ബെംഗളൂരു: മേടിച്ച് അഞ്ച് ദിവസം മാത്രം പഴക്കമുള്ള വണ്‍പ്ലസ് നോർഡ് 2 പൊട്ടിത്തെറിച്ചതായി പരാതി. സൈക്ലിംഗിന് പോയ ബെംഗളൂരു സ്വദേശിയായ ഒരു യുവതിയുടെ സ്ലിംഗ് ബാഗിൽ കിടന്ന ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച ആയിരുന്നു സംഭവം.
Also Read: മീഡിയാടെക്ക് ചിപ്സെറ്റുമായി വണ്‍പ്ലസിന്‍റെ ആദ്യ ഫോണ്‍; നോർഡ് 2 5G എത്തി
ട്വിറ്ററിലൂടെ അൻകുർ ശർമ എന്ന ആളാണ് തന്‍റെ ഭാര്യയുടെ വണ്‍പ്ലസ് നോർട് 2 ഫോണ്‍ പൊട്ടിത്തെറിച്ചത് ഫോട്ടോ ഉൾപ്പടെ പങ്കുവെച്ചത്. എന്നാൽ പിന്നീട് ഇയാൾ ഈ ട്വീറ്റ് ഡീലീറ്റ് ചെയ്‌തു. സംഭവത്തിൽ വണ്‍പ്ലസ് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.
നേരിട്ട പ്രശ്നം പരിഹരിക്കാൻ വണ്‍പ്ലസുമായി ബന്ധപ്പെടാൻ അൻകുർ ശർമയോട് ആവശ്യപ്പെട്ടായിരുന്നു കമ്പനിയുടെ ട്വീറ്റ്. ഫോൺ പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട വണ്‍ പ്ലസിന്‍റെ ട്വീറ്റിന് അൻകുർ ശർമ മറുപടിയും നൽകി. തന്‍റെ ട്വീറ്റിന്‍റെ ഉദ്ദേശം ഫോണ്‍ എങ്ങനെ പൊട്ടിത്തെറിച്ചു എന്നതിന്‍റെ കാരണം മനസിലാക്കുക ആയിരുന്നു എന്നും അത് വണ്‍പ്ലസ് കണ്ടെത്തുമെന്നും അൻകുർ ശർമ ട്വിറ്ററിലൂടെ പറഞ്ഞു.
അൻകുർ ശർമ ഡിലീറ്റ് ചെയ്‌ത ട്വീറ്റിൽ പങ്കുവെച്ച ചിത്രം