കേരളം

kerala

ETV Bharat / lifestyle

വിഷാദമുണ്ടോ...? ഈ പൊടിക്കൈകൾ നോക്കിവച്ചോളൂ....

നിസാരമായി തള്ളിക്കളയണ്ട അസുഖമല്ല വിഷാദരോഗം. ചെറിയ ചില പൊടിക്കൈകളുപയോഗിച്ചാൽ വിഷാദത്തെ അകറ്റിനിർത്താനും സാധിക്കും.

വിഷാദരോഗം

By

Published : Feb 9, 2019, 5:55 AM IST

ശാരീരികാരോഗ്യത്തോടൊപ്പം പ്രാധാന്യമർഹിക്കുന്നതാണ് മാനസികാരോഗ്യവും. എത്രതന്നെ ബലവാനാണെങ്കിലും മാനസികമായി സംഘർഷഭരിതനാണെങ്കിൽ ജീവിതവിജയത്തെത്തന്നെ അത് ബാധിച്ചേക്കാം. ആധുനിക ലോകത്തെ സംബന്ധിച്ചിടത്തോളം സുപരിചിതമായ പദമാണ് 'വിഷാദരോഗം' അറിഞ്ഞോ അറിയാതെയോ നമ്മെളെല്ലാം വിഷാദാത്മക സന്ദർഭങ്ങളിലൂടെ കടന്നു പോകുന്നവരാണ്. നിസാരമായി തള്ളിക്കളയണ്ട അസുഖമല്ല യഥാർത്ഥത്തിൽ വിഷാദരോഗം. എന്നാൽ ചെറിയ ചില പൊടിക്കൈകളുപയോഗിച്ചാൽ വിഷാദത്തെ ജീവിതത്തിൽ നിന്നും അകറ്റിനിർത്താൻ കഴിയും അവയെന്താണെന്ന് നോക്കാം....

1- ആരോഗ്യകരമായ ഭക്ഷണശീലം പിൻതുടരുക. ശരീരത്തിന്‍റെ ഉന്മേഷം നിലനിർത്തുന്നതും, ഉണർവ് നൽകുന്നതുമായ ഭക്ഷണം കഴിക്കുക. മാംസാഹാരത്തെക്കാൾ കൂടുതൽ പഴങ്ങളും, പച്ചക്കറികളും ശീലമാക്കുക.

2- ആവശ്യമായ വിശ്രമം ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ജോലിത്തിരക്കുകളോ പഠനവിഷയങ്ങളോ അമിതമാവാതെ വിശ്രമിക്കാനാവശ്യമായ സമയം കണ്ടത്തുക.

3- ദിനവും ആറുമണിക്കൂറെങ്കിലും ഉറക്കം ശീലമാക്കുക. കൃത്യമായ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. പകലുറക്കം പരമാവധി ഒഴിവാക്കാം.

4- വ്യായാമം ശീലിക്കുക. ചെറിയ രീതിയിലുള്ള വ്യായാമശൈലികളെങ്കിലും നിത്യജീവിതത്തിൽ ഉൾക്കൊള്ളിക്കുക.

5- ചിന്തകൾക്ക് കടിഞ്ഞാണിടാൻ പാടുപെടാതിരിക്കുക. നിങ്ങളുടെ തോന്നലുകളെയും ചിന്തകളെയും പ്രകടിപ്പിക്കാൻ ശ്രമിക്കുക. അന്യർക്ക് ഉപദ്രവകരമായ പ്രവർത്തികളല്ലെങ്കിൽ ചിന്തകളെ അനുഭവിക്കുക.

6- ജീവിതത്തിലെ ചെറിയ നേട്ടങ്ങൾ പോലും ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുക. നിങ്ങൾക്കുള്ളിലെ ആത്മവിശ്വാസത്തെയും കഴിവുകളെയും വർധിപ്പിക്കാൻ ഇത് സഹായിക്കും.

7- അച്ചടക്കം പാലിക്കുക. ചെയ്യുന്ന പ്രവർത്തികൾ കൃത്യതയോടെയും അച്ചടക്കത്തോടെയും ചെയ്യാൻ ശ്രമിക്കുക.

8- നല്ലൊരു കേൾവിക്കാരനെ കണ്ടെത്തുക. സങ്കടവും സന്തോഷവും തുറന്ന് പങ്ക് വക്കാൻ സാധിക്കുന്ന നല്ല സുഹൃദ്ബന്ധങ്ങൾ സൂക്ഷിക്കുക. ഒറ്റപ്പെടലുകളിൽ നിന്നും അനാവശ്യ ചിന്തകളിൽ നിന്നും സ്വയം പ്രതിരോധിക്കാം.

9- ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കാം.

10- സൂര്യപ്രകാശം കൊള്ളുക. ഇത് ഊർജ്വസ്വലത നിലനിർത്താനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായകമാവും.

11- ആശങ്കകളില്ലാതെ തീരുമാനം കൈക്കൊള്ളുക. അനുഭവസ്ഥരുടെ അഭിപ്രായങ്ങൾ തേടുക.

അമിതപ്രധാന്യം നൽകി പലകാര്യങ്ങളും മുന്നോട്ട് കൊണ്ടുപോവുമ്പോഴാണ് വിഷാദരോഗം നമ്മെത്തേടിയെത്തുന്നത്. ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും അർഹമായ സ്ഥാനം നൽകുക. സന്തോഷം കണ്ടത്താൻ ശ്രമിക്കുക. ഒരു പരിധിവരെ വിഷാദത്തിൽ നിന്നും മുക്തി നേടാവുന്നതാണ്. എന്നിരുന്നാലും തീഷ്ണമായ വിഷാദവസ്ഥയിലാണ് നിങ്ങളുള്ളതെങ്കിൽ വിദഗ്ധ സഹായം തേടാൻ മടിക്കരുത്. മുറിവിദ്യകൾക്ക് പിന്നാലെ പോവാതെ നേരിട്ട് വൈദ്യോപദേശം തേടുന്നതാണ് അഭികാമ്യം.



ABOUT THE AUTHOR

...view details