റിലയൻസ് ഗൂഗിളുമായി ചേർന്ന് പ്രഖ്യാപിച്ച ജിയോ ഫോണ്‍ നെക്‌സ്റ്റിന്‍റെ ഫീച്ചേഴ്‌സ് ചോർന്നു. കഴിഞ്ഞ ജൂണിലാണ് ലോകത്തെ ഏറ്റവും വില കുറഞ്ഞ 4ജി സ്മാർട്ട് ഫോണ്‍ പുറത്തിറക്കുമെന്ന് ജിയോ പ്രഖ്യാപിച്ചത്. അടുത്ത സെപ്റ്റംബറിൽ ഫോൺ അവതരിപ്പിക്കാനിരിക്കെയാണ് ഫോണിന്‍റെ ഫീച്ചേഴ്‌സ് ചോർന്നത്.
Read More:ഗൂഗിളുമായി ചേർന്ന് വില കുറഞ്ഞ സ്മാർട്ട് ഫോണ്‍; "ജിയോ നെക്‌സ്റ്റ്" സെപ്റ്റംബർ 10ന്
ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ, പ്രോസസർ, ഡിസ്പ്ലേ റെസല്യൂഷൻ തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ ലഭ്യമായത്. ജിയോഫോൺ നെക്സ്റ്റിനെ (രഹസ്യനാമം- LS-5701-J) സംബന്ധിച്ച വിവരങ്ങൾ XDA ഡെവലപ്പേഴ്‌സ് ചീഫ് എഡിറ്റർ മിഷാൽ റഹ്മാനാണ് ട്വീറ്റ് ചെയ്‌തത്. ബൂട്ട് സ്ക്രീനിന്‍റെ സ്ക്രീൻഷോട്ടും മിഷാൽ റഹ്മാൻ പങ്കിട്ടു.
സവിശേഷതകൾ
ജിയോ ഫോൺ നെക്‌സ്റ്റ്, ക്രിയേറ്റഡ് വിത്ത് ഗുഗിൾ എന്നാണ് ബൂട്ട് സ്ക്രീനിൽ തെളിയുന്നത്. ആൻഡ്രോയിഡ് 11ന്‍റെ 'ഗോ' വേർഷനിലാകും ഫോണ്‍ എത്തുക. HD+ ഡിസ്പ്ലേ സ്മാർട്ട്ഫോണായിരിക്കും ജിയോ അവതരിപ്പിക്കുക എന്നാണ് വിവരം.
64-ബിറ്റ് ക്വാഡ്- കോർ ക്വാൽകോം ക്യുഎം 215 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുക. ക്വാൽകോം അഡ്രിനോ 308 ജിപിയുവുമായാണ് ചിപ്പ്സെറ്റ് പെയർ ചെയ്‌തിരിക്കുന്നത്. X5 LTE മോഡം ആയിരിക്കും ഫോണിന്‍റേത്.
13 എംപിയുടെ ഒരു ക്യാമറ മാത്രമായിരിക്കും പിൻഭാഗത്തെന്നാണ് വിവരം. 8 എംപിയുടേതായിരിക്കും സെൽഫി ക്യാമറ. വില ഫോൺ പുറത്തിരക്കുന്ന സമയത്ത് മാത്രമെ റിലയൻസ് പ്രഖ്യാപിക്കുകയുള്ളു എന്നാണ് വിവരം. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോണ്‍ എന്ന നിലയിൽ 3500-3800നും ഇടയിലായിരിക്കും ജിയോ നെക്‌സ്റ്റിന്‍റെ വില.