കേരളം

kerala

ETV Bharat / lifestyle

ഷവോമി 11 ലൈറ്റ് ഇന്ത്യയിൽ മൂന്ന് നിറങ്ങളിലെത്തും - ഷവോമി 11 ലൈറ്റ്]

ടസ്‌കാനി കോറൽ, ജാസ് ബ്ലൂ, വിനൈൽ ബ്ലാക്ക് എന്നീ നിറങ്ങളിലെത്തുന്ന ഫോണിന്‍റെ വില്പന ജൂണ്‍ 22ന് ആരംഭിക്കും. ക്വാൽകോം തങ്ങളുടെ സ്‌നാപ്ഡ്രാഗൺ 780 ജി പ്രോസസർ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യ ഫോൺ ആണ് മി 11 ലൈറ്റ്.

xiaomi mi 11 lite  mi 11 lite colour options in India  xiaomi mi 11 lite specs  ഷവോമി 11 ലൈറ്റ്]  മി 11 ലൈറ്റ്
ഷവോമി 11 ലൈറ്റ് ഇന്ത്യയിൽ മൂന്ന് നിറങ്ങളിലെത്തും

By

Published : Jun 21, 2021, 3:57 PM IST

ന്യൂഡൽഹി: ചൈനീസ് സ്മാർട്ട് ഫോണ്‍ നിർമാതാക്കളായ ഷവോമിയുടെ മി 11ലൈറ്റ് ഇന്ത്യയിലെത്തുക മൂന്ന് നിറങ്ങളിൽ. ടസ്‌കാനി കോറൽ, ജാസ് ബ്ലൂ, വിനൈൽ ബ്ലാക്ക് എന്നീ നിറങ്ങളിലെത്തുന്ന ഫോണിന്‍റെ വില്പന ജൂണ്‍ 22ന് ആരംഭിക്കും. ഓണ്‍ലൈൻ വ്യാപാര സൈറ്റ് ആയ ഫ്ലിപ്‌കാർട്ടിലൂടെയാണ് വില്പന.

Also Read:സാംസങ്ങ് ഗാലക്‌സി എം32; ജൂണ്‍ 28 മുതൽ വില്പന

ഇന്ത്യൻ മാർക്കറ്റിലെ ഫോണിന്‍റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചൈനീസ് മാർക്കറ്റിൽ മി11 ലൈറ്റിന്‍റെ( 4ജി വേരിയന്‍റ്) 8 ജിബി + 128 ജിബിക്ക് 2,299 യുവാനും (ഏകദേശം 26,415 രൂപ), 8 ജിബി + 256 ജിബി വില 2,599 യുവാനും (ഏകദേശം 29,860 രൂപ) ആണ് വില. ക്വാൽകോം തങ്ങളുടെ സ്‌നാപ്ഡ്രാഗൺ 780 ജി പ്രോസസർ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യ ഫോൺ ആണ് മി 11 ലൈറ്റ്.

സവിശേഷതകൾ

90 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 6.55 ഇഞ്ച് എഫ്എച്ച്ഡി+ അമോൾഡ് ഡിസ്പ്ലേയാണ് ഫോണിനുണ്ടാകുക. 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 20 എംപി പഞ്ച്-ഹോൾ സെൽഫി ക്യാമറയാണ് മുമ്പിൽ. 33 വാട്ടിന്‍റെ ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന 4,250 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

നിലവിൽ യൂറോപ്പ് മാർക്കറ്റിൽ മി 11ലൈറ്റിന്‍റെ 4ജി, 5ജി വേരിയന്‍റുകൾ വിൽക്കുന്നുണ്ട്. ഇന്ത്യയിൽ 4ജി വേരിയന്‍റ് ആകും അവതരിപ്പിക്കുക. ആങ്ങനെയെങ്കിൽ വില 20000 രൂപയിൽ താഴെ ആകാനാണ് സാധ്യത. കാരണം ഇപ്പോൾ വിപണിയിലുള്ള ഷവോമിയുടെ മി 10i 5ജിയുടെ ഫ്ലിപ്‌കാർട്ടിലെ നിലവിലത്തെ വില 10 ശതമാനം കിഴിവോടെ 24,293 രൂപയാണ്.

ABOUT THE AUTHOR

...view details