ഭക്ഷണം എല്ലാവർക്കുമൊപ്പം കഴിക്കുക
ആഴ്ചയില്‍ കുറഞ്ഞത് നാല് ദിവസമെങ്കിലും കുടുംബവുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് വിഷാദം, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ താരതമ്യേന കുറവാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവര്‍ക്ക് ശരാശരി ഉയർന്ന ഗ്രേഡും മികച്ച ഭാഷാശേഷിയും ആത്മവിശ്വാസവും ഉണ്ടാകാമെന്നാണ് കണ്ടെത്തൽ.
കുട്ടികളെ കൊണ്ടും ജോലികൾ ചെയ്യിപ്പിക്കുക
അമ്മയും അച്ഛനും കഷ്ടപ്പെട്ട് ജോലി ചെയ്യുമ്പോള്‍ കുട്ടികള്‍ അതിലൊന്നും ഇടപെടാതെ സുഖമായി ഇരിക്കുന്നത് നല്ലതല്ല. വീട്ടിലെ ചെറിയ ചെറിയ ജോലികള്‍ കുട്ടികളെകൊണ്ടും ചെയ്യിപ്പിക്കണം. ചെറുപ്പത്തിലെ അധ്വാനശീലരാകാന്‍ ഇത് കാരണമാകും.