കേരളം

kerala

ETV Bharat / lifestyle

ഗെയിമിങ് പ്രേമികൾക്കായി റോഗിന്‍റെ പുതിയ ലാപ്പ്ടോപ്പുകൾ പുറത്തിറക്കി അസൂസ് - അസൂസ് റോഗ് ലാപ്പ്ടോപ്പുകൾ

റോഗ് സെഫിറസ് എസ് 17ൽ ഉയർന്ന ഫ്രെയിം നിരക്കുകളോട് കൂടി വരുന്ന ഫോർകെ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. അഡ്വാൻസ്ഡ് ഒപ്റ്റിമസ്, ജി-സി‌എൻ‌സി എന്നിവയ്ക്കൊപ്പം ഡബ്ല്യുക്യുഎച്ച്ഡി ദൃശ്യമികവാണ് ഇവ സമ്മാനിക്കുന്നത്

ASUS unveils ROG laptops ASUS laptops അസൂസ് റോഗ് ലാപ്പ്ടോപ്പുകൾ അസൂസ് റോഗ് സ്മാർട്ട്ഫോൺ
ഗെയിമിങ് പ്രേമികൾക്കായി റോഗിന്റെ പുതിയ ലാപ്പ്ടോപ്പുകൾ പുറത്തിറക്കി അസൂസ്

By

Published : May 12, 2021, 4:19 PM IST

തായ്‌പേയ്:ഗെയിമിങ് പ്രേമികൾക്കായി റിപ്പബ്ലിക് ഓഫ് ഗെയിമേഴ്‌സ് (റോഗ്) ലാപ്‌ടോപ്പുകളും അതിന്റെ തന്നെ ഫാഷൻ ആക്സസറീസുകളും പുറത്തിറക്കി അസൂസ്. 17 ഇഞ്ച് വലിപ്പമുള്ള ആർ‌ഒ‌ജി സെഫിറസ് എസ് 17,16 ഇഞ്ചിന്റെ ആർ‌ഒ‌ജി സെഫിറസ് എം 16 എന്നീ ഗെയിമിംഗ് ലാപ്‌ടോപ്പുകളാണ് പുറത്തിറക്കിയത്. ഇന്റൽകോർ പതിനൊന്നാം തലമുറയിലെ ജനറൽ എച്ച്-സീരീസ് പ്രോസസറുകളോടുകൂടിയാണ് രണ്ട് ലാപ്പ്ടോപ്പുകളും .

റോഗ് സെഫിറസ് എസ് 17ൽ ഉയർന്ന ഫ്രെയിം നിരക്കുകളോട് കൂടി വരുന്ന ഫോർകെ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. അഡ്വാൻസ്ഡ് ഒപ്റ്റിമസ്, ജി-സി‌എൻ‌സി എന്നിവയ്ക്കൊപ്പം ഡബ്ല്യുക്യുഎച്ച്ഡി ദൃശ്യമികവാണ് ഇവ സമ്മാനിക്കുന്നത്.

Also read: പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പുകളുമായി അസൂസ്

ഈ ലാപ്പ്ടോപ്പുകളുടെ ഏറ്റവും മികച്ച പ്രത്യേകത അതിൽ നൽകിയിരിക്കുന്ന ഒപ്റ്റിക്കൽ-മെക്കാനിക്കൽ കീബോർഡാണ്. അത് ലാപ്പ്ടോപ്പിന് മികച്ചതും കൃത്യവുമായ ഇൻപുട്ട് പ്രതികരണം നൽകുന്നു. ലാപ്പ്ടോപ്പിന്റെ കൂടെ ഒരു ഡ്രോസ്ട്രിംഗ് ബാക്ക്പാക്ക്, രണ്ട് മെസഞ്ചർ ബാഗുകൾ എന്നിവ ഉൾപ്പെടുന്ന മൂന്ന് ബാഗുകളും വരുന്നുണ്ട്.

ABOUT THE AUTHOR

...view details