കേരളം

kerala

ETV Bharat / lifestyle

ആൻഡ്രോയിഡ് ടിവി സീരീസ് പുറത്തിറക്കി പാനസോണിക് - ആൻഡ്രോയിഡ് ടിവി

ഇന്ത്യയിൽ തന്നെ നിർമിക്കുന്ന ജെഎക്‌സ്, ജെഎസ് എന്നീ സീരീസുകളാണ് പാനസോണിക് പുറത്തിറക്കിയത്.

Panasonic  Android TV series JX  Android TV series JS  Android TV  Panasonic Android TV  latest tech news  പാനസോണിക്  ആൻഡ്രോയിഡ് ടിവി
ആൻഡ്രോയിഡ് ടിവി സീരീസ് പുറത്തിറക്കി പാനസോണിക്

By

Published : Jul 7, 2021, 3:44 PM IST

ന്യൂഡൽഹി: പാനസോണിക് ഇന്ത്യ രണ്ട് ആൻഡ്രോയിഡ് ടിവി സീരീസുകൾ അവതരിപ്പിച്ചു. ബ്രാന്‍റ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ നിർമിക്കുന്ന ജെഎക്‌സ്, ജെഎസ് എന്നീ സീരീസുകൾ പാനസോണിക് പുറത്തിറക്കിയത്. മിഡ് റേഞ്ച് വിഭാഗത്തിൽ അവതരിപ്പിക്കുന്ന ജെഎസ് സീരിസിന് 25,490 രൂപ മുതൽ 43,990 രൂപ വരെയാണ് വില. 50,990 രൂപ മുതൽ 1,29,990 രൂപ വരെയാണ് ജെ‌എക്‌സ് സീരീസിന്‍റെ വില.

ജെഎക്‌സ് സീരീസ്

ഏഴു മോഡലുകളാണ് ജെഎക്‌സ് സീരീസിന് ഉള്ളത്. 43 മുതൽ 65 ഇഞ്ച് വരെ സ്ക്രീൻ സൈസുകളിലാണ് ജെഎക്‌സ് സീരീസ് എത്തുന്നത്. സീരിസിലെ എല്ലാ മോഡലുകളുടെയും സ്ക്രീൻ 4കെ ആണ്. 55, 65 ഇഞ്ച് വിഭാഗത്തിലെ ഓരോ മോഡലുകൾ ഡോൾബി അറ്റ്‌മോസ് ശബ്ദ സംവിധാനം സപ്പോർട്ട് ചെയ്യും. ആൻഡ്രോയിഡ് 10ൽ ആകും ടിവി പ്രവർത്തിക്കുക.

ജെഎസ് സീരീസ്

ജെഎസ് വിഭാഗത്തിൽ 32, 42 ഇഞ്ച് സ്ക്രീൻ സൈസിലുള്ള നാല് മോഡലുകളാണ് പാനസോണിക് അവതരിപ്പിക്കുന്നത്. 32 ഇഞ്ച് മോഡൽ എച്ച്ഡി റെസല്യൂഷനിലും 42 ഇഞ്ച് മോഡൽ ഫുൾ-എച്ച്ഡിയിലുമാണ് എത്തുന്നത്.

ABOUT THE AUTHOR

...view details