കേരളം

kerala

ETV Bharat / lifestyle

തിരിച്ചുവരവിന് ഒരുങ്ങി വാവെയ്; സ്വന്തം ഒഎസ് ഹാർമണി എത്തി - ഹാർമണി ഒഎസ്

ഗൂഗിളിന്‍റെ ആൻഡ്രോയിഡിന് പകരക്കാരനായി ആണ് വാവെയുടെ 'ഹാർമണി ഒഎസ്' എത്തുന്നത്. ചൈനയ്‌ക്ക് വേണ്ടി ചാരപ്പണി നടത്തുന്നുവെന്ന് ആരോപിച്ച് രണ്ട് വർഷം മുമ്പ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിതോടെയാണ് വാവെയെ, സോഫ്റ്റവെയറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഗൂഗിൽ വിലക്കിയത്.

Huawei  operating system  Google  Android  HarmonyOS 2 operating system  HUAWEI Mate 40 Series  HUAWEI Mate X2  HUAWEI WATCH 3 Series  HUAWEI MatePad Pro  വാവെയ്  ഹാർമണി ഒഎസ്  perating system harmony
തിരിച്ചുവരവിന് ഒരുങ്ങി വാവെയ്; സ്വന്തം ഒഎസ് ഹാർമണി എത്തി

By

Published : Jun 5, 2021, 12:35 PM IST

ചൈനീസ് ടെക്ക് ഭീമൻ വാവെയ്( huawei) സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം(ഓഎസ്) അവതരിപ്പിച്ചു. ഗൂഗിളിന്‍റെ ആൻഡ്രോയിഡിന് പകരക്കാരനായി ആണ് വാവെയുടെ 'ഹാർമണി ഒഎസ്' എത്തുന്നത്. ചൈനയ്‌ക്ക് വേണ്ടി ചാരപ്പണി നടത്തുന്നുവെന്ന് ആരോപിച്ച് രണ്ട് വർഷം മുമ്പ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിതോടെയാണ് വാവെയെ, സോഫ്റ്റവെയറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഗൂഗിൽ വിലക്കിയത്. അതോടെ ലോകത്തെ ഒന്നാം നമ്പർ ഫോണ്‍ നിർമാതാക്കളായിരുന്ന വാവെയ് ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയായിരുന്നു.

Also Read:നോളെജ് ഇക്കോണമി ഫണ്ട് 300 കോടി രൂപയായി ഉയര്‍ത്തി

ചൈനയിൽ വിൽക്കുന്ന 100 സ്മാർട്ട് ഫോണുകളിലും ടാബ്‌ലെറ്റ് കംപ്യൂട്ടറുകളിലും മറ്റ് തെരഞ്ഞെടുന്ന ഗാഡ്‌ജറ്റുകളിലുമാണ് വാവെയ് പുതിയ ഒഎസ് അവതരിപ്പിക്കുന്നത്. പുതിയ ഒഎസ് എന്ന് ഇന്ത്യയിലെത്തും എന്നതിനെക്കുറിച്ച് കമ്പനി വിശധീകരണങ്ങളൊന്നും നൽകിയിട്ടില്ല. 2012ൽ തന്നെ സ്വന്തം ഒഎസ് വികസിപ്പിക്കാൻ ഗവേഷണങ്ങൾ ആരംഭിച്ച കമ്പനി ഹാർമണി ഒഎസിനെക്കുറിച്ച് ആദ്യമായി സൂചനകൾ നൽകുന്നത് 2019ൽ ആണ്. നിലവിൽ സ്മാർട്ട് ഫോണ്‍ വിപണിയുടെ 73 ശതമാനവും ഗൂഗിൾ ആൻഡ്രോയിഡ് ഒഎസ് ഉപയോഗിക്കുന്ന ഫോണുകളാണ്. 26 ശതമാനം വിപണി ആപ്പിളിന്‍റെ ഐഫോണ്‍ ഒഎസിനാണ്.

ABOUT THE AUTHOR

...view details