ഗര്‍ഭകാലത്തെ ആദ്യ മൂന്ന് മാസം വളരെ ശ്രദ്ധിക്കേണ്ട സമയമാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഈ കാലഘട്ടം കുഞ്ഞിന്‍റെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടമാണ്. ഗര്‍ഭകാലത്ത് അമ്മയിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം വരെ കുഞ്ഞുങ്ങളുടെ സ്വഭാവത്തെ ബാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
തൈറോയിഡ് കുഞ്ഞുങ്ങളുടെ സ്വഭാവത്തെ നിര്‍ണയിക്കുന്നതെങ്ങനെ...
കുഞ്ഞുങ്ങളുടെ തലച്ചോറിന്‍റെയും നാഡി-ഞരമ്പുകളുടെയും വളര്‍ച്ചയ്‌ക്ക് സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് തൈറോയിഡ്. ഗര്‍ഭകാലത്ത് ആദ്യ മൂന്ന് മാസം അമ്മയില്‍ നിന്നും ലഭിക്കുന്ന തൈറോയിഡാണ് കുഞ്ഞുങ്ങള്‍ എടുക്കുന്നത്. അമ്മയില്‍ തൈറോയിഡിന്‍റെ അളവില്‍ വ്യത്യാസം സംഭവിച്ചാല്‍ അത് കുഞ്ഞുകളില്‍ സ്വഭാവ വ്യത്യാസമുണ്ടാക്കുമെന്നാണ് ചൈനയിലെ അന്‍ഹുയി സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്.
ഗര്‍ഭകാലത്ത് തൈറോയിഡ് സ്റ്റിമിലേറ്റിങ് ഹോര്‍മോണ്‍ (TSH), ഫ്രീ തൈറോയിഡ് (FT4) എന്നിവയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. അത് കുഞ്ഞുങ്ങളുടെ സ്വഭാവത്തെ ബാധിക്കുന്നതെങ്ങനെയെന്നാണ് പഠനം നടത്തിയത്. 1860 സ്‌ത്രീകളില്‍, അവരുടെ ഗര്‍ഭകാലം മുതല്‍ പഠനം നടത്തി. അവരുടെ ആദ്യം മൂന്ന് മാസം, രണ്ടാമത്തെ മൂന്ന് മാസം, അവസാന മൂന്ന് മാസം തൈറോഡ് ഹോര്‍മോണ്‍ അളവ് പരിശോധിച്ചു.
Also Read:ദിവസവും 22 കിലോമീറ്റര്‍ സൈക്ലിങ്; പ്രായം 80 കഴിഞ്ഞെങ്കിലും മനസു കൊണ്ട് ഇപ്പോഴും ചെറുപ്പമാണ് ശാന്തി ഭായി
അവര്‍ക്കുണ്ടായ കുട്ടികളില്‍ നാല് വയസ് വരെ നടത്തിയ നിരീക്ഷണത്തില്‍ ഹോര്‍മോണ്‍ അളവ് കൂടിയ അമ്മമാരുടെ കുട്ടികളില്‍ നിരാശയും പിന്തിരിയല്‍ സ്വഭാവവും കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ ഹോര്‍മോണ്‍ അളവ് കുറഞ്ഞ അമ്മമാരുടെ കുട്ടികളില്‍ ആക്രമാണ സ്വഭാവമുള്ളതായും കണ്ടെത്തിയെന്നാണ് ഗവേഷകരുടെ വാദം. പഠനം കുട്ടികളുടെ സ്വഭാവം നേരത്തെ അറിയാന്‍ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.