ്രവർത്തിക്കണോ എന്നത് ഒരു ചോദ്യം മാത്രമായി അവശേഷിച്ചു. ഇന്നത്തെ കാലത്ത് ജാതി, മതി ലിംഗാടിസ്ഥാനത്തിലുള്ള താത്‌പര്യങ്ങളാണ് മാധ്യമങ്ങളെ നയിക്കുന്നത്. മാധ്യമപ്രവർത്തനത്തിന്‍റെ അടിസ്ഥാന മൂല്യങ്ങൾക്ക് പോലും ഏകകണ്‌ഠമായ ഒരു ഉത്തരമില്ലാത്തത് സംവാദത്തിന് മങ്ങലേൽപ്പിച്ചു. വളർന്നുവരുന്ന മാധ്യമ വിദ്യാർഥികളെ നാം എന്താണ് പറഞ്ഞ് പഠിപ്പിക്കേണ്ടത്.

ഒരു എൻ‌ജി‌ഒയ്‌ക്കായി പ്രവർത്തിക്കുമ്പോൾ സമാധാനവും അഹിംസയും അജണ്ടയായിരിക്കാം. എന്നാൽ മാധ്യമപ്രവർത്തനം ഒരു ആട്രിബ്യൂഷൻ ഗെയിമാണ്, ഗ്രൗണ്ട് റിയാലിറ്റിയാണ് കാണിക്കുന്നത്. എത്ര ദുരവസ്ഥയാണെങ്കിലും അതുപോലെ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയണം. മാധ്യമപ്രവർത്തകർ നിഷ്‌പക്ഷമായിരിക്കണം, എന്നാൽ മാത്രമേ സത്യസന്ധമായ പത്രപ്രവർത്തനം സാധ്യമാകൂ.

Last Updated : Nov 16, 2022, 12:46 PM IST

ABOUT THE AUTHOR

...view details