ന്യൂഡൽഹി: വിവോയുടെ വൈ സീരീസിലെ ഏറ്റവും പുതിയ ഫോണായ വിവോ വൈ 20 ജി ഇന്ത്യയിൽ അവതരിപ്പിച്ചു. മെയ്‌ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി കമ്പനിയുടെ നോയിഡയിലെ ഫാക്‌ടറിയിലാണ് വൈ 20 ജി നിര്‍മിച്ചത്. 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 14,990 രൂപയാണ് വില. വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്‌കാർട്ട്, പേടിഎം, ടാറ്റാ ക്ലിക്ക് തുടങ്ങിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്. ഒബ്‌സിഡിയൻ ബ്ലാക്ക്, പ്യൂറിസ്റ്റ് ബ്ലൂ എന്നീ നിറങ്ങളിലാണ് വൈ 20 ജി വിപണിയിൽ എത്തുന്നത്.
വിവോ വൈ 20 ജി ഇന്ത്യയിൽ അവതരിപ്പിച്ചു - tech news
6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 14,990 രൂപയാണ് വില. വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്‌കാർട്ട്, പേടിഎം, ടാറ്റാ ക്ലിക്ക് തുടങ്ങിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്
![വിവോ വൈ 20 ജി ഇന്ത്യയിൽ അവതരിപ്പിച്ചു vivo y20g specifications vivo y20g price and features വിവോ വൈ 20 ജി tech news vivo phones](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10339362-1099-10339362-1611314440879.jpg)
വിവോ വൈ 20 ജി ഇന്ത്യയിൽ അവതരിപ്പിച്ചു
സവിശേഷതകൾ
- ഡിസ്‌പ്ലെ : 6.51 ഇഞ്ച് (720x1600)
- പിൻ കാമറ : 13എംപി+2എംപി+2എംപി
- മുൻ കാമറ : 8 എംപി
- പ്രൊസസർ : മീഡിയ ടെക്ക് ഹീലിയോ ജി80
- റാം : 6 ജിബി
- സ്റ്റോറേജ് : 128 ജിബി
- ഒഎസ് : ആൻഡ്രോയിഡ് 11
- ബാറ്ററി : 5000 എംഎഎച്ച്