ആപ്പിളിന്‍റെ എയർപവർ വയർലെസ് ചാർജർ പദ്ധതി ഉപേക്ഷിച്ചു. ആപ്പിളിന്‍റെ ഉയർന്ന നിലവാരം പുലർത്താൻ എയർപവറിനായില്ലെന്നും അതിനാൽ പദ്ധതി റദ്ദാക്കുകയാണെന്നും കമ്പനിയുടെ ഹാർഡ്വെയർ എൻജിനീയറിങ് വൈസ് പ്രസിഡന്‍റ് ഡാൻ റിക്സിയോ അറിയിച്ചു.
എയർപവർ വയർലെസ് ചാർജർ; പദ്ധതി ഉപേക്ഷിച്ച് ആപ്പിൾ
2017ലാണ് എയർ പവർ വയർലസ് ചാജർ ആപ്പിള്‍ അനൗണ്‍സ് ചെയ്യ്തത്. 2018 ൽ ചാർജർ വിപണിയിൽ ഇറക്കാനായിരുന്നു തീരുമാനം. എന്നാല്‍ അമിതമായ ചൂട് ഉൾപ്പെടെയുളള സാങ്കേതിക തകരാറുകൾ മൂലം പദ്ധതി വൈകുകയായിരുന്നു
ആപ്പിൾ
2017ലാണ് എയർ പവർ വയർലസ് ചാജർ ആപ്പിള്‍ അനൗണ്‍സ് ചെയ്യ്തത്. 2018 ൽ ചാർജർ വിപണിയിൽ ഇറക്കാനായിരുന്നു തീരുമാനം. എന്നാല്‍ അമിതമായ ചൂട് ഉൾപ്പെടെയുളള സാങ്കേതിക തകരാറുകൾ മൂലം പദ്ധതി വൈകുകയായിരുന്നു.എയർപോഡ് 2 ന്‍റെ അവതരണത്തിന് ശേഷമായിരുന്നു പദ്ധതി റദ്ദാക്കൽ. ഭാവിയിൽ മൾട്ടി ഗാഡ്ജറ്റ് വയർലെസ് ചാർജറുമായി ആപ്പിൾ മുന്നോട്ട് പോകുമൊയെന്നാണ് ഇപ്പോൾ ടെക് ലോകം ഉറ്റു നോക്കുന്നത്.