ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണ്‍ അവതരിപ്പിച്ച് ചൈനീസ് കമ്പനിയായ റിയൽമി. റിയൽമി നാർസോ പ്രൊ 5ജിയുടെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയാണ് വില. ഫോണിന്‍റെ 8 ജിബി-128 ജിബി വേരിയന്‍റിന് 19,999 രൂപയ്‌ക്ക് ലഭിക്കും. നാർസോ പ്രൊയെ കൂടാതെ നാർസോ 30 എ എന്ന ബജറ്റ് ഫോണും റിയൽമി ഇന്ന് അവതരിപ്പിച്ചു. 3 ജിബി-32 ജിബി വേരിയന്‍റിന് 8,999 രൂപയും 4 ജിബി- 64 ജിബി വേരിയന്‍റിന് 9,999 രൂപയും ആണ് വില. ഇരുഫോണുകളും മാർച്ച് അഞ്ച് ഉച്ചക്ക് 12 മണിമുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും റിയൽമി ഓണ്‍ലൈൻ സ്റ്റോറിലൂടെയും ഫോണ്‍ വാങ്ങാം. കൂടാതെ ബഡ്‌സ് എയർ 2- ട്രൂലി വയർലെസ് എയർബഡും കമ്പനി പുറത്തിറക്കി.
റിയൽമി നാർസോ പ്രൊ 5ജി- സവിശേഷതകൾ
ഡിസ്‌പ്ലെ | 6.5 ഇഞ്ച് ഫുൾ എച്ച്ഡി + |
റാം | 64 ജിബി/ 128 ജിബി |
സ്റ്റോറേജ് | 64 ജിബി / 128 ജിബി |
പ്രൊസസർ | മീഡിയടെക് ഡൈമെൻസിറ്റി 800 യു |
പിൻ കാമറ | 48 എംപി+8 എംപി+2 എംപി |
മുൻ കാമറ | 16 എംപി |
ബാറ്ററി | 5000 എംഎഎച്ച്( 30 വാട്ട് ഫാസ്റ്റ് ചാർജിങ്ങ്) |