കേരളം

kerala

ETV Bharat / lifestyle

ചുമയും കഫക്കെട്ടിനും വീട്ടില്‍ തന്നെ പരിഹാരം - കഫക്കെട്ട്

ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത് ചുമയ്ക്കും കഫക്കെട്ടിനും തൊണ്ട വേദനയ്ക്കും ആശ്വാസം നല്‍കും. നാരങ്ങാ നീരും രണ്ട് ടീസ്പൂണ്‍ തേനും ചെറു ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നതും ഉചിതം.

ഫയല്‍ ചിത്രം

By

Published : Feb 9, 2019, 6:03 AM IST

ഏത് കാലാവസ്ഥയിലും മനുഷ്യനെ ബാധിക്കുന്ന ഒരു സാധാരണ രോഗമാണ് ചുമയും കഫക്കെട്ടും. ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. പ്രത്യേകിച്ച് മഞ്ഞുകാലത്ത് ചുമയും കഫക്കെട്ടും വര്‍ധിക്കുവാനും സാധ്യതയുണ്ട്. ഇവ രണ്ടിനും നമ്മുടെ വീട്ടില്‍ത്തന്നെ പരിഹാരം ലഭിക്കും

ചുമയും കഫക്കെട്ടും മാറാന്‍ വീട്ടില്‍ തന്നെ പരിഹാരം

ഒന്നാമതായി ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് ഉപ്പുവെള്ളം കവിള്‍ക്കൊള്ളുക എന്നത്. എട്ട് ഔണ്‍സ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. ഈ വെള്ളം കവിള്‍ക്കൊണ്ടാല്‍ ചുമയ്ക്കും കഫക്കെട്ടിനും തൊണ്ട വേദനയ്ക്കും ആശ്വാസം ലഭിക്കും.

ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത് ചുമയും കഫക്കെട്ടും തൊണ്ട വേദനയും അകറ്റും

എന്നാല്‍ ആറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇത് നല്ലതല്ല. അവര്‍ക്ക് ചുമയും തൊണ്ടവേദനയും മാറുന്നതിന് തേന്‍ ഉത്തമ ഔഷധമാണ്. അല്‍പ്പം നാരങ്ങാ നീരും രണ്ട് ടീസ്പൂണ്‍ തേനും ചെറു ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം . അല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ നിറയെ തേന്‍ മാത്രമെടുത്ത് കഴിക്കുകയുമാകാം.

കുട്ടികള്‍ക്ക് ചുമയും തൊണ്ടവേദനയും മാറുന്നതിന് തേന്‍ ഉത്തമ ഔഷധമാണ്

അതുപോലെ, കൈതച്ചക്കയും ചുമയ്ക്ക് പരിഹാരമാണ്. കൈതച്ചക്കയുടെ എസന്‍സ് ആയ ബ്രൊമെലെയ്ന്‍ ചുമ ശമിക്കുന്നതിന് സഹായിക്കുന്നു. കൈതച്ചക്ക കഷണങ്ങളായി കഴിക്കുകയോ 3.5 ഔണ്‍സ് ഫ്രഷ് പൈനാപ്പിള്‍ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് നല്ലതാണ്.

വീട്ടില്‍ ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്നതും ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസം നല്‍കുന്നതുമായ ഒന്നാണ് പുതിനയില. പുതിനയിലയില്‍ അടങ്ങിയിരിക്കുന്ന മെന്തോളാണ് കഫക്കെട്ടിന് പരിഹാരം ഉണ്ടാക്കുന്നത്. പുതിനയിലയിട്ട ചായ കുടിക്കുകയോ ആവി പിടിക്കുകയോ ചെയ്യാവുന്നതാണ്.

ചുമയ്ക്കും കഫക്കെട്ടിനും പുതിനയില ഉത്തമം
ആവി പിടിക്കുന്നതിനായി പെപ്പര്‍മിന്‍റ് ഓയിലിന്‍റെ രണ്ടോ മൂന്നോ തുള്ളി ചൂടുവെള്ളത്തില്‍ ലയിപ്പിക്കുക. കണ്ണ് മൂടിക്കെട്ടി തലവഴി തുണിയിട്ട് മൂടി ഈ വെള്ളത്തിന്‍റെ ആവി കൊള്ളുന്നത് ചുമയും കഫക്കെട്ടും മാറാന്‍ സഹായിക്കും.


ABOUT THE AUTHOR

...view details