കേരളം

kerala

ETV Bharat / opinion

ഒരു ലിറ്റർ വെള്ളക്കുപ്പിയിൽ 2.4 ലക്ഷം പ്ലാസ്റ്റിക് കണങ്ങൾ ; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത് - Microplastic in Water

Plastic Particles In Water Bottle : ഒരു ലിറ്റർ വെള്ളക്കുപ്പിയിൽ രണ്ടര ലക്ഷത്തോളം പ്ലാസ്‌റ്റിക് കണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ.

plastic particles water  Microplastic  മൈക്രോപ്ലാസ്റ്റിക്  പഠന റിപ്പോർട്ട്
microplastic

By ETV Bharat Kerala Team

Published : Jan 10, 2024, 1:22 PM IST

ഹൈദരാബാദ് :പ്ലാസ്‌റ്റിക് കുപ്പികളിലെ വെള്ളം വളരെ അപകടകരമെന്ന് പഠന റിപ്പോർട്ട്. മൈക്രോപ്ലാസ്‌റ്റിക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‍നം പ്രതീക്ഷിച്ചതിലും വലുതാണെന്നാണ് ഈ അടുത്തിടെ നടന്ന പഠനങ്ങൾ പറയുന്നത്. ഒരു ലിറ്റർ വെള്ളക്കുപ്പിയിൽ ശരാശരി 2.4 ലക്ഷം പ്ലാസ്‌റ്റിക് കണങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ (2.4 Lakh Plastic Particles). നേരത്തെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 10 മുതൽ 100 ​​മടങ്ങ് കൂടുതലാണ് ഇത്.

ആഗോളതലത്തിൽ പ്രതിവർഷം 400 ദശലക്ഷം പ്ലാസ്‌റ്റിക്കാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ ഓരോ വർഷവും 30 ദശലക്ഷത്തിലധികം ടൺ പ്ലാസ്‌റ്റിക് ഭൂമിയിലും വെള്ളത്തിലും തള്ളപ്പെടുന്നു. കാലക്രമേണ ഇതിൽ നിന്നും ചെറിയ കണങ്ങൾ പുറന്തള്ളപ്പെടുന്നു. പ്ലാസ്‌റ്റിക് കൊണ്ട് നിർമ്മിച്ച സിന്തറ്റിക് തുണിത്തരങ്ങൾ ഉൾപ്പടെയുള്ള വസ്‌തുക്കളിൽ നിന്നും ഉപയോഗ സമയത്ത് കണികകൾ പുറപ്പെടുവിക്കുന്നുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.

മൈക്രോപ്ലാസ്‌റ്റിക്കുകളേക്കാള്‍ അപകടകരമാണ് നാനോ പ്ലാസ്‌റ്റിക്കുകള്‍. ഇവ ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ആരോഗ്യത്തെ കാര്യമായ രീതിയില്‍ ബാധിക്കും. മണ്ണിനും കുടിവെള്ളത്തിനും ഭക്ഷണത്തിനും പുറമെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികളിൽ വരെ പ്ലാസ്‌റ്റിക് കണങ്ങൾ കണ്ടെത്തിയതായി പഠനങ്ങൾ തെളിയിക്കുന്നു.

മനുഷ്യനുൾപ്പടെയുള്ള ഭൂമിയിലെ മറ്റ് ജീവജാലങ്ങളുടെ ശരീരത്തിൽ ക്രമേണ ഇവ പ്രവേശിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. മൈക്രോപ്ലാസ്‌റ്റിക് വളരെ ചെറുതായതിനാൽ തന്നെ ഇവ കുടലിലൂടെയും ശ്വാസകോശങ്ങളിലൂടെയും നേരിട്ട് രക്തത്തിൽ കലർന്ന് ഹൃദയത്തിലും തലച്ചോറിലും എത്തും. ഗർഭസ്ഥ ശിശുവിലേക്കും മൈക്രോപ്ലാസ്‌റ്റിക് എത്താനുള്ള സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ശാസ്ത്രജ്ഞർ ഇപ്പോൾ മൈക്രോപ്ലാസ്‌റ്റിക് ഉണ്ടാക്കുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്.

അടുത്തിടെയാണ് വെള്ളക്കുപ്പികളിലെ പ്ലാസ്‌റ്റിക് കണങ്ങളെ കുറിച്ച് അമേരിക്കയിലെ കൊളംബിയ ക്ലൈമറ്റ് സ്‌കൂളിലെ ലാമോണ്ട് ഡോഹെർട്ടി എർത്ത് ഒബ്‌സർവേറ്ററി ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്. ഇതിനായി അവരുപയോഗിച്ചത് രാമൻ സ്‌കറ്ററിംഗ് മൈക്രോസ്കോപ്പി രീതിയായിരുന്നു.

Also Read:https:പശുവിന്‍റെ വയറ്റിൽ 30 കിലോ പ്ലാസ്റ്റിക്ക്‌; നീക്കം ചെയ്‌ത് മൃഗസംരക്ഷണ വകുപ്പ്‌ ഡോക്‌ടർമാര്‍

പഠനത്തിൽ പ്രധാനമായും പോളിയെത്തിലീൻ ടെറഫ്‌താലേറ്റ് കണ്ടെത്തിയിരുന്നു. ഈ മെറ്റീരിയൽ ഉപയോഗിച്ചാണ് വാട്ടർ ബോട്ടിലുകൾ നിർമ്മിക്കുന്നത്. പുതിയ പഠനത്തിൽ വാട്ടർ ബോട്ടിലുകളിൽ സ്ഥിരമായി കാണാറുള്ള 7 തരം പ്ലാസ്റ്റിക് കണങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ പോളിമൈഡിന്‍റെ അളവ് കൂടുതലാണെന്ന് മാത്രമല്ല ഇതൊരുതരം നൈലോണാണ്. കൂടാതെ ഇതിൽ പോളിസ്റ്റൈറൈൻ, പോളി വിനൈൽ ക്ലോറൈഡ്, പോളിമീഥൈൽ മെത്തക്രൈലേറ്റുകൾ എന്നിവയും കണ്ടെത്തി.

ABOUT THE AUTHOR

...view details