കേരളം

kerala

ETV Bharat / lifestyle

ഉറക്കത്തിലെ കൂർക്കം വലി നിയന്ത്രിക്കാൻ - കൂർക്കം വലി

പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. ഉറങ്ങുന്നതിനു മുമ്പുള്ള മദ്യപാനവും പുകവലിയും  കൂർക്കംവലിയ്ക്ക് കാരണമാകാറുണ്ട്. അവ നിയന്ത്രിക്കാൻ...

snoring

By

Published : Feb 10, 2019, 11:44 PM IST

ഉറക്കത്തില്‍ ശ്വസനപ്രക്രിയയിലുണ്ടാകുന്ന തടസ്സങ്ങളാണ് പ്രധാനമായും അത് കൂര്‍ക്കംവലിയുടെ സ്വഭാവം കാണിക്കുക. അതായത് സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണം തന്നെയാണ് കൂര്‍ക്കം വലി. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ കൂര്‍ക്കംവലിയെ ഒരുപരിധി നിയന്ത്രിക്കാൻ സാധിക്കും.

ഉറങ്ങുമ്പോള്‍ നമ്മുടെ എല്ലാ പേശികളും അയഞ്ഞ് വിശ്രമാവസ്ഥിലേക്ക് വരും. ഇതോടെ വായു കടന്നുപോകേണ്ട ഭാഗം ചുരുങ്ങി ഈ യാത്രയ്ക്ക് തടസ്സം നേരിടാം. അങ്ങനെ സംഭവിക്കുമ്പോള്‍ അകത്തേക്ക് കടക്കാനുള്ള വായുവിന്‍റെ തള്ളലില്‍ ആ ഭാഗത്തെ കോശങ്ങള്‍ പ്രകമ്പനം കൊള്ളും. ഈ ശബ്ദമാണ് കൂര്‍ക്കം വലി. വായു തള്ളലിന്‍റെ ശക്തിയേറുന്തോറും കൂര്‍ക്കം വലിയുടെ ശബ്ദവും കൂടും. നമ്മുക്ക് ചെയ്യാന്‍ സാധിക്കുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ടുതന്നെ കൂര്‍ക്കംവലിയെ നിയന്ത്രിക്കാൻ സാധിക്കും.

ഭാരം കുറയ്ക്കുന്നത് കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സഹായിക്കും. കഴുത്തിനു ചുറ്റും ഭാരം കൂടുന്നത് ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടുംവിധം പതിവായി വ്യായാമം ചെയ്യുക. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും. ഉറങ്ങുന്നതിനു മുമ്പുള്ള മദ്യപാനവും പുകവലിയും കൂർക്കംവലിയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് ആഹാരം കഴിക്കണം. ഹെവി ഫുഡ്‌ കഴിച്ച ശേഷമുള്ള ഉറക്കവും കൂര്‍ക്കംവലിക്ക് വഴിയൊരുക്കുന്നുണ്ട്.

Continuous Positive Airway Pressure (CPAP) - ഉറക്കത്തില്‍ ശ്വസിക്കാന്‍ വിഷമമുള്ളവര്‍ക്ക് കൃത്രിമമായി ശ്വാസം നല്‍കാനുള്ള സംവിധാനമാണ് സി പാപ്. കണ്ടിന്യുവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ എന്നതിന്റെ ചുരുക്കമാണ് സി.പാപ്. വെന്‍റിലേറ്ററിന്റെ പ്രവര്‍ത്തനത്തോടു സാദൃശ്യമുണ്ട് ഇതിന്. ഉയര്‍ന്ന മര്‍ദത്തില്‍ വായു മൂക്കിലൂടെ അടിച്ചുകയറ്റി വിടുന്ന ഉപകരണമാണിത്. അതുപോലെ ഉറങ്ങുമ്പോള്‍ കടിച്ചുപിടിക്കാനുള്ള ഒരുപകരണം ഇപ്പോള്‍ ലഭ്യമാണ്. ഉറങ്ങുമ്പോള്‍ പേശികള്‍ കുഴഞ്ഞ് കീഴ്ത്താടിയുടെയോ നാവിന്‍റെയോ സ്ഥാനം തെറ്റി പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.

ABOUT THE AUTHOR

...view details