ഗ്രൂപ്പ് ചാറ്റുകളില്‍ പോള്‍ നടത്താനുള്ള സൗകര്യം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ തയ്യാറെടുത്ത് വാട്‌സ് ആപ്പ്. ഉടനെ തന്നെ ഉപഭോക്താക്കള്‍ക്ക് പോള്‍ നടത്താനുള്ള സൗകര്യം വാട്‌സ് ആപ്പില്‍ ലഭ്യമാകുമെന്നാണ് വാബെറ്റഇന്‍ഫോയില്‍(WABetaInfo) വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. വാട്‌സ് ആപ്പിനെ പറ്റിയുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര പോര്‍ട്ടലാണ് വാബെറ്റഇന്‍ഫോ.
മറ്റ് സമൂഹമാധ്യമ സൈറ്റുകളായ ട്വിറ്ററിലും ടെലിഗ്രാമിലും പോള്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ബീറ്റ പരിശോധന ഘട്ടത്തിലാണ് ഇപ്പോള്‍ ഈ പുതിയ ഫീച്ചര്‍ ഉള്ളത്. സൗകര്യം എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിന് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട ഏതാനും ചിലര്‍ക്ക് ലഭ്യമാക്കികൊണ്ടുള്ള പരിശോധനയ്ക്കാണ് ബീറ്റ പരിശോധന എന്ന് പറയുന്നത്.