കേരളം

kerala

ETV Bharat / lifestyle

ഐഫോണിന്‍റെ ഒഎസ് അപ്‌ഡേറ്റിന് ബാറ്ററി പ്രശ്‌നങ്ങളുള്ളതായി പരാതി - ഐഒഎസ് 14.2

ബാറ്ററി വേഗം ചോർന്ന് പോകുന്നതായും ചാർജ് ചെയ്യാൻ പതിവിലധികം സമയം എടുക്കുന്നതായും പരാതി

how to fix ios 14 battery drain  ios 14 battery drain iphone 11  iOS 14.2 updates batter drain  apple ios 14.2  ഐഒഎസ് 14.2  ഐഫോണിന്‍റെ ഒഎസ് അപ്‌ഡേറ്റിന് ബാറ്ററി പ്രശ്‌നങ്ങൾ
ഐഫോണിന്‍റെ ഒഎസ് അപ്‌ഡേറ്റിന് ബാറ്ററി പ്രശ്‌നങ്ങളുള്ളതായി പരാതി

By

Published : Dec 7, 2020, 4:02 PM IST

സാൻ ഫ്രാൻസിസ്കോ:ഐഫോണിന്‍റെ പുതിയ ഒഎസ് അപ്‌ഡേറ്റ് ഐഒഎസ് 14.2 ൽ ബാ‌റ്ററി പ്രശ്‌നങ്ങൾ നേരിടുന്നതായി പരാതി. ഐഫോണ്‍ ഉപഭോക്താക്കൾ തന്നെയാണ് പുതിയ ഒഎസിലെ പ്രശ്‌നങ്ങൾ ആപ്പിൾ ഡെവലപ്പ്മെന്‍റ് ഫോറത്തിലൂടെയും റെഡ്ഡിറ്റിലൂടെയും പങ്ക്‌വെച്ചത്.

ബാറ്ററി വേഗം ചോർന്ന് പോകുന്നു, റീചാർജ് ചെയ്യാൻ പതിവിലധികം സമയം എടുക്കുന്നു തുടങ്ങിയവയാണ് ഉപഭോക്താക്കൾ ഉയർത്തുന്ന പരാധി. എന്നാൽ ഐഫോണിന്‍റെ പഴയ മോഡലുകളായ എക്‌സ് എസ്, സെവൻ, സിക്‌സ് എസ്, ഒന്നാം തലമുറ എസ്ഇ തുടങ്ങി ഫോണുകളിലാണ് ബാറ്ററി പ്രശ്‌നങ്ങളെന്ന് മാക്‌റൂമേഴ്‌സ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്‌തു. 2018 മോഡൽ ഐപാഡ് പ്രോയിലും സാമാന പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നേരത്തെ സ്‌ക്രീൻ റെസ്പോൺസിബിലിറ്റി, എം‌എം‌എസ്‌ലെ ബഗുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ മറികടക്കാൻ ആപ്പിൾ ഐഒഎസ് 14.2.1 അപ്‌ഡേഷൻ കൂടി പുറത്തിറക്കിയിരുന്നു.

ABOUT THE AUTHOR

...view details