ഇന്ന് ലോക കരള്‍ ദിനം. ദഹനവ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. വിവിധ രോഗങ്ങള്‍ക്കായി കഴിക്കുന്ന മരുന്നുകള്‍ അവയുടെ പ്രവര്‍ത്തന ശേഷം ശരീരത്തിലടിഞ്ഞ് നില്‍ക്കാതെ പുറന്തള്ളുന്നത് കരളാണ്. രക്തത്തെ വൃത്തിയാക്കുക, ഗ്ലൂക്കോസ്, പിത്തരസം എന്നിവ ഉത്പാദിപ്പിക്കുക തുടങ്ങിയവയും കരളിന്‍റെ പ്രവര്‍ത്തനങ്ങളാണ്. സൂക്ഷിച്ചില്ലെങ്കില്‍ വളരെ രോഗസാധ്യതയുള്ളതാണ ്കരള്‍.
കരൾ സംരക്ഷിക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:
1. മദ്യം ഒഴിവാക്കുക
മദ്യപാനം നിങ്ങളുടെ കരളിനെ നശിപ്പിക്കും. നിങ്ങൾ പതിവായി മദ്യം കഴിക്കുന്ന ഒരാളാണെങ്കിൽ ഫാറ്റി കരൾ രോഗം, കരൾ സിറോസിസ് എന്നിവ ഉണ്ടാകാം. മദ്യം കരളിലെ കോശങ്ങളെ നശിപ്പിക്കുന്നു. ഇത് കരൾ വീക്കം, കരള്‍ സിറോസിസ് എന്നീ രോഗങ്ങളിലേക്ക് നയിക്കും.
2. ജീവിതശൈലി ക്രമീകരിക്കാം
ആരോഗ്യകരമായ ആഹാരം കഴിക്കുക. ദിവസവും വ്യായാമം ചെയ്യുക. വ്യയാമം നിങ്ങളുടെ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കും.
3. മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക
നിങ്ങളുടെ കരളിന് ദോഷം ചെയ്യുന്ന ചില മരുന്നുകൾ ഉണ്ട്. വേദന സംഹാരികളായിട്ടുള്ള മരുന്നുകള്‍ കരളിന് ദോഷം ചെയ്യും. കൂടാതെ അവയുടെ ഉപഭോഗം അടിയന്തിര സാഹചര്യങ്ങളിൽ മാത്രം ചെയ്യണം. ചില മരുന്നുകൾ മറ്റ് മരുന്നുകളുമായി സംയോജിപ്പിക്കുന്നത് കരളിന് ദോഷകരമാണ്. അതിനാല്‍ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക.
4. മാലിന്യങ്ങളില്‍ നിന്ന് അകലം പാലിക്കുക
വിഷപ്പുക ശ്വസിക്കുന്നത് കരളിനെ ദോഷകരമായി ബാധിക്കും. എയറോസോളുകൾ അല്ലെങ്കിൽ കീടനാശിനികൾ പോലെയുള്ള ക്ലീനിംഗ് ഉത്പന്നങ്ങള്‍ നിങ്ങളുടെ കരളിന് ദോഷം വരുത്തുന്ന രാസവസ്തുക്കളാണ്. കരൾ രോഗാതുരമാകാതിരിക്കാന്‍ പുകവലി നിര്‍ബന്ധമായും ഉപേക്ഷിക്കേണ്ടതാണ്.