കേരളം

kerala

ETV Bharat / lifestyle

ബജറ്റ് ഫോണുമായി ജിയോണി; മാക്‌സ് പ്രൊ വിപണിയിൽ - ബജറ്റ് ഫോണുമായി ജിയോണി

6,999 രൂപയാണ് ഫോണിന്‍റെ വില. ഫ്ലിപ്പ്കാർട്ടിൽ മാർച്ച് എട്ട് മുതൽ ഫോണ്‍ ലഭ്യമാകും

Features and specifications of Gionee Max Pro  launched in India  ബജറ്റ് ഫോണുമായി ജിയോണി  ജിയോണി മാക്‌സ് പ്രൊ
ബജറ്റ് ഫോണുമായി ജിയോണി; മാക്‌സ് പ്രൊ വിപണിയിൽ

By

Published : Mar 2, 2021, 6:15 PM IST

ഹൈദരാബാദ്: ജിയോണിയുടെ പുതിയ ഫോണ്‍ മാക്‌സ് പ്രൊ വിപണിയിൽ എത്തി. ബജറ്റ് സെഗ്‌മെന്‍റിൽ അവതരിപ്പിച്ച ഫോണ്‍ എൻട്രി ലെവൽ ഉപഭോക്താക്കളെയാണ് ലക്ഷ്യം വെക്കുന്നത്. 6,999 രൂപയാണ് ഫോണിന്‍റെ വില. ഫ്ലിപ്പ്കാർട്ടിൽ മാർച്ച് എട്ട് മുതൽ ഫോണ്‍ ലഭ്യമാകും. 6000എംഎച്ച് ബാറ്ററിയുമായി എത്തുന്ന ഫോണിന് 34 ദിവസത്തെ സ്റ്റാൻഡ്ബൈ ആണ് കമ്പനി അവകാശപ്പെടുന്നത്. കറുപ്പ്, നീല, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോണെത്തുന്നത്. ഫെയ്‌സ് അണ്‍ലോക്ക്, ഗൂഗിൾ അസിസ്റ്റൻസിനായി പ്രത്യേക കീ എന്നിവയും ഫോണിലുണ്ടാകും.

ബജറ്റ് ഫോണുമായി ജിയോണി; മാക്‌സ് പ്രൊ വിപണിയിൽ

സവിശേഷതകൾ

ഡിസ്‌പ്ല 6.52 ഇഞ്ച് എച്ച്ഡി+
പ്രൊസസർ യൂണിസോക് എസ്‌സി9863എ
റാം 3ജിബി
സ്റ്റോറേജ് 32 ജിബി( എക്‌സ്‌പാൻഡബിൾ 256 ജിബി)
പിൻ കാമറ 13 എംപി+ 2 എംപി
മുൻ കാമറ 8 എംപി
ബാറ്ററി 6000എംഎഎച്ച്
ഒഎസ് ആൻഡ്രോയിഡ് 10
ഭാരം 212.00 ഗ്രാം

ABOUT THE AUTHOR

...view details