കേരളം

kerala

ETV Bharat / lifestyle

ഐഫോൺ 13; സ്‌നാപ്ഡ്രാഗൺ എക്‌സ് 60 5 ജി മോഡം ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ

എംഎം വേവിൽ നിന്നും സബ്ബ്-6 ഹെർട്‌സ് ബാൻഡിൽ നിന്നും ഒരേ പോലെ 5ജി ഡേറ്റ ഉപയോഗിക്കാനുള്ള സാങ്കേതികത ഐഫോണ്‍ 13ന് ഉണ്ടാകും. ഇത് ഫോണിന് താഴ്‌ന്ന ലേറ്റൻസി നെറ്റ്‌വര്‍ക്ക് കവറേജും മികച്ച ഡേറ്റാ സ്‌പീഡും പ്രധാനം ചെയ്യും

By

Published : Feb 26, 2021, 4:18 PM IST

സാൻഫ്രാൻസിസ്കോ: ആപ്പിൾ ഐഫോൺ 13ൽ ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ എക്‌സ് 60 5 ജി മോഡം ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ. ക്വാൽകോം അവരുടെ പുതിയ സ്‌നാപ്ഡ്രാഗൺ എക്‌സ് 65 5ജി മോഡം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ വില കൂടാതിരിക്കാണ് പുതിയ ഐഫോണിൽ എക്‌സ് 60 മോഡം ഉപയോഗിക്കുന്നതെന്നാണ് കണക്കുകൂട്ടൽ. സാംസങ്ങിന്‍റെ 5 എൻഎം നോട്ട് ഉപയോഗിച്ച് നിർമിക്കുന്ന എക്‌സ് 60 മോഡം മികച്ച ബാറ്ററി പെർഫോമൻസ് ഫോണിന് നൽകുമെന്നാണ് വിലയിരുത്തൽ. എംഎം വേവിൽ നിന്നും സബ്ബ്-6 ഹെർട്‌സ് ബാൻഡിൽ നിന്നും ഒരേ പോലെ 5ജി ഡേറ്റ ഉപയോഗിക്കാനുള്ള സാങ്കേതികത ഐഫോണ്‍ 13ന് ഉണ്ടാകും. ഇത് ഫോണിന് താഴ്‌ന്ന ലേറ്റൻസി നെറ്റ്‌വർക്ക് കവറേജും മികച്ച ഡേറ്റാ സ്‌പീഡും പ്രധാനം ചെയ്യും.

ഐഫോൺ 13 പ്രൊ, 13 പ്രൊ മാക്‌സ് മോഡലുകളിൽ 120 ഹെർട്‌സ് റിഫ്രഷ്‌ റേറ്റ് ഉണ്ടാകുമെന്നും നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ആപ്പിൾ പുതിയ ഫോണിൽ സാംസങ്ങിന്‍റെ എൽടിപിഒ പാനലുകൾ ഡിസ്പ്ലയിൽ ഉപയോഗിക്കുമെന്നാണ് വിവരം. കാമറ വിഭാഗത്തിൽ ഫോണിൽ എഫ്/1.8 അപ്പർച്ചെർ അൾട്രാ വൈഡ് ലെൻസ് ഉണ്ടായിരിക്കും ലിഡാർ( LiDAR) സ്‌കാനർ ടെക്‌നോളജിയും ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇൻ-ഡിസ്‌പ്ലെ ഫിംഗർപ്രിന്‍റ് സെൻസറുമായി ഇറങ്ങുന്ന ഫോണിൽ വൈഫൈ 6ഇ ആകും ഉപയോഗിക്കുക.

ABOUT THE AUTHOR

...view details