ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വിവോയുടെ പുതിയ 5ജി സ്മാർട്ട് ഫോൺ വിവോ വി 21ഇ ഇന്ത്യൻ വിപണികളിലേക്ക്. ജൂണ്‍ 24ന് വൈകിട്ട് അഞ്ച് മണിക്കാണ് ഫോണ്‍ ഇന്ത്യയിൽ അവതരിപ്പിക്കുക. 8 ജിബി റാമും 128 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള വേരിയന്‍റിന് 24,990 രൂപയായിരിക്കും വില.
Also Read:ചൈനയിലെ സാംസങ് ഡിസ്പ്ലേ നിർമാണ യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റുന്നു
വാട്ടർ ഡ്പ്രോപ് നോച്ചോട് കൂടിയുള്ള 6.44 ഇഞ്ച് എഫ്‌എച്ച്‌ഡി+ ഡിസ്പ്ലെയാണ് ഫോണിന് നൽകിയിരിക്കുന്നത്. 64 എംപി പ്രൈമറി ലെൻസും 8 എംപി അൾട്രാവൈഡ് ലെൻസും അടങ്ങിയതാണ് പിൻ ക്യാമറ സെറ്റ്‌അപ്പ്. 32 എംപിയുടേതാണ് മുൻ ക്യാമറ. ഇന്‍റേണൽ മെമ്മറി കൂടാതെ എസ്‌ഡി കാർഡ് ഇടാനുള്ള സൗകര്യവും ഫോണിലുണ്ടാകും.
വി 21ഇയിൽ മീഡിയ ടെക്ക് ഡൈമണ്‍സിറ്റി 700 പ്രൊസസറാകും ഉൾക്കൊള്ളിക്കുകയെന്നാണ് വിലയിരുത്തൽ. 44 വാട്ടിന്‍റെ സ്‌പീഡ് ചാർജിങ്ങ് സപ്പോർട്ട് ചെയ്യുന്ന 4000 എംഎഎച്ചിന്‍റെ ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 11 അധിഷ്ഠിതമായ വിവോയുടെ ഫൺ ടച്ച് 11.1 ഒഎസിലാണ് ഫോണ്‍ പ്രവർത്തിക്കുക.