ഇന്ന് ഫെബ്രുവരി 14, വാലന്റൈൻസ് ഡേ. പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ഒരു ദിനം. അല്ലെങ്കിൽ നഷ്ടപ്പെട്ട പ്രണയത്തിന്‍റെ ഒരു ഓര്‍മ്മ ദിനം. പ്രണയമെന്ന മഹത്തായ കാര്യത്തിന് വേണ്ടി ജീവൻ നൽകേണ്ടി വന്ന ബിഷപ്പ് വാലന്‍റൈന്‍റെ ഓർമ ദിനമായാണ് ഫെബ്രുവരി 14 വാലന്‍റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നത്. 1992 ന് ശേഷമാണ് ഇന്ത്യയിൽ വാലന്‍റൈന്‍സ് ഡേ ആഘോഷിച്ച് തുടങ്ങിയത്.
1992 ന് ശേഷമാണ് ഇന്ത്യയിൽ വാലന്‍റൈന്‍സ് ഡേ ആഘോഷിച്ച് തുടങ്ങിയത്. വാലന്‍റൈന്‍ എന്ന കത്തോലിക്ക ബിഷപ്പിന്‍റെ ഓര്‍മ്മ ദിനം എങ്ങനെ പ്രണയിക്കുന്നവരുടെ ദിനമായി?
ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് കത്തോലിക്ക സഭ ബിഷപ്പായിരുന്നു വാലന്‍റൈന്‍. വിവാഹം പുരുഷൻമാരുടെ വീര്യം ചോര്‍ത്തുമെന്നും യുദ്ധത്തില്‍ ശ്രദ്ധിക്കാതെ കുടുംബ കാര്യങ്ങളില്‍ അവര്‍ ഒതുങ്ങിപ്പോകുമെന്നും വിശ്വസിച്ചിരുന്ന ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ ബിഷപ്പ് വാലന്‍റൈന്‍ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി. നിരവധി കമിതാക്കളുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുത്തു.
1909 ൽ അമേരിക്കയിൽ ഉപയോഗിച്ചിരുന്ന ഒരു വാലന്‍റൈന്‍സ് ഡേ കാർഡ് ഇതറിഞ്ഞ ക്ലോഡിയസ് ചക്രവർത്തി വാലന്‍റൈനെ ജയിലിൽ അടച്ചു. ജയിലറുടെ അന്ധയായ മകളും ബിഷപ്പ് വാലന്‍റൈനും പ്രണയത്തിലായി. ബിഷപ്പിന്‍റെ സ്നേഹവും വിശ്വാസവും മൂലം പ്രണയിനിക്ക് കാഴ്ചശക്തി തിരികെക്കിട്ടി. സംഭവം അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍റൈന്‍റെ തല വെട്ടാന്‍ ആജ്ഞാപിച്ചു.
തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുമ്പ് വാലന്‍റൈന്‍ ആ പെൺകുട്ടിക്കായി എഴുതിയ കുറിപ്പിൽ ഇങ്ങനെ കുറിച്ചു “ഫ്രം യുവർ വാലന്‍റൈന്‍”. പരിശുദ്ധ പ്രണയത്തെ തകർക്കാൻ ക്ലോഡിയസ് ചക്രവർത്തിക്കായില്ലെന്നതിന് തെളിവായാണ് ഫെബ്രുവരി 14 ന് ബിഷപ്പ് വാലന്‍റൈന്‍റെ ഓര്‍മ്മ ദിനം പ്രണയിക്കുന്നവരുടെ ദിനമായി ആഘോഷിക്കുന്നത്.
ആ പെൺകുട്ടിക്കായി എഴുതിയ കുറിപ്പിൽ ഇങ്ങനെ കുറിച്ചു “ഫ്രം യുവർ വാലന്‍റൈന്‍” കാലം മാറിയതിനനുസരിച്ച് ആഘോഷങ്ങളിലും മാറ്റങ്ങൾ വന്നു. ഫെബ്രുവരി 14 ന് മുമ്പ് തന്നെ ആഘോഷങ്ങൾ തുടങ്ങും. റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെ ബിഗ് ഡേ ആയ ഫെബ്രുവരി 14 ന് മുമ്പായുള്ള 13 ദിവസങ്ങൾക്കും ഓരോ പേരുകൾ. സ്നേഹിക്കുന്ന ഹൃദയങ്ങൾ ഒരുമിക്കാൻ വീണ്ടും ഒരു വാലന്‍റൈന്‍സ് ഡേ കൂടി. ലോകമെങ്ങും പ്രണയം നിറയട്ടെ. ഹാപ്പി വാലന്‍റൈന്‍സ് ഡേ...