വാഷിങ്ടണ്‍: പങ്കാളിക്കൊപ്പം കുശലം പറഞ്ഞ് നടക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. ഈ നടത്തം മികച്ചതാണെങ്കിലും ആരോഗ്യ പ്രശ്നത്തിലേക്ക് നയിച്ചേക്കാവുന്ന ഒന്നുണ്ട് ഈ പ്രവര്‍ത്തിയിലെന്നാണ് പുതിയ പഠനം പറയുന്നത്. പങ്കാളികള്‍ ഒന്നിച്ചുനടക്കുമ്പോള്‍ വേഗത കുറയും. മിക്കവാറും പങ്കാളികള്‍ കൈപിടിച്ചായിരിക്കും നടക്കുക. അതുകൊണ്ടുതന്നെ നടത്തത്തിലെ വേഗത കുറഞ്ഞ് ഇത് ആരോഗ്യ പ്രശ്നത്തിലേക്ക് നയിക്കുമെന്നാണ് പര്‍ഡ്യൂ സര്‍വകലാശാല നടത്തിയ പഠന ഫലത്തില്‍ പറയുന്നത്. 72 പങ്കാളികളില്‍ നിന്നായി 141 വ്യക്തികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പങ്കാളിക്കൊപ്പം നടക്കുന്നതൊക്കെ കൊള്ളം, പക്ഷേ ഒരു പ്രശ്നമുണ്ട് ! - പഠന ഫലം
പങ്കാളികളുടെ ആരോഗ്യ ജീവിത രീതികളെക്കുറിച്ച് മനസ്സിലാക്കാനാണ് പഠനം നടത്തിയതെന്ന് പര്‍ഡ്യൂ സര്‍വകലാശാലയിലെ മാനവ വികസന കുടുംബ പഠനവകുപ്പിലെ അസേസിയേറ്റ് പ്രൊഫസറായ മെലിസ ഫ്രാങ്ക്സ് പറഞ്ഞു.
25 മുതല്‍ 79 വരെയുള്ളവരായിരുന്നു പഠനത്തില്‍ പങ്കെടുത്തത്. ഒറ്റയ്ക്കും കൂട്ടമായും ഇവരെ നടത്തിച്ചാണ് പഠനം സംഘടിപ്പിച്ചത്. പങ്കാളികളുടെ ആരോഗ്യ ജീവിത രീതികളെക്കുറിച്ച് മനസ്സിലാക്കാനാണ് പഠനം നടത്തിയതെന്ന് സര്‍വകലാശാലയിലെ മാനവ വികസന കുടുംബ പഠനവകുപ്പിലെ അസേസിയേറ്റ് പ്രൊഫസറായ മെലിസ ഫ്രാങ്ക്സ് പറഞ്ഞു. നടക്കുമ്പോഴുള്ള വേഗത ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണ്. ആയുര്‍ദൈര്‍ഘ്യം, ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം, വൈകല്യത്തില്‍ നിന്നും മുക്തി നേടാന്‍ തുടങ്ങിയവയ്ക്ക് ഗുണം ചെയ്യും വേഗത്തിലുള്ള നടത്തം. എന്നാല്‍ ഇതിനെ തകിടം മറിക്കുന്നതാണ് പങ്കാളികള്‍ക്കൊപ്പം നടക്കുമ്പോള്‍ സംഭവിക്കുന്നതെന്ന് പര്‍ഡ്യൂ സര്‍വകലാശാലയിലെ ആരോഗ്യ ശരീര ചലന പഠന വകുപ്പലെ പ്രൊഫസര്‍ ഷിര്‍ലി റിദ്ദിക്ക് പറയുന്നു.