ചെന്നൈ: ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിങ്ങനെയുള്ള അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൾക്കെല്ലാം കൂടി ഏതാണ്ട് 16 ശതമാനമാണ് രാജ്യത്തെ 28 സംസ്ഥാനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള സംയുക്ത നികുതി പൂളില്‍ നിന്നും ലഭിക്കാന്‍ പോകുന്ന പങ്ക്. 15-ാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ കേന്ദ്രം സ്വീകരിക്കുന്നുവെന്നും അതിനാല്‍ കേന്ദ്ര-സംസ്ഥാന വിഭജിത പൂളില്‍ നിന്നുള്ള 41 ശതമാനം പങ്ക് സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്നും ബാക്കിയുള്ള 59 ശതമാനം കേന്ദ്രത്തിലേക്ക് ഒഴുകിയെത്തുമെന്നും ആയിരുന്നു 2021-22 വര്‍ഷത്തിലെ കേന്ദ്ര ബജറ്റ് അവതരണത്തിനിടയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ഈ 41 ശതമാനം പങ്കില്‍ നിന്നും തിരശ്ചീനമായ അധികാര കൈമാറ്റ ഫോര്‍മുല പ്രകാരം സംസ്ഥാനങ്ങള്‍ക്കിടയിലുള്ള വകയിരുത്തലുകളാണ് നടത്തുന്നത്. ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തതാണ് ഈ ഫോര്‍മുല എന്ന് ബജറ്റ് രേഖകള്‍ പറയുന്നു. ഈ ഫോര്‍മുല പ്രകാരം ദക്ഷിണ മേഖലയില്‍ ഏറ്റവും കൂടുതല്‍ പങ്ക് ലഭിക്കുന്നത് ആന്ധ്രപ്രദേശിനാണ്. 4.047 ശതമാനം. അതേ സമയം ഉപ പൂളില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ പങ്ക് ലഭിക്കുക കേരളത്തിനാണ് 1.925 ശതമാനം.
എന്‍.കെ സിങിന്‍റെ നേതൃത്വത്തിലുള്ള 15-ാം ധനകാര്യ കമ്മീഷന്‍ കഴിഞ്ഞ നവംബറിലാണ് തങ്ങളുടെ റിപ്പോര്‍ട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ചത്. 2021 ഏപ്രിലില്‍ ആരംഭിക്കുന്ന അഞ്ച് വര്‍ഷക്കാലത്തേക്കുള്ള കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളെ സംബന്ധിക്കുന്ന ശുപാര്‍ശകളോടെയായിരുന്നു ആ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നികുതി വരുമാനങ്ങള്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിലായും അതിനുശേഷം സംസ്ഥാനങ്ങള്‍ക്കിടയിലായും വിഭജിക്കേണ്ട ആവശ്യകതപോലെ ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കണമെന്നും ഇന്ത്യന്‍ ഭരണഘടന ധനകാര്യ കമ്മീഷനോട് ആവശ്യപ്പെടുന്നുണ്ട്. എല്ലാ കേന്ദ്ര നികുതികളും ഇങ്ങനെ വിഭജിക്കപ്പെടേണ്ട പൂളില്‍ ഉള്‍പ്പെടുന്നു. ആദായ നികുതി, കോര്‍പറേഷന്‍ നികുതികള്‍, കസ്റ്റംസ് തീരുവകകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
തിരശ്ചീനമായി അധികാരം വികേന്ദ്രീകരിക്കുന്ന ഫോര്‍മുല:
- ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പ്രകാരം വിഭജിക്കപ്പെടേണ്ട പൂളില്‍ നിന്നുള്ള തിരശ്ചീന വികേന്ദ്രീകരണം എന്നത് ആവശ്യം, ഓഹരി, ജനസംഖ്യയുടെ വലിപ്പത്തിനനുസരിച്ചുള്ള പ്രകടനം, ഓരോരുത്തര്‍ക്കും 15 ശതമാനം എന്ന കണക്കിലുള്ള മേഖല, അതില്‍ തന്നെ വനവും പരിസ്ഥിതിയും 10 ശതമാനം, നികുതി, ധനകാര്യ ശ്രമങ്ങള്‍ എന്നിവയ്ക്ക് 2.5 ശതമാനം എന്നിങ്ങനെയുള്ള ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ഏറ്റവും ഉയര്‍ന്ന 45 ശതമാനം എന്ന വെയിറ്റേജ് നല്‍കുന്നത് വരുമാന ദൂരത്തിനാണ്.
- ഏറ്റവും കൂടുതല്‍ വരുമാനമുള്ള സംസ്ഥാനത്ത് നിന്നും ഒരു സംസ്ഥാനത്തിന്‍റെ വരുമാനത്തിലേക്കുള്ള ദൂരം കണക്കാക്കി കൊണ്ടാണ് വരുമാന ദൂരം കണക്കാക്കുന്നത്.
- സംസ്ഥാനങ്ങളുടെ നിലവിലുള്ള ആവശ്യങ്ങളെ ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്നത് 2011ലെ കാനേഷുമാരി കണക്കെടുപ്പില്‍ നിന്നുള്ള വിവരങ്ങളാണെന്നുള്ള വസ്തുത റിപ്പോര്‍ട്ട് അംഗീകരിക്കുന്നു. ജനസംഖ്യാ മേഖലയില്‍ ഏത് സംസ്ഥാനമാണോ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത് അതിന്‍റെ അടിസ്ഥാനത്തിലും, അതൊരു മികവായി കണക്കിലെടുത്തും ജനസംഖ്യാ പ്രകടന മാനദണ്ഡത്തിന് 12.5 ശതമാനം വെയിറ്റേജാണ് നല്‍കുന്നത്.
- അതായത് 2011ലെ ജനസംഖ്യാ കണക്കെടുപ്പില്‍ നിന്നുള്ള വസ്തുതകളെ ഉപയോഗപ്പെടുത്തി കൊണ്ടുവേണം ധനകാര്യ കമ്മീഷന്‍ തങ്ങളുടെ ശുപാര്‍ശകള്‍ മുന്നോട്ടുവെക്കാന്‍
- 14-ാം ധനകാര്യ കമ്മീഷന്‍ 1971ലെയും 2011ലെയും കാനേഷുമാരി കണക്കുകളാണ് ഇങ്ങനെ വരുമാനം വികേന്ദ്രീകരിക്കുന്നതിനുള്ള അടിസ്ഥാനമാക്കി എടുത്തത് എന്നുള്ള കാര്യം ഇവിടെ പറയേണ്ടിയിരിക്കുന്നു. അതിനാല്‍ ജനസംഖ്യാ മാനദണ്ഡങ്ങള്‍ക്ക് യഥാക്രമം 17.5 ശതമാനവും 10 ശതമാനവും വെയിറ്റേജാണ് അന്ന് നല്‍കിയത്
- ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രകടന മാനദണ്ഡം എന്ന കാര്യം വെച്ച് ഒരു സംസ്ഥാനം തങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കുകയും അതിന് സമ്മാനം നല്‍കുകയും ചെയ്യുന്നു
- മൊത്ത പ്രജനന നിരക്ക് (ടിഎഫ്‌ആര്‍) ഏറ്റവും കുറവുള്ള സംസ്ഥാനങ്ങള്‍ ഈ മാനദണ്ഡത്തില്‍ ഉയര്‍ന്ന സ്‌കോറുകള്‍ നേടി. ഒരു സ്ഥലത്തെ ജനസംഖ്യയില്‍ സ്ത്രീക്ക് എത്ര കുട്ടികള്‍ എന്നുള്ള ശരാശരിയാണ് ടിഎഫ്ആര്‍.