ഹൈദരാബാദ്: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ചൈനീസ് ഫോണുകൾക്ക് ബദൽ എന്ന നിലയിൽ മൈക്രോമാക്‌സ് പ്രഖ്യാപിച്ച "ഇൻ" ഫോണുകളുടെ പ്രീ-ബുക്കിങ്ങ് ആരംഭിച്ചു. മൈക്രോമാക്‌സ് ഇൻ 'നോട്ട് വണ്‍', 'വണ്‍ ബി' എന്നീ രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. ഒണ്‍ലൈൻ വ്യാപാര സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ നവംബർ 24ന് ആണ് വിൽപ്പന ആരംഭിക്കുന്നത്.
എൻട്രി ലെവൽ സ്‌മാർട്ട് ഫോണ്‍ വിഭാഗത്തിൽ ഇറങ്ങുന്ന ഇൻ വണ്‍ ബിയുടെ 2ജിബി+32 ജിബി മോഡലിന് 6,999സ രൂപയും 4ജിബി+64 ജിബി മോഡലിന് 7,999 രൂപയും ആണ്. പർപ്പിൾ, നീല, പച്ച നിറങ്ങളിൽ വണ്‍ ബി ലഭ്യമാണ്
സവിശേഷതകൾ
ഡിസ്‌പ്ലെ 6.52 ഇഞ്ച് എച്ച്ഡി +
റെസല്യൂഷൻ 72x1600 പിക്‌സൽ
പ്രൊസസർ മീഡിയാ ടെക്ക് ഹീലിയോ ജി35
പിൻ കാമറ 13എംപി+ 2എംപി(ഡെപ്‌ത് സെൻസർ)
മുൻ കാമറ 8 എംപി
റാം 2/4 ജിബി
സ്റ്റോറേജ് 32/64 ജിബി
ബാറ്ററി 5000 എംഎഎച്ച്