സാംസങ്ങ് മിഡ്റേഞ്ച് വിഭാഗം ഫോണ്‍ ഗാലക്‌സി എം32 ഇന്ത്യയിൽ അവതരിപ്പിച്ചു. ക്വാഡ് ക്യാമറ ലെൻസ്, അമോൾഡ് സ്ക്രീൻ, വാട്ടർ ഡ്രോപ്പ് നോച്ച്, ഡോൾബി അറ്റ്മോസ് എന്നിവയുമായി എത്തുന്ന ഫോണ്‍ ജൂണ്‍ 28 മുതൽ ആമസോണിലും സാംസങ്ങ് സ്റ്റോറുകളിലും ലഭ്യമാകും. 4 ജിബി റാമും 64 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള വേരിയന്‍റിന് 14,999 രൂപയും 6 ജിബി റാമും 128 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള വേരിയന്‍റിന് 16,999 രൂപയുമാണ് വില.
ആമസോണിൽ ഐസിഐസി ക്രഡിറ്റ്/ഡെബിറ്റ് കാർഡ് ഉടമകൾക്ക് 1,250 രൂപ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. റിയൽമെ 8, പോക്കോ എം 3 പ്രോ, റെഡ്മി നോട്ട് 10 എന്നിവയുമായി ആയിരിക്കും എം32 മത്സരിക്കുക.
130 മണിക്കൂർ മ്യൂസിക് പ്ലേബാക്കും 40 മണിക്കൂർ ടോക്ക് ടൈമും 25 മണിക്കൂർ വീഡിയോ പ്ലേബാക്കും നൽകാൻ ഫോണിനാകും എന്നാണ് കമ്പനിയുടെ അവകാശവാദം. 15 വാട്ട് ചാർജറാണ് ഫോണിനൊപ്പം ലഭിക്കുകയെങ്കിലും 25 വാട്ട് ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ട് ചെയ്യും. ആൻഡ്രോയിഡ് 11 അധിഷ്ടിത സാംസങ്ങിന്‍റെ വണ്‍ യുഐ 3.1 ഒഎസിൽ ആണ് ഫോണ്‍ എത്തുന്നത്.