ന്യൂഡൽഹി: മോട്ടോറോളയുടെ ഇന്ത്യൻ മാർക്കറ്റിലെ ഏറ്റവും വിലക്കുറഞ്ഞ ഫോണ്‍ എന്ന പ്രത്യേകതയോടെ എത്തുന്ന മോട്ടോ ഇ 7 പവർ അവതരിപ്പിച്ചു. ഫ്ലിപ്പ്കാർട്ടിൽ ഫെബ്രുവരി 26 മുതൽ ഫോണിന്‍റെ വിൽപ്പന ആരംഭിക്കും. 32 ജിബി സ്റ്റോറേജും 2 ജിബി റാമും ഉള്ള വേരിയന്‍റിന് 7,499 രൂപയാണ് വില. 8,299 രൂപയാണ് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്. കോറൽ റെഡ്, താഹിതി ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക.
മോട്ടോ ഇ 7 പവർ; മോട്ടോറോളയുടെ ഏറ്റവും വിലകുറഞ്ഞ ഫോണ്‍ വിപണിയിൽ - മോട്ടോ ഇ 7 പവർ
32 ജിബി സ്റ്റോറേജും 2 ജിബി റാമും ഉള്ള വേരിയന്‍റിന് 7,499 രൂപയാണ് വില.
മോട്ടോ ഇ 7 പവർ; മോട്ടോറോളയുടെ ഏറ്റവും വിലകുറഞ്ഞ ഫോണ്‍ വിപണിയിൽ
സവിശേഷതകൾ
- ഡിസ്‌പ്ലെ : 6.51 ഇഞ്ച് മാക്‌സ് വിഷൻ എച്ച്ഡി+
- പിൻ കാമറ : 13എംപി+2എംപി(മാക്രോ ലെൻസ്)
- മുൻ കാമറ : 5 എംപി
- പ്രൊസസർ : മീഡിയ ടെക്ക് ഹീലിയോ ജി25
- റാം : 2/4 ജിബി
- സ്റ്റോറേജ് : 32/64 128 ജിബി(എക്‌സ്‌പാൻജബിൾ മെമ്മറി : 1ടിബി)
- ഒസ് : ആൻഡ്രോയിഡ് 10
- ബാറ്ററി : 5000 എംഎഎച്ച്