ന്യൂഡൽഹി: ആറു പുതിയ നോക്കിയ സ്‌മാർട്ട് ഫോണുകൾ പ്രഖ്യാപിച്ച് എച്ച്എംഡി ഗ്ലോബൽ. മൂന്ന് സീരീസുകളിലായി നോക്കിയ എക്‌സ് 20, നോക്കിയ എക്‌സ് 10, നോക്കിയ ജി 20, നോക്കിയ ജി10, നോക്കിയ സി 20, നോക്കിയ സി10 എന്നീ ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇതിൽ എക്‌സ് 20, 10 എന്നിവ 5ജി ഫോണുകളാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 ചിപ്പ്സെറ്റാകും രണ്ട് ഫോണുകൾക്കും കരുത്ത് പകരുക. ആൻഡ്രോയിഡ് 11 ൽ ആകും ഫോണുകൾ എത്തുക. സിയസ് ലെൻസുകളാണ് ഇരു ഫോണിലെയും കാമറയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
6 പുതിയ ഫോണുകൾ അവതരിപ്പിച്ച് നോക്കിയ - നോക്കിയ ഫോണുകൾ
മൂന്ന് സീരീസുകളിലായി നോക്കിയ എക്‌സ് 20, നോക്കിയ എക്‌സ് 10, നോക്കിയ ജി 20, നോക്കിയ ജി10, നോക്കിയ സി 20, നോക്കിയ സി10 എന്നീ ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്.
എക്‌സ് 20ക്ക് 64 എംപി ക്വാഡ് കാമറ സെറ്റപ്പും 32 എംപി മുൻ കാമറയും ആണ് നൽകിയിരിക്കുന്നത്. എക്‌സ് 10ന് 48 എംപിയുടെ ക്വാഡ് കാമറ സെറ്റപ്പാണ്. നൂതനമായ എഐ സൊലൂഷ്യനും കാമറയിൽ ഉണ്ടാകും. 6.67 ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ച്ഡി+ പഞ്ച് ഹോൾ ഡിസ്പ്ലെ ആണ് ഫോണിന് നൽകിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ സുരക്ഷയ്‌ക്ക് നോക്കിയ വലിയ പ്രാധാന്യമാണ് നൽകുന്നത്. അതിനാൽ കൃത്യമായ സെക്യൂരിറ്റി, സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ പുതിയ എക്‌സ് സീരീസ് ഫോണിനുണ്ടാകുമെന്ന് എച്ച്എംഡി ഗ്ലോബൽ സിഇഒ ഫ്ലോറിയൻ സീഷെ പറഞ്ഞു. എൻട്രി സെഗ്മെന്‍റിലാണ് സി സീരീസ് ഫോണുകൾ എത്തുന്നത്. സ്‌പെസിഫിക്കേഷനുകളുടെയും ബജറ്റിന്‍റയും കൃത്യമായ കൂടിച്ചേരലാകും ജി സീരീസ് ഫോണുകൾ എന്ന് എച്ച്എംഡി ഗ്ലോബൽ സിഎംഒ സ്റ്റീഫൻ ടെയ്‌ലർ പറഞ്ഞു.