കേരളം

kerala

ETV Bharat / lifestyle

വിന്‍ഡോസിനോട് ബൈ പറയാനൊരുങ്ങി വാട്ട്സ്ആപ്പ് - ആന്‍ഡ്രോയിഡ്

ബ്ലാക്ക്ബെറി, സിംബിയന്‍ എന്നീ ഫോണുകളില്‍ നിന്ന് വാട്ട്സ്ആപ്പ് നേരത്തെ പിന്മാറിയിരുന്നു

വാട്ട്സ്ആപ്പ്

By

Published : May 10, 2019, 11:38 PM IST

2019 ഡിസംബര്‍ 31ഓടെ വിന്‍ഡോസ് ഫോണുകളില്‍ നിന്ന് പിന്മാറിയിരുനുള്ള തീരുമാനവുമായി വാട്ട്സ്ആപ്പ്. ബ്ലാക്ക്ബെറി, സിംബിയന്‍ എന്നീ ഫോണുകളില്‍ നിന്ന് വാട്ട്സ്ആപ്പ് നേരത്തെ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിന്‍ഡോസ് ഓഎസ് ഫോണുകളില്‍ നിന്നും പിന്മാറാന്‍ വാട്ട്സ്ആപ്പ് തയ്യാറെടുക്കുന്നത്.

മേയ് ഏഴിന് നടത്തിയ വാട്ട്സ്ആപ്പിന്‍റെ ബ്ലോഗ് പോസ്റ്റിലാണ് വിൻഡോസ് ഫോണുകളെ കൈവിടുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020 ഫെബ്രുവരി ഒന്നു മുതൽ ആൻഡ്രോയിഡ് 2.3.7 നും അതിനു മുൻപുള്ള ഒഎസ് പതിപ്പുകളിലെ സേവനവും വാട്ട്സ്ആപ്പ് നിർത്തും. പഴയ മോഡലുകള്‍ക്കുള്ള പതിപ്പ് നിലനിര്‍ത്താന്‍ ചിലവ് വര്‍ധിക്കുന്നതും പുതിയ ഫീച്ചറുകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ സാധിക്കാത്തതും മൂലമാണ് കമ്പനിയുടെ പുതിയ തീരുമാനം.

ABOUT THE AUTHOR

...view details